തണുത്തുറഞ്ഞുറഞ്ഞ ധവളമായ കൈകളാൽ മഞ്ഞിൻ ഭവനം മാടി വിളിക്കവേ
കടിഞ്ഞൂൽകനി പോലരുമയാം പ്രണയത്തെ ശ്വാസംമുട്ടിച്ചു കെടുത്തിയ, ഓർമ്മകളുടെ നോവുന്ന മുറിപ്പാടുകളെ ബലിയിടാതെ കൊന്നു തള്ളിയ കൊടും ശൈത്യമാവാമിത്
തിരക്കുകൾക്കിടയിലൂടെ ഒറ്റയാൾനടത്തമവസാനിച്ചിടം യാത്രികനെ, വരിക്കും
അസ്ഥികൾ കഴയ്ക്കുമാ ശീതളിമയാൽ, തണുത്തുറഞ്ഞ പച്ചമരങ്ങൾ കൂട്ടിയിടാം .. അപാരമാർന്നൊരാ
കൊടും ശൈത്യത്തിന്റെ പുതപ്പേകി.പൊയീഇടം ഹിമശൈലഭൂവിലെ പ്രശാന്തി,
പിന്നൊരർത്തിരമ്പുന്ന മന:ശാന്തി അവാച്യാനുഭൂതിനല്കുന്ന അനാദി തൻ
സൂക്ഷ്മകിരണങ്ങൾ ശിരസ്സിലൂട്ടൊഴുകി മൂലാധാരത്തിലേക്ക് ഇഴഞ്ഞിറങ്ങുമീ തരിപ്പിൽ, അണ്ഡകടാഹവിസ്തൃതിയിലേക്ക് മനം ധ്യാനലീനമായി.ദിന രാത്രങ്ങളുമറിയാതെ
എത്രയോ ദിനങ്ങൾ ആ ഹിമശൈലം മടിത്തട്ടിലേറാം !

No comments:
Post a Comment