ചൊല്ലു സഖാവെ പൂത്തുലഞ്ഞ ഗുല്മോഹറിലൊക്കെയും നിന്നോടുള്ള
പ്രണയമതിൻ രക്തപുഷ്പം ആയിരുന്നോ
പ്രണയം ഭ്രാന്താണെന്നോർമ്മപ്പെടുത്തി നീ
അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി ചുടുരക്തമൂറ്റി
കുലം വിട്ടു പോയെൻ സ്മരണയിൽ ഒരു രക്തതാരകം നീ
ഗുൽമോഹറിനോടും പനിനീർപ്പൂവിനോടും
പന്തയം വെച്ച് ചുവപ്പിനെ പ്രണയിച്ചയെൻ ചെമ്പരത്തി നീ
പ്രണയം ഭ്രാന്താണെന്നോർമ്മപ്പെടുത്തി നീ
നിനക്കായി ചോരചാരിച്ചുവപ്പിച്ച
പനിനീർപൂക്കള കാണാതെ പോയി
ചോര കൊണ്ടവൻ ചാർത്തി നെറ്റിയിൽ
ചുട്ടു പൊള്ളുന്ന പ്രണയ സാഫല്യം
കാലമേ നീയെത്ര കാത്തിരിന്നാലും,
മായുകില്ലീ ചോര....ചോപ്പും..
പിന്നെയെൻ രക്തസാക്ഷിയുടെ പ്രണയിനി
പ്രണയമതിൻ രക്തപുഷ്പം ആയിരുന്നോ
പ്രണയം ഭ്രാന്താണെന്നോർമ്മപ്പെടുത്തി നീ
അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി ചുടുരക്തമൂറ്റി
കുലം വിട്ടു പോയെൻ സ്മരണയിൽ ഒരു രക്തതാരകം നീ
ഗുൽമോഹറിനോടും പനിനീർപ്പൂവിനോടും
പന്തയം വെച്ച് ചുവപ്പിനെ പ്രണയിച്ചയെൻ ചെമ്പരത്തി നീ
പ്രണയം ഭ്രാന്താണെന്നോർമ്മപ്പെടുത്തി നീ
നിനക്കായി ചോരചാരിച്ചുവപ്പിച്ച
പനിനീർപൂക്കള കാണാതെ പോയി
ചോര കൊണ്ടവൻ ചാർത്തി നെറ്റിയിൽ
ചുട്ടു പൊള്ളുന്ന പ്രണയ സാഫല്യം
കാലമേ നീയെത്ര കാത്തിരിന്നാലും,
മായുകില്ലീ ചോര....ചോപ്പും..
പിന്നെയെൻ രക്തസാക്ഷിയുടെ പ്രണയിനി
No comments:
Post a Comment