Monday, 4 December 2017

മടക്കമില്ലാ യാത്ര

ഓരോ യാത്രകളും ഓരോ ഓർമകളാണ്
ഓർമകളുടെ ശേഷിപ്പുകളാണ് , ലോഡ്ജ് മുറിക്കുള്ളിൽ
തളർന്നു കിടക്കുന്ന ബസ് ടിക്കറ്റുകൾ, അറുബോറൻ ദിവസങ്ങൾ
കാത്തു നിൽക്കുന്നു .ഏതോ പൂർത്തിയാകാത്ത ചിത്രത്തിന്റെ അടിക്കുറിപ്പ് പോലെ വെള്ള പുതച്ചുറങ്ങുന്ന മൗനത്തിന്റെ താഴ്വരകളിലേക്കു ;എനിക്കേറെ ദൂരം യാത്ര ചെയ്യാനുണ്ട് ഹൃദയത്തിൻ ഉള്ളറകളിലേക്ക് തീക്കാറ്റ് വീശുന്നു.
ഈ യാത്ര ഇവിടെ തീരുന്നു ......ഇനി നമ്മളില്ല ..നീയും ഞാനും മാത്രം ....
ഒരു കടലിനും ചേർത്ത് വെക്കാനാകാത്ത പുഴകളായിരുന്നു നമ്മളെന്നും ...
എങ്കിലും ഇനിയും നാം ഒഴുകികൊണ്ടിരിക്കും...... പ്രണയത്തിന്റെ ആഴങ്ങളിൽ
സ്വാർത്ഥതയുടെ ഓളങ്ങളും വേദനയുടെ ചുഴികളും തീർക്കാതെ
നിശബ്ദരായി .... ഇരുദിശകളിലേക്ക്...
..പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരു പനനൊങ്കിന്റെ
തണുപ്പ് രാസ്നാദിപ്പൊടിയുടെ,ചന്ദനത്തിന്റെ മണമുള്ള കാറ്റ്
ആത്മാവിനെ അടക്കം ചെയ്യാൻ പോട്ടെ സമയമാകുന്നു..

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...