Friday, 13 October 2017

ശുദ്ധജാതകം

അവൾക്ക് ശുദ്ധജാതകം ആണ് ചൊവ്വ ദോഷം ഒന്നുമില്ല..പക്ഷെ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് ചായ  വെറ്റില മുറുക്കാനും കൂട്ടി അകത്താക്കി അമ്മാവൻ... ശുദ്ധജാതകത്തിന്റെ അച്ഛന്റെ ദീർഘശ്വാസവും.. പറയണ്ടാന്ന് ഓർമിപ്പിച്ചിട്ടും ഇല്ലാതെ ഉമ്മറത്ത് ഇരുന്ന് വിളിച്ചു പറഞ്ഞതിലുള്ള അമർഷം ശുദ്ധജാതകത്തിന്റെ അമമ മുഖം വെട്ടിച്ചു പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ ശുദ്ധജാതകം ചില്ലറകാരിയല്ല എന്നുള്ള ഒരു തോന്നൽ മുളപൊട്ടാൻ തുടെങ്ങി.. അമ്മാവൻ സംസാരം നിർത്തുന്ന മട്ടില്ല.. കുറച്ചു കാലം കഴിഞ്ഞാൽ വ്യാഴത്തിന്റെ അനുകൂല ഭാവം വരും 3 വർഷം കാത്തിരിക്കേണ്ട കാര്യല്ലേ.. അത് പെട്ടന്ന് അങ്ങു തീരും.. മൂന്ന് വർഷം പോയിട്ട് മൂന്ന് ദിവസം കാത്തിരിക്കില്ല എന്ന് വിളിച്ചുപറയണം എന്നുണ്ടായിരുന്നു എങ്കിലും കാലുകൾക്ക് വീണ്ടും തളർച്ച അനുഭവപെടുകയും. മിണ്ടാനാകാതെ അങ്ങനെ ചെയ്തു... നിന്ന് വടക്കിനി കോലായിൽ നിന്ന് ഒരു പിടി അവിൽ കുഴച്ചതു വാരി ശബ്ദകോലാഹം ഉണ്ടാകാതെ മിക്സ് ആകി ചവച്ചു.. എന്തായാലും കാണുക തന്നെ.. ജാതകം പ്രശ്നമല്ല എന്ന് പതിയെ പറഞ്ഞത് അടുക്കള വരെ കേട്ടത് പോലെ തോന്നി.... ശദജാതകത്തിന്റെ അമ്മയുടെ മുഖം പ്രസന്നമാവുകയും.. അകത്തേക്ക് മുഖം വെട്ടിച്ചു അത് എടുത്തോണ്ട് വാ എന്ന് പറയുകയും ചെയ്തു..
തൊട്ടുമുൻപ് ചൂടോടെ അമ്മാവൻ എടുത്തു തന്ന ചായ മുഴുവൻ കുടിക്കാൻ പറ്റാത്തതിൽ ചെറിയൊരു നിരാശ തോന്നി..
മുന്നിൽ വനന ചായ ഗ്ലാസ്സ് വാങ്ങുന്നതിനു മുന്നേ അമ്മാവൻ വക ഒറ്റക്കുള്ള സംസാരത്തിനു അനുമതി നൽകി ഉത്തരവ് ഇറക്കി...
പറഞ്ഞു തുടെങ്ങിയത് ഞാൻ ആണ്.. എനിക്കങ്ങനെ ചൊവ്വയിലും ജാതകത്തിലെ .. വിശ്വാസമില്ല കെട്ടോ.. അവളുടെ മറുപടി മൂളലായി പുറത്തു വന്നു്..പിന്നെ.. പിന്നെ എന്തുണ്ട്.. എന്റെ ചോദ്യത്തിന് മറുചോദ്യം ഉന്നയിച്ചാണ് അവൾ സംഭാഷണത്തിന് തുടക്കമിട്ടത്...
ഗവർമെന്റ് ജോലി ഉണ്ടോ...
ഞാൻ.. ഇല്ല,
കാറോ..
ഞാൻ.. അയ്യോ.. ഇല്ല
സ്വന്തമായി വീടോ..
ഞാൻ.. അതിപ്പോ...
കൂടുതൽ കേൾകരുതെ എന്ന് പ്രാർത്ഥന കേട്ടത് കൊണ്ടാവണം അവൾ ചോദ്യങ്ങൾക്കു വിരാമം ഇട്ടുകൊണ്ട് പറഞ്ഞു...
എന്തുണ്ട് നല്ലൊരു ജീവിതത്തിനു ഉറപ്പായിട്ടു..
ഒന്നുമില്ല കുട്ടീ... എനിക്കണോ മോശം സമയം ഓർത്തുകൊണ്ട് ഞാൻ ഇറങ്ങി നടന്നു.

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...