Sunday, 12 April 2020

Moon-half (imagine)

The moon was in  quarantine
wearing a white mask
winds  of love Let's not forget
Overcome sorrow
Oh! She was so beautiful and pure,
Her inner  mind sparkle like a smile
One day I will meet her I know for sure…
You can hug me with pure  love me all you want
College, Business Studies, job
It was the late  February
you made an impression on me
A full moon is like you  for  me,
the first half for you the other for me( who... Aaahhhhhhh ) You make me smile, you correct me mistakes It wasn’t loved at first sight, the job in the city

നിന്റെകണ്ണുകളുണ്ട്. എന്റെ ഹൃദയത്തിന്റെആഴങ്ങളിലേക്കിറങ്ങുന്നവ.
ഏത് തിരക്കിലും  തിരയുന്നവ,എത്ര മറച്ചുവെച്ചാലും
തിരിച്ചറിയുന്നവ..മൗനങ്ങളുടെ ഭാഷ
ചെറിയ പിണക്കങ്ങളിലും  വേദനകളിലും,
തോരാതെ പെയ്യുന്നവ. നിഷ്കളങ്കമായ കണ്ണുകളാൽ എന്നെ നോക്കി  ആ മനസ്സിനെ അറിയാൻ

പ്രണയ൦   (.മഴയും 😅) !) ചിലപ്പോൾ  ഒരിക്കലങ്ങടു  പെയ്താൽ മതിജീവിതകാലം മുഴുവൻ ചോർന്നൊലിക്കും...
ചിലപ്പോൾ . പ്രതീക്ഷകളുണങ്ങിയോരാ  ഹൃത്തടത്തിൽപുല്നാമ്പുകൾ  മുളപ്പിക്കും.💚💚.സ്വപ്നത്തിൻ ചിറകേറി  പാറി പറക്കും 🕊️.എന്നിട്ടതിൽ  സുഗന്ധം പരത്താൻ വെമ്പുന്നൊരു മഴയായി പെയ്തിറങ്ങും.🌦️....  എന്തൊരു പ്രഹേളിക.! ❤️തോരാത്ത മഴയായി  പെയ്തിറങ്ങിയ  അക്ഷരങ്ങള്‍  ☂️ തൂലികത്തുമ്പത്തെക്കുരിയിച്ചതു  നീയാണ്  ! 💛 ജന്മ ജന്മാന്തരങ്ങളായി നാം പ്രണയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു🌈.....നിഷ്കളങ്കമായ കണ്ണിൽ നോക്കിയാൽ നിന്റെ  മനസ്സിനെ അറിയാം    !ചിലപ്പോൾ ഒന്നും  പറയാതെ എനിക്ക് മുന്നേ കടന്നു നീ പോവുമ്പോൾ ഓർമ്മകൾക്ക് മുന്നിൽ തരിച്ചു നിൽക്കാറുണ്ട് ആ ഓർമ്മയുടെ സായാഹ്ന വെട്ടത്തിൽ നമ്മളൊരു വട്ടം കൂടി കണ്ടു മുട്ടിയാൽ.💙നമുക്ക്  മറ്റൊരു ആകാശഗോപുരം പടുത്തുയർത്തേണം !
നിന്നോടെനിക്കുള്ള  സ്നേഹത്തി നുമുന്നിൽ ജയിക്കുന്നതിനേക്കാൾ എനിക്കിഷ്ടം തോൽക്കുന്നതാണ്..💓

ഇഷ്‌ടമാണ്‌.അതിന് കാരണം ഒന്നുമില്ല ,ഒരു ബന്ധവും സങ്കല്പിക്കാതെ
വെറുതെ എനിക്ക് നിന്നെ ഇഷ്ടമാണ് ..!
ഒരു ബന്ധവും സങ്കല്പിക്കാതെ
വെറുതെ വെറുതെ... വെറുതെ.. ഓർമ്മകളിലേക്ക് വഴുതി വീഴാൻ....മറവിയുടെ മണമെത്തും മുൻപേ..
ഓർത്തു തീർക്കട്ടെ ഞാനെന്ന...പിന്നെ നിന്നെയും....
ഞാൻ കേട്ട ശബ്ദം ഒരിക്കലും പുലരാത്ത ഓർമ്മകളുടെ സന്ധ്യയാണെന്ന് നീയറിയുന്നുണ്ടാവാം.. അത് ഞാനറിയുന്നില്ല

Wednesday, 8 April 2020

കഠിന വേനലിൻ ദാഹിച്ചുവറ്റിയെൻഅങ്കണത്തി നേകുന്ന
പീയുഷമിറവെള്ളമാണെൻ മഴ കള്ള കുറുക്കന്റെ
കല്യാണം കൂടുവാൻ കുഞ്ഞു വെയിലൊപ്പംകുഞ്ഞു മഴ..
പുതുമഴ തൻ സുഗന്ധം പോലെ മിന്നൽ പിണർ പോൽ നിൻ നോക്കിനായ്
ഒരു മേഘരാഗമായ് കാത്തുനിൽക്കാം..പിരി യാതെ എന്നിൽ പെയ്തു തോരാൻ..
ഒരു പെയ്തുതാളമായ് മാറിടാം ഞാൻ...ഇന്നലെ പുതുമഴ ശക്തമായപ്പോൾ,,
കോലായിലീ ചാരു കസേരയിൽ ചാരിയിരുന്നു വർക്ക് ഫ്രം ഹോമിന്റെ
ദീർഘത്തിനിശ്വാ സത്തിനിടയിൽ ഒറ്റപ്പെട്ടു തോന്നിയോരാ നിമിഷം
മുറ്റത്തെ ശൂന്യതയിലേക്ക് നോക്കിയിരിപ്പൂ മനം കണ്ടിട്ടാകാമീ പ്രകൃതീശ്വരീ
പുതുമഴ തൻ രൂപത്തിലവനുള്ളാം തണുപ്പിക്കാൻ ഓരോ
തുള്ളിയിലും ഞാൻ കണ്ടു നിമിഷം എന്റെ ഇന്നലെകൾ, വേദനിക്കുന്ന ഓർമ്മകൾ..
ലളിതമീ ജീവിതത്തിൽ, അർത്ഥമില്ലാതെ, കരകാണാതെ തുഴഞ്ഞ രാവുകൾ.
കുളിരുന്ന മഴയിൽ തലയിണയിൽമുഖമമർത്തി കണ്ട കിനാവുകൾ..
കേട്ടിരിക്കുന്നീലയോ മാനത്തെ മാലാഖ തൻ കരച്ചിൽ പുതു മഴ പെയ്യുന്ന മണ്ണിന്റെ ഗന്ധമായിരിക്കുമെന്നോർമകൾ .

Sunday, 5 April 2020

പിന്നെയും കുത്തി നോവിപ്പൂ ഉണങ്ങാത്ത ഈ മുറി വോർമകൾ ഒക്കെയും
തന്നതിനാലിരിക്കിലകളാല് വാടാതിരിപ്പൂ ഞാൻ ഇന്നും ഈ കനലിൻ വേവിനാൽ.താണ്ടണം ഇനിയും
ഈ ലോകം കൈ പിടിയിൽ ഒതുക്കുവാൻ ഇനിയും കുത്തിനോവിപ്പൂ ഞാൻ എന്നെ ഇനിയും
എനിക്ക് മനുഷ്യനാകണം നല്ല വാക്ക് പറയണം മനുജാതി ശ്രേഷ്ഠമെന്ന് ഏറ്റു പറയണം
ഒന്നായി നിൽക്കണം നമ്മൾ അറിയണം,മനുഷ്യ ധർമ്മം വേറെ ഇല്ലെന്നു പഠിക്കണം
ഉയർത്തെഴുന്നേൽപ്പ് ഓരോ മനുഷ്യന്റെയും ധർമമാണ്. സ്നേഹത്താൽ തകർക്കപ്പെട്ട് സ്നേഹത്താൽ വീണ്ടും ജീവൻ വെച്ച് ജീവിതം മുന്നോട്ടു പോകുന്നു .ഉണർന്നിരുന്നീടേണം ഉൾകണ്ണുമായ്..ശുചിത്വം പാലിക്കുക.നമുക്കു ചുറ്റുമായ് നമ്മെ ഹനിക്കാൻ നാമറിയാത്ത കാരണങ്ങൾ പടയ്ക്കുന്നവരെ,, നമ്മിൽ അലിഞ്ഞു ചേർന്ന വൈരാഗ്യ ബുദ്ധിയേ,, നമുക്കുണരണം, നമുക്കു ഉണർന്നിരുന്നീടേണം പിറന്ന നാടിനും നവതലമുറയ്ക്കുമായ്,,,പല ചിന്തകളാകിലും പക്ഷെ തടുക്കേണം ഉൾകണ്ണുമായ്ഉണർന്നീടേണം കൈചങ്ങലകളിൽ നന്മ ദർശ്ശിച്ചവർ മാത്രമൊടുക്കംപഴങ്കഥയൊന്നുമാത്രമായ് നമുക്കോർത്തീടാൻ,തെളിച്ചമെന്നും നിലനിൽക്കുംമറന്ന പുഞ്ചിരി ഓർമ്മിച്ചാൽ,പിന്നെ വസുന്ധരയെ പാലിച്ചീടണംനല്ല വാക്ക് ചൊല്ലീടണം കരുണയാൽ നാം ഉയിർത്തെഴുന്നേൽക്കണമീ ജീവജാലങ്ങളിൽ,പെൺകുരുന്നുകൾക്കും കൂടിഇനിയുമീ കണ്ണുകൾ കെട്ടിയിടാൻ
ഇനിയൊരു ഗാന്ധാരി പുനർജനിക്കല്ലേ ഉണരട്ടെ നിങ്ങളും നീതിയുംഅ ക്ഷികൾ കെട്ടഴിഞ്ഞീടട്ടെ വിവേകാനന്ദൻ ഉയർത്തിയോരാ വരികൾ അലയൊലികളായി മുഴങ്ങട്ടെ

Thursday, 2 April 2020

Eanthu (queen sago)

ഒരു ഈന്ത് അപാരത "-
മലബാറിലെ ഇല്ലങ്ങളിൽ/വീടുകളിൽ ഉണ്ടാക്കാൻ ഈ സമയത്തു പറ്റിയ ഐറ്റം
ഉണങ്ങിയെടുത്ത കായ് വെള്ളത്തിൽ മൂന്നു തവണയെങ്കിലും( ഒരു രാത്രി മുഴുവനും) കുതിർത്ത് കട്ട് ഊറ്റി ശുദ്ധിവരുത്തി വീണ്ടും ഉണങ്ങി വേണം ഉപയോഗിക്കാൻ.
കഴിഞ്ഞ വർഷം ഉണക്കിയെടുത്തത് ഈ വർഷം ഉണക്കിപൊടിച്ചത്, അല്ലെങ്കിൽ കുതിർത്ത് അരച്ചെടുത്ത് ഈന്ത് പിടി ഉണ്ടാക്കും
ഈന്തു പയോഗിക്കാൻ ആറുവാവ് കഴിയണമെന്ന ചൊല്ല് നാട്ടിൻപുറത്തുണ്ട്. അതായത് പഴുത്ത് പാകമായ ഈന്ത് തോല് കളഞ്ഞ് വെയിലത്ത് ഉണക്കും. പിന്നീട് ഉണക്കി ഉരലിലിട്ട് പൊടിച്ച് ആറുമാസം സൂക്ഷിച്ച് കഴിഞ്ഞാ?േല ഉപയോഗിക്കാൻ പാടുള്ളൂ എന്നർഥം. ഒരുവർഷം കഴിഞ്ഞിട്ടാണ് പലപ്പോഴും ഈന്ത് ഉപയോഗിക്കുന്നത്.
പുട്ട്, പത്തിരി, ചപ്പാത്തി, ദോശ, ഈന്തിൻ പുടി, ഹലുവ തുടങ്ങിയ വിഭവങ്ങൾ ഈന്തിൻ പൊടി ഉപയോഗിച്ച് തയ്യാറാക്കുന്നുണ്ട്. കടല പരിപ്പും വെല്ലവും ചേർത്ത് തയ്യാറാക്കുന്ന മധുരക്കറി കർക്കടകവാവു ദിനത്തിലെ പ്രധാന വിഭവമാണ്. ഈന്ത് പരിപ്പ് കടകളിൽ ലഭ്യമാണ്.
നന്നായി മൂത്തു പഴുത്ത ഈന്ത് നീളത്തില്‍ നാലു കഷ്ണങ്ങളാക്കി വെയിലില്‍ ഉണക്കുക( Amma Adyam okke മഴക്കാലത്ത് അടുപ്പിന് മുകളില്‍ തുണിയില്‍ കെട്ടി തൂക്കും ഉണങ്ങാന്‍)നന്നായി ഉണങ്ങിയാല്‍ മില്ലില്‍ പൊടിപ്പിക്കാം,ആല്ലെങ്കില്‍ കുതിര്‍ത്ത് ഗ്രൈന്‍െററില്‍ അരച്ചെടുക്കാം,മിക്സിയില്‍ പൊടിച്ചെടുക്കാം,ദോശക്കല്ലില്‍ കട്ടിയില്‍ പത്തിരിണ്ടാക്കാം Sarkarayum തേങ്ങയും ചേര്‍ത്ത് ദോശയുണ്ടാക്കാം ,പുട്ടുണ്ടാക്കാം,കുഞ്ഞു പിടികളാക്കി കടലപരിപ്പും പഴവും ചേര്‍ത്ത് പായസമുണ്ടാക്കാം,പിടിയാക്കി Kaya cherthu കപ്പണ്ടാക്കുംപോലെ പുഴുക്ക്,
മധുര പലഹാരം പൊന്നിന്‍ വിലയാണ് ,.ഷുഗര്‍പേഷ്യന്‍െറിന് നല്ലതാ.രാത്രിഭക്ഷണം
We used to make kaliveedu (toy house)with its long leaves. It's stem was used for make toy cart. It was cut into small pieces and used to make wheels for toy cart .
In our villages , it's leaves were used to decorate pandals'during wedding  or "Panam payathu kuri "and other festivals. During local temple festival, temporary shops made with its leaves.
പഴുത്ത കായ് ( ഏകദേശം slight yellow കളർ വരും ) പറിച്ചു തുടങ്ങണം ഇല്ല്ങ്കിൽ വവ്വാൽ കൊണ്ടു പോകും ( സീഡിംഗ് പക്ഷെ പുറത്തെ ഷെൽ മാത്രമേ കടിക്കുള്ളൂ സോപ്പിട്ടു കൈ കഴുകിയാൽ മതി ) നടുവെ വെട്ടി വെയിലത്തു ഉണക്കുക ഉണങ്ങി തുടങ്ങുപോൾ . ഉണങ്ങുമ്പോൾ കാമ്പ് (വിത്തുകൾ) എടുത്ത് വിത്തിന്റെ പുറം മൂടി (ഷെൽ) കളയുക (. തൊണ്ടിൽ നിന്നു പുറത്തു വരും ) അതിനുശേഷവും രണ്ടോ മൂന്നോ ആഴ്ച നന്നായി ഉണക്കുകക. ഇവിടെ 1 മാസത്തോളം ടെറസ്സ്ൽ ഇട്ടു ഉണക്കാറു ണ്ട് പിന്നീട് ഇർപ്പം അടിക്കാതെ സൂക്ഷിക്കുക. പിന്നീട് ആവിശ്യം അനുസരിച്ചു വെള്ളത്തിൽ കുതിർത്തു . ഒരേ വർഷത്തെ കായ് ആണെങ്കിൽ തുലാം പത്തിനു ശേഷമേ ഉപയോഗിക്കാവൂ എന്ന് പണ്ടുള്ളവർ പറയും . (പച്ച ഈന്ത് ഉപയോഗിച്ചാൽ വയർ ഇളകും ഉണക്കി 4 പൗര്ണമി കഴിയണം അതിനു ശേഷം മാത്ര ഉപയോഗിക്കാവൂ എന്ന ഒരു വാ മൊഴി കൾക്കുന്നുണ്ട് , പിന്നെ വെളുത്ത പക്ഷം കഴിഞ്ഞേ ഈ ന്ത് വെട്ടാൻ നിൽക്കാറുള്ളൂ എന്നും പറയാറുണ്ട് മുളയൊക്കെ മുറിക്കുമ്പോൾ അനഗ്നെ പറയാറില്ലേ ഇല്ല്ങ്കിൽ പൊടിഞ്ഞു പോകും എന്ന് തോന്നണു ,) ഈന്ത് ഉണക്കി ഒരു വർഷം കഴിഞ്ഞു ഇവിടെ ഉപേയാഗിക്കാറുള്ളു. പഴക്കം ചെന്നതിനാണ് ഔഷധ ഗുണം കൂടുതൽ എന്ന് കേട്ട് പിന്നെ ആവശ്യക്കാരും ഇല്ല അതോണ്ടാ (പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ rich സോഴ്സ് ) വെള്ളത്തിൽ കുതിർത്ത് ദീർഘനേരം (6 മണിക്കൂർ) സൂക്ഷിക്കണം (രാത്രി കുതിർത്തു രാവിലെ കഴുകിക്കളഞ്ഞു ഊട്ടിയ ശേഷം കുറച്ചു നേരം വെയിലത്തിടുക വെള്ള പട്ടു പോകാൻ എന്നിട്ടു മില്ലിൽ കൊടുത്താൽ പൊടിസിപ്പിക്കാം ). എന്നിട്ട് ആ നുരയുള്ള വെള്ളം ഉപേക്ഷിച്ച് (ഊറ്റിക്കളഞ്ഞു ) ഏകദേശം 6 7 തവണ നടപടിക്രമം ( വെള്ളംതിൽ നിന്നും ഊറ്റി കളഞ്ഞാൽ കടി പോകും / toxicity ) ആവർത്തിക്കുക. (ഏകദേശo നല്ലോണം ഉണക്കി വച്ചാൽ 3 വര്ഷം വരെ ഉപയോഗിക്കാം ഇടക്കൊന്നു വെയിലത്തി ടണം )
ഉണങ്ങിയോരാ  മരച്ചില്ലയിലെക്കാഗമം  കണക്കെ   ഖഗങ്ങൾ  കുറുകലിൽ കാത്തിരുന്നൂ
യെൻമിഴികൾ വിരുന്നുകാരിയായ് നീ വന്നണയുന്നത്...
സിന്ദൂരം ചാര്‍ത്തിയെന്‍ ലലാടമലങ്കരിയ്ക്കും നിറവാര്‍ന്ന സായന്തനത്തില്‍,
ചക്രവാള സീമയിലെ ചെങ്കനലായി ആഴിയില്‍ അന്തിയുറങ്ങാനൊരുങ്ങുന്ന
പൗരുഷഗാത്രനാം  അര്‍ക്കദേവനൊരു പരിദേവനം കൊടുത്തയപ്പതുണ്ടു ഞാന്‍
പോവുക ദൂതുമായി   മടിയാതിപ്പോൾ  വെളളിമേഘങ്ങളെ പ്രിയങ്കരിയാമീ പ്രിയതമയെ
സന്ധ്യതന്‍ ഉമ്മറപ്പടിയില്‍ഉപേക്ഷിക്കുവാന്‍ കാരണമെന്തിഹ  ചോദിക്ക നീ,പ്രിയ സഖേ..
നാമിനി ദേശാടനകിളികളായി  സ്വപ്നങ്ങളെ ചിറകേറ്റി പ്രണയത്തിന്റെ ചക്രവാള ചുവപ്പേറി
നെഞ്ചേറ്റി ഒരേ ധ്രുവങ്ങളിലേക്ക്പറക്കാൻ തുടങ്ങുന്ന ദേശാടന കിളികൾ
ഈ നിശീഥിനികപ്പുറം നാമൊരിക്കൽ വീണ്ടും കണ്ടു മുട്ടുകയാണെങ്കിൽ വെറുപ്പിന്റെ
ഇരുണ്ട ഭൂഖണ്ടങ്ങളിലാകാതിരിക്കാം ,യാത്ര പറയും സന്ധ്യയെന്തിനോ അശ്രു ബാഷ്പം തൂകി
പകലിനെ പിരിയാൻ  ഹൃദയം തപിക്കവെ.നേർത്ത നിശബ്ദതയിലവളെ
 വേർപെടുത്തിയീ രാവ് കൈയേറവെ.വിരഹാഗ്നിയിൽ വെന്തുരുകും
പിരിയുന്നു നാമിന്ന് പിരിയാത്തൊരോർമ തൻ ചക്രവാള സീമയിൽ
പിരിയില്ല എന്നു കണ്ട മാത്രയിൽ നിനച്ചിരുന്നു നമ്മളെന്നും വേര്പിരിയാതെ
വയ്യെന്നീ ഇരുൾവഴിയിൽ ഹൃദയത്തിലെ മുൾപ്പാടുകളും കണ്ണീരിന്നുപ്പുരസവുമായി
ദിനങ്ങളകലുബോൾ എന്റെ സൂര്യൻ മറഞ്ഞിരിക്കുന്നു!
 നീയെൻ ചാരെ അണയുന്ന നേരമെൻ അരികിലെത്താൻ
ഒരേ ഒരു ദിനത്തിന്റെ വേർപാടിന്റെ നൊമ്പരവും പേറിയവള്‍!
സായംസന്ധ്യ യാത്രയാവുകയായി.ഉരുകിതീർന്നൊരു ദിവാകരനും
ഉമിതീയെരിയുന്ന മനസ്സും ,കാലത്തിനതീതമായ പ്രണയം കണ്ണീരുപ്പു കലർന്നൊരു
പുഞ്ചിരിയായി  മറയുമ്പോളുള്ളിലുള്ളത് വെള്ളക്കുതിരകളെ പൂട്ടിയ തേരിൽ
വരുന്നൊരാ  കതിരവന്റെ രൂപം മാത്രമിനി നവോദയത്തിന്റെ പൊൻ പ്രതീക്ഷയുമായി


Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...