Thursday, 23 November 2017

സ്നേഹമാകുന്ന ദൈവം

എൻ ഈശ്വരൻ ചുമരുകളിലെ അന്ധകാരത്തിൽ

മറഞ്ഞിരിക്കുന്നവനല്ല ,സൗരയൂഥത്തിലെ നക്ഷത്രങ്ങൾക്കപ്പുറത്തൊരു

ലോകത്തു നിന്നും ഹൃദയങ്ങളെ തേടി വന്നൊരീ

ധരണിയും ഗഗനവും നിറഞ്ഞു നിൽക്കുന്ന

സുതാര്യവും മനോഹരവുമായഒരു നിലനിൽപ്പാണവൻ.

എൻ പരാ ശക്തി ആയുധങ്ങളുടെ മൂർച്ഛയിൽ

രുധിരം പുരളാറില്ല. മുറിവുകളിൽ മരുന്നു പുരട്ടി

അശ്രുവിനെ പുഞ്ചിരിയാക്കി ആത്മാവിൽ അഗ്നി പ്രോജ്വലിപ്പിച്ചു

ഇരുട്ട് കീറി വരുന്ന ഒരു വലിയ പ്രകാശമാണവൻ 

എന്റെ പരാശക്തി വിശ്വാസിയുടെ മടിശീലയുടെ കനം നോക്കാറില്ല.

ജനമെന്നോ മന്ത്രിമാരെന്നോ വേർതിരിവുകളെ ഭേദിച്ച്

വ്യത്യസ്തതയെ ഏകീകരിപ്പിക്കുന്ന ന്യായാധിപനാണ് അവൻ.

എന്റെ ഉൽക്കണ്ണാൽ അനുഭൂതി പകരുന്നൊരു ഗുരുവാണവനെങ്കിലും

തലച്ചോർ വാടകക്ക്‌ സ്വീകരിക്കാറില്ല, അക്ഷരങ്ങളെ 

വിഷ മഷിക്കുപ്പികളാൽ ചാലിക്കാറില്ല്യ 

ഹൃത്തടത്തിന്റെ നാവുകളാൽസാന്ത്വനം പെയ്യിക്കുന്ന മന്ത്രമാണവൻ 

ചുണ്ടുകൾ നിശബ്ദമാകുമ്പോൾ , യുദ്ധവിജയം ആശംസിക്കാറില്ല്യ

അവനൊരിക്കലും .ത്യാഗംശുദ്ധീകരിക്കുന്ന മണല്തരികളാണവൻ

പല മുഖങ്ങൾ പല രൂപങ്ങൾഒരാത്മാവ് ഉള്ളിലെ സ്നേഹം

ഈശ്വരൻ എന്റെ പ്രവർത്തിയിലെ നന്മയാണ് കരുതലിൻ സ്നേഹമാണ് ,

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...