Friday, 26 January 2018

Ormakal chitharumbol

തിരിച്ചു പോകാൻ വഴിയില്ലെന്നറിഞ്ഞിട്ടും ഓർമകളിൽ 
തിരഞ്ഞിതെൻ ജന്മം , വെറുതെ വിഫലമാം പുഞ്ചിരിക്കും 
തളം കെട്ടി നിൽക്കുന്നെൻ ഏകാന്തതതൻ തണുപ്പിൽ 
പൊള്ളുന്ന ഹൃദയത്തെ ശമിപ്പാൻ ഒരുവേള കൂടി 
കണ്ണുനീർ പൊഴിക്കണം ...മഞ്ഞു പൊഴിയുമാ -മലമുകളിൽ -
ഒരു അലമുറയാലെൻ-സങ്കടത്തെ ദഹിപ്പിക്കണം -
ഒടുവിലൊരു -അട്ടഹാസത്താൽ -ഓർമ്മതൻ മാറാപ്പും ദൂരെയെറിയണം .
ഓർമ്മകൾ മുള്ളു പോലെ കുത്തിയും നോവിച്ചും
ചിലപ്പോൾ കോറിയും നീറ്റലുണ്ടാക്കിയും ഒരു മലകയറ്റമായി കിതച്ചെത്തും
കണ്ണ് നിറയുന്നു കാതിൽ മുഴങ്ങുന്നു നെഞ്ച് പടരുന്നു തുളച്ചും തലോടിയും
മറവിയിൽ നിന്നെന്നെ തിരികെ വിളിക്കുന്നോർമ്മകൾ

ഒരു മൃതസഞ്ജീവനം

ദേഹവിയോഗത്താലുണ്ടാവാം വേദന  ഏറെനാൾ   നില്കയിലാർക്കുമേ 
മരണശേഷമെൻ  അർഥം വായിക്കപ്പെടും
നിൻ ജീവനറ്റ പോകും മുമ്പേ ദേഹദാനപത്രമൊ പ്പു്  വയ്കു
വീതിക്കാമെൻ  അവയവം  കണ്ണുo  കരളും  പിന്നെ ഹൃദയവും കുടലും
 ചേർത്ത് വീണ്ടും  വേറൊരു മനുജനിൽ വളരട്ടെയെന്ന മോഹം .
കണ്ണിനും കരളിനും തുടിക്കാ  കഥകൾ ചൊല്ലാം  മരണശേഷവും
വേറൊരു മനുജനിൽ തുടികൊണ്ട് .




Tuesday, 16 January 2018

നീതിക്കു വേണ്ടി

ഓരോ മനുജ ഹൃദയത്തിനും നൊമ്പരമായ്..... നിന്നാത്മവിശ്വാസ പൊൻതരി വെട്ടവും ..... ജന്മാന്തരങ്ങള്‍ നമിച്ചു പിന്മാറിയ ഇടങ്ങളില്‍ അവന്‍ ഒച്ച വെച്ചു കൊണ്ടേയിരുന്നു പ്രമുഖനല്ല,നെകിലും പാവങ്ങളാകിലും ഒരമ്മ തൻ പാലൂട്ടി വളർത്തിയതാണുണ്ണിയേ. അറിയണം ഞങ്ങൾക്ക് അവൻ ചെയ്ത തെറ്റുകൾ അവളെ ജീവനായ് പ്രണയിച്ചതോ കുറ്റം. കൊണ്ടുപോകുന്നില്ല നീ ഒന്നുമേ പോകുമ്പോൾ. ഒരു പിടി ചാരമായ് എരിഞ്ഞടങ്ങുന്നു നീ ഓർക്കുക.... നിനക്ക് കിട്ടേണ്ട നീതിക്ക് വേണ്ടി നീ അനുഭവിച്ച വേദനക്ക് വേണ്ടി കൂടെ പിറന്നവൻ അറ്റുപോയെങ്കിലും കൂടെ കൂട്ടുവാൻ ഞങ്ങളുണ്ട് മനുഷ്യൻ തെരുവിൽ കൊല്ലങ്ങളായ് മഴയും വെയിലുമേറ്റ് പോരാടിയിട്ടും ഉണരാത്ത ഭരണവർഗത്തെയാണോ ഇടിമുറിയിൽ വാടി കൊഴിഞ്ഞ സ്വപ്നങ്ങൾക്ക് മാപ്പില്ല, എങ്കിലും അവനാശ്വസിക്കാം അവന്റെയീ കൂടപിറപ്പിൽ അവനും ജനം തന്നെ...

Monday, 1 January 2018

പുതുനാമ്പുകൾ

അകലട്ടെ തിന്മകളത്രയും ക്രൂരകൃത്യങ്ങളും
അണയാതിരിക്കട്ടെ മനുഷ്യത്വമുള്ളിലെപ്പോഴും
കേൾകണാമെല്ലായ്പൊഴും ശുഭകാര്യങ്ങളത്രയും
കലാപങ്ങളില്ലാതിരിക്കട്ടെ ഇനി വരും കാലമെങ്കിലും
കറങ്ങീടവേ കാലചക്രമതങ്ങനെ കാലമാം വൃക്ഷത്തിൻ
ശിഖര നൂറ്റാണ്ടിൽ നിന്നുമാ വർഷമാകുമില പൊഴിഞ്ഞു പുതു
തളിരില കൂടെ പൂക്കും പുതു സ്വപ്നങ്ങളും
വർഷമാമനുഭവ രുചിക്കൂട്ടിൽ എരിവും പുളിയും  മധുരവും നുകർ ന്നീടുകിൽ
ഹൃദയത്തിൽ പാഥേയമാം ഓർമ്മ പ്രതീക്ഷതൻ നവീനപ്രഭാതങ്ങൾ
തുടിക്കുമായാത്ര തുടരാമിനി വരും ദിനങ്ങളിൽ
ഒരു പുഞ്ചിരിയെങ്കിലും കൊടുപ്പാം, തണലാവട്ടെ
നന്മ തൻ വൃക്ഷതൈകൾ തളരുന്നവർക്ക് .

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...