കഠിന വേനലിൻ ദാഹിച്ചുവറ്റിയെൻഅങ്കണത്തി നേകുന്ന
പീയുഷമിറവെള്ളമാണെൻ മഴ കള്ള കുറുക്കന്റെ
കല്യാണം കൂടുവാൻ കുഞ്ഞു വെയിലൊപ്പംകുഞ്ഞു മഴ..
പുതുമഴ തൻ സുഗന്ധം പോലെ മിന്നൽ പിണർ പോൽ നിൻ നോക്കിനായ്
ഒരു മേഘരാഗമായ് കാത്തുനിൽക്കാം..പിരി യാതെ എന്നിൽ പെയ്തു തോരാൻ..
ഒരു പെയ്തുതാളമായ് മാറിടാം ഞാൻ...ഇന്നലെ പുതുമഴ ശക്തമായപ്പോൾ,,
കോലായിലീ ചാരു കസേരയിൽ ചാരിയിരുന്നു വർക്ക് ഫ്രം ഹോമിന്റെ
ദീർഘത്തിനിശ്വാ സത്തിനിടയിൽ ഒറ്റപ്പെട്ടു തോന്നിയോരാ നിമിഷം
മുറ്റത്തെ ശൂന്യതയിലേക്ക് നോക്കിയിരിപ്പൂ മനം കണ്ടിട്ടാകാമീ പ്രകൃതീശ്വരീ
പുതുമഴ തൻ രൂപത്തിലവനുള്ളാം തണുപ്പിക്കാൻ ഓരോ
തുള്ളിയിലും ഞാൻ കണ്ടു നിമിഷം എന്റെ ഇന്നലെകൾ, വേദനിക്കുന്ന ഓർമ്മകൾ..
ലളിതമീ ജീവിതത്തിൽ, അർത്ഥമില്ലാതെ, കരകാണാതെ തുഴഞ്ഞ രാവുകൾ.
കുളിരുന്ന മഴയിൽ തലയിണയിൽമുഖമമർത്തി കണ്ട കിനാവുകൾ..
കേട്ടിരിക്കുന്നീലയോ മാനത്തെ മാലാഖ തൻ കരച്ചിൽ പുതു മഴ പെയ്യുന്ന മണ്ണിന്റെ ഗന്ധമായിരിക്കുമെന്നോർമകൾ .
No comments:
Post a Comment