Thursday, 2 April 2020

ഉണങ്ങിയോരാ  മരച്ചില്ലയിലെക്കാഗമം  കണക്കെ   ഖഗങ്ങൾ  കുറുകലിൽ കാത്തിരുന്നൂ
യെൻമിഴികൾ വിരുന്നുകാരിയായ് നീ വന്നണയുന്നത്...
സിന്ദൂരം ചാര്‍ത്തിയെന്‍ ലലാടമലങ്കരിയ്ക്കും നിറവാര്‍ന്ന സായന്തനത്തില്‍,
ചക്രവാള സീമയിലെ ചെങ്കനലായി ആഴിയില്‍ അന്തിയുറങ്ങാനൊരുങ്ങുന്ന
പൗരുഷഗാത്രനാം  അര്‍ക്കദേവനൊരു പരിദേവനം കൊടുത്തയപ്പതുണ്ടു ഞാന്‍
പോവുക ദൂതുമായി   മടിയാതിപ്പോൾ  വെളളിമേഘങ്ങളെ പ്രിയങ്കരിയാമീ പ്രിയതമയെ
സന്ധ്യതന്‍ ഉമ്മറപ്പടിയില്‍ഉപേക്ഷിക്കുവാന്‍ കാരണമെന്തിഹ  ചോദിക്ക നീ,പ്രിയ സഖേ..
നാമിനി ദേശാടനകിളികളായി  സ്വപ്നങ്ങളെ ചിറകേറ്റി പ്രണയത്തിന്റെ ചക്രവാള ചുവപ്പേറി
നെഞ്ചേറ്റി ഒരേ ധ്രുവങ്ങളിലേക്ക്പറക്കാൻ തുടങ്ങുന്ന ദേശാടന കിളികൾ
ഈ നിശീഥിനികപ്പുറം നാമൊരിക്കൽ വീണ്ടും കണ്ടു മുട്ടുകയാണെങ്കിൽ വെറുപ്പിന്റെ
ഇരുണ്ട ഭൂഖണ്ടങ്ങളിലാകാതിരിക്കാം ,യാത്ര പറയും സന്ധ്യയെന്തിനോ അശ്രു ബാഷ്പം തൂകി
പകലിനെ പിരിയാൻ  ഹൃദയം തപിക്കവെ.നേർത്ത നിശബ്ദതയിലവളെ
 വേർപെടുത്തിയീ രാവ് കൈയേറവെ.വിരഹാഗ്നിയിൽ വെന്തുരുകും
പിരിയുന്നു നാമിന്ന് പിരിയാത്തൊരോർമ തൻ ചക്രവാള സീമയിൽ
പിരിയില്ല എന്നു കണ്ട മാത്രയിൽ നിനച്ചിരുന്നു നമ്മളെന്നും വേര്പിരിയാതെ
വയ്യെന്നീ ഇരുൾവഴിയിൽ ഹൃദയത്തിലെ മുൾപ്പാടുകളും കണ്ണീരിന്നുപ്പുരസവുമായി
ദിനങ്ങളകലുബോൾ എന്റെ സൂര്യൻ മറഞ്ഞിരിക്കുന്നു!
 നീയെൻ ചാരെ അണയുന്ന നേരമെൻ അരികിലെത്താൻ
ഒരേ ഒരു ദിനത്തിന്റെ വേർപാടിന്റെ നൊമ്പരവും പേറിയവള്‍!
സായംസന്ധ്യ യാത്രയാവുകയായി.ഉരുകിതീർന്നൊരു ദിവാകരനും
ഉമിതീയെരിയുന്ന മനസ്സും ,കാലത്തിനതീതമായ പ്രണയം കണ്ണീരുപ്പു കലർന്നൊരു
പുഞ്ചിരിയായി  മറയുമ്പോളുള്ളിലുള്ളത് വെള്ളക്കുതിരകളെ പൂട്ടിയ തേരിൽ
വരുന്നൊരാ  കതിരവന്റെ രൂപം മാത്രമിനി നവോദയത്തിന്റെ പൊൻ പ്രതീക്ഷയുമായി


No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...