ഞാൻ ഒരു കൊച്ചു ചെടി ആയിരുന്നു എന്നിൽ കൊച്ചു മുള്ളുകളും കുഞ്ഞു ശിഖരങ്ങളും മാത്രം. മെല്ലെ ഞാൻ വളര്ന്നു വലുതായി എന്നിലെ ശിഖരങ്ങളും ഒപ്പം എന്റെ രക്ഷക്കായി എനിക്ക് കിട്ടിയ മുള്ളുകളും. എന്നിലെ ഒരുപാടു മോഹങ്ങൾ ഉണരാൻ തുടങ്ങി .ഒരുപാടു നാളുകൾക്കു ശേഷം എന്റെ ആ മോഹം നിറവേറി എന്നിൽ ഒരു കുഞ്ഞു പൂ മൊട്ടു കിളിർതിരിക്കുന്നു .എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ഞാൻ ശ്രദ്ധയോടെ ആ കുഞ്ഞു മൊട്ടിനെ പരിപാലിക്കാൻ തുടങ്ങി.മെല്ലെ മെല്ലെ ഇപ്പോൾ വിടരാൻ തുടങ്ങിയിരിക്കുന്നു എന്റെ കുഞ്ഞ് സുന്ദരി കുഞ്ഞ് ഒരു ദിവസം കൂടി കഴിഞ്ഞാൽ എല്ലാം തികഞ്ഞ ഒരു പൂവായി മാറും.എന്റെ കുഞ്ഞിന്റെ രക്ഷകായിഎനിലെ മു്ള്ളുകളെ ഞാൻ സജ്ജരാക്കി നിറുത്തി....
അടുത്ത ദിവസം പ്രഭാതത്തിൽ എല്ലാം തികഞ്ഞ പനീർ പൂവായി മഞ്ഞു തുള്ളികളെ തന്റെ ഇതളുകളിൽ ഏറ്റു വാങ്ങി പൊന്നിൻ സൂര്യോതയം കണ്ടു വിടർന്നിരിക്കുന്നു .പക്ഷെ അതികം നീണ്ടു നിന്നില്ല ആ സന്തോഷം എന്നിൽ. അമ്മയായ എന്നെ ഭൂമിയിൽ ഭാക്കി വെച്ച് കാലം എന്റെ കുഞ്ഞിനെ തട്ടി എടുത്തു.
കാലം വീണ്ടും വീണ്ടും എന്നിൽ ഈ പ്രവണത തുടർന്നു
ഇനിയും എന്നിൽ എന്തെ നിനക്ക് കരുണ തോനാത്തത് കാലമേ.
No comments:
Post a Comment