അന്ധകാരത്തിൽപ്പരസ്പരം കൊല്ലുന്ന
ബന്ധങ്ങൾതൻ മഹാഭ്രാന്താലയങ്ങളിൽ,
ഗന്ധം മറയ്ക്കും വിവാഹരംഗങ്ങളിൽ
ഉടഞ്ഞുപോയൊരാ കിനാ പൂക്കൾ വാരിചൂടി
വികൃതമാക്കിയ മിഴികൾ കാണ്മാനാകാതെ
അകതാരില് മുറിവുകൾ മാറില്ലെന്നവനറിയാം
ആയുസ്സു ഏരിഞ്ഞുണങ്ങും വരെ ,
തട്ടിമറിച്ച നിറക്കൂട്ടുകൾ
രൂപമില്ലാതൊഴുക്കുന്നു
കൺവെട്ടത്തു കണ്ട നിൻ ചിദ്രൂപം , കരിന്തിരിചായമായി
മാഞ്ഞുപോകയാൽ വേർപിരിയുവാൻ മാത്രമൊന്നിച്ചുകൂടി
വേദനകൾ പങ്കുവയ്ക്കുന്നു കരളിലെഴുമീണങ്ങൾ ചുണ്ടു നുണയുന്നു.
കവിതയുടെ ലഹരി നുകരുന്നു. ,
പ്രണയവും പൂക്കളും ശബളമോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
അവൾക്കു കണ്ണുനീർ മാത്രംകൊടുത്ത കിരാത ജന്മങ്ങൾ അവനല്ലോ രക്തസാക്ഷി..
പേരുകൾ മരുന്നിതൊരു ദിനവും ഹാഷ്ടാഗുകൾ ഏറുന്നു ,
ഇനിയും ഉണരാത്ത ഭരണവർഗമോ,
നരഭോജികളാകുന്ന മനുജരോ,സ്വജനമോ
നിനക്കായി രണ്ടുകണ്ണും തുറക്കൂ നീതി ദേവതേ
No comments:
Post a Comment