Friday, 13 October 2017

കൊഴിഞ്ഞ കണ്മണി

തുടർച്ചയായ  മൊബൈൽ ഫോൺ  റിങ് കേട്ടാണ്  ജാനകി   കിച്ചനിൽ നിന്ന്  വന്നത്.മറുവശത്തുനിന്ന് കേട്ട വാർത്ത‍യിൽ വിറചു കൊണ്ട്  കൃഷ്ണേട്ടാ .. അലറിക്കരഞ്ഞു.പുറത്ത് ചെടികൾക്ക് വെള്ളം , നനച്ചുകൊണ്ടുനിന്ന  കൃഷ്ണൻ അവളുടെ നിലവിളി കേട്ടോടിയെത്തിനിറഞ്ഞൊഴുകുന്ന മിഴികളാൽ നിൽക്കുന്ന  ജാനകിയോടു    ചോദിച്ചു  ..  എന്തെ പറ്റീത്  എന്റെ  വേളിക് , കരച്ചിലിന്റെ  വക്കിൽ
"സ്കൂളിൽനിന്നും വിളിച്ചിരുന്നു. നമ്മുടെ.. നമ്മുടെ   ഉണ്ണിയെ  പോലീസ് അറസ്റ്റ് ചെയ്തെന്ന്.. എനിക്കെന്റെ മോനെ കാണണം  കൃഷ്ണേട്ടാ .. " വിറയ്ക്കുന്ന  കാലോടെ  ആണ് പോലീസ് സ്റ്റേഷനിലേക്ക് ചെന്നു കയറിയത്. ജീവിതയിലാദ്യമായാണ് പോലീസ് സ്റ്റേഷനിൽ കാലുകുത്തുന്നത് അതും തന്റെ പൊന്നുമോന് വേണ്ടി..സ്റ്റേഷനകത്ത് ചാരുബെഞ്ചിൽ തലകുമ്പിട്ടു നിൽക്കുന്ന മകനെ    കണ്ടപ്പോൾ  അന്തർജനഓ  .. പതറിയ  സ്വരത്തിൽ   മോനെ ഉണ്ണീ   എന്ന് വിളിച്ചു.  എന്നാൽ അവൻ തലകുമ്പിട്
ഉണ്ണിയുടെ  അച്ഛനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയപ്പോൾ എസ്. ഐയുടെ ചുണ്ടിലൊരു പരിഹാസച്ചിരി ഒളിമിന്നുന്നതയാൾ കണ്ടു.ഓഹ്.. ആ മഹാന്റെ അച്ഛനാണോ..
എന്താ സാർ.. എന്റെ മോനെന്താ ചെയ്തത്.. ഇടറിയ സ്വരത്തിൽ  കൃഷ്ണൻ ചോദിച്ചു.
മോനെന്താ ചെയ്തതെന്ന് അറിയില്ലല്ലേ.. എന്നാൽ കേട്ടോ.. ഇന്നലെ മകൻ പഠിക്കുന്ന സ്കൂളിലെ ഒരു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിങ്ങളുടെ മകനും കൂട്ടുകാരും കൂടി പിച്ചിച്ചീന്തിയ ഒരു പതിനഞ്ചുകാരി. ലഹരിയുടെ അമിതോപയോഗത്താൽ സ്വബോധം നഷ്‌ടമായ  പതിനാറുകാരൻ  മകൻ കാണിച്ചുകൂട്ടിയതു കടന്നുപോയി. " എസ് ഐ പറഞ്ഞുനിർത്തി. കൃഷ്ണനനും ജാനകിയും അപ്പോൾ പറഞ്ഞു .
"ഇല്ല.. സാർ.. എന്റെ  ഉണ്ണി  അങ്ങനൊന്നും ചെയ്യില്ല. കുഞ്ഞല്ലേ സാർ അവൻ. പതിനാറു  വയസ്സേ ആയിട്ടുള്ളൂ അവന്. ലഹരിയൊന്നും അവൻ ഉപയോഗിക്കില്ല. പറയ്  കൃഷ്ണേട്ടാ .. നമ്മുടെ ഉണ്ണിയനങ്ങാനൊന്നും  ചെയ്യില്ലെന്ന്.. " കൃഷ്ണേട്ടന്റെ  ഷർട്ടിൽ പിടിച്ചു  ജാനകി അലറി.നിങ്ങളുടെ മകന്റെ പക്കൽ ഫോണുണ്ടോ.. ? എസ് ഐ തുടർന്നു.യന്ത്രം കണക്കെ അതെയെന്ന്  കൃഷ്ണൻ  തലയനക്കി.
"പ്രായപൂർത്തിയാകും മുൻപേ മക്കൾക്ക് ഫോൺ വാങ്ങി നൽകും. അറിയാൻ വയ്യാഞ്ഞിട്ടത്  ചോദിക്കുവാ പഠിക്കുന്ന പിള്ളേർക്ക് എന്തിനാ ഫോൺ  പിന്നെ ഇന്റർനെറ്റ് . എന്തൊക്കെയാണവർ അതിൽ കാട്ടിക്കൂട്ടുന്നതെന്ന് നോക്കാറുണ്ടോ നിങ്ങളൊക്കെ. മക്കൾ ചോദിക്കുന്ന പണം നൽകുമ്പോൾ അവർക്കെന്തിനാണ് പണമെന്ന് കൂടി അറിയാൻ ശ്രമിക്കണം. സ്കൂളുമായി ബന്ധപ്പെട്ട് ലഹരി മാഫിയകൾ പെരുകുകയാണ്. നിങ്ങളുടെ മകനും ലഹരിയുടെ നിയന്ത്രണത്തിലാണ്. മക്കളോട് സംസാരിക്കാനും കാര്യങ്ങൾ തിരക്കാനും ഇന്ന് രക്ഷകർത്താക്കൾ മറക്കുന്നു. നിങ്ങളുടെ മകന്റെ ഫോൺ മുഴുവൻ അശ്ലീല വിഡിയോകൾ ആണ്. അവൻ  ആ നിഷ്കളങ്കയായ പെൺകുട്ടിയെയും നശിപ്പിച്ചു . ഭാഗ്യത്തിന് ഇന്ന് രാവിലെ അവൾക്ക് ബോധം വീണു. അവളുടെ മൊഴിപ്രകാരമാണ് നിങ്ങളുടെ  മകനെയും കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തത്. " കുറ്റപ്പെടുത്തലോടുകൂടി എസ് ഐ പറഞ്ഞുനിർത്തി.മുന്നിലിരുന്ന്  കരയുന്ന ജാനകിയെ അലിവോടെ അദ്ദേഹം നോക്കി. "മിംസ് ഹോസ്പിറ്റലിലുണ്ട്  നിനങ്ങളുടെ മകനും കൂട്ടുകാരും ചേർന്ന് പിച്ചി ചീന്തിയ  ആ  പെൺകുട്ടി. വേണമെങ്കിൽ പോയി കാണാം നിങ്ങൾക്ക്. മിംസിൽ   പെൺകുട്ടിയുടെ അടുക്കലെത്തുമ്പോൾ അവളുടെ രക്ഷകർത്താക്കൾ പൊട്ടിത്തെറിച്ചു. ഒടുവിൽ  ജാനകിയുടെ  അഭ്യർഥനപ്രകാരം അവർ അവളെ കാണാൻ അനുമതി നൽകി.പെൺകുട്ടിയെ കണ്ട്‌ ഞെട്ടിത്തരിച്ചു .  ദേഹമാസകലം മുറിവുകളുണ്ട്. കണ്ണിനു താഴെയായി ചതഞ്ഞിരിക്കുന്നു. ഞരമ്പ് മുറിച്ച കൈയിൽ ചുറ്റിയ ബാൻഡേജിൽ രക്തം പൊടിഞ്ഞിരിക്കുന്നു. ഓമനത്തമുള്ള മുഖത്ത് വേദന പ്രകടമാണ്.
ആ  കുട്ടിയെ (ഇരയെ ) ഒന്ന്  ചുംബിക്കാതിരിക്കാൻ ജാനകിക്കായില്ല  ആ കുട്ടി  കണ്ണ് തുറന്നു. ഭയത്തോടെ ചുറ്റും നോക്കി,  ജാനകി  മെല്ലെയവളുടെ അരികിലിരുന്നു.'ഞാൻ ഉണ്ണിയുടെ  അമ്മയാ മോളേ ' കരഞ്ഞു കൊണ്ട്    പറഞ്ഞു.പൊട്ടിക്കരച്ചിലായിരുന്നു മറുപടി.  ജാനകി  പതിയെ പുറത്തിറങ്ങി.
"അവനെ പോലീസ് അറസ്റ്റ് ചെയ്തല്ലേ. പറയല്ലേ ആന്റീ എന്നോട് അവനെ ശിക്ഷിക്കരുതെന്ന്.. എന്റെ സ്വപ്നങ്ങളാണ് അവൻ തകർത്തത്. എന്റെ അച്ഛന്റെ മോഹങ്ങളാണവൻ തച്ചുടച്ചത്. എത്ര പ്രാവശ്യം ഞാനവന്റെ മുൻപിൽ കെഞ്ചിയെന്നോ എന്നെ ഉപദ്രവിക്കരുതേയെന്ന്. കേട്ടില്ല ആരും. വേദനകൊണ്ട് പിടയുമ്പോഴും അവരെന്നെ... " ഏങ്ങിക്കൊണ്ടവൾ ഒരുനിമിഷം നിർത്തിയിട്ടവൾ വീണ്ടും തുടർന്നു.
ഇനിയാർക്കും എന്റെ അവസ്ഥ ഉണ്ടാകരുത്  ഇല്ലത്തെ  ആനടിക്ക്  ഇങ്ങനെ ഒരു  മോളുണ്ടായിരുന്നെങ്കിൽ അവന് ശിക്ഷ വാങ്ങി നൽകില്ലായിരുന്നോ. പാവപ്പെട്ടവരാ ഞങ്ങൾ അഭിമാനമേ കൈമുതലായുള്ളൂ.. ഇപ്പോൾ..
എനിക്ക് പഠിക്കണം.. പഠിച്ച് പോലീസ് ആകണം. എന്നെപ്പോലെയുള്ള പെൺകുട്ടികൾ ഒരുപാടുണ്ട്. ഇങ്ങനെയുള്ളവന്മാർ നമ്മുടെ നാടിനുതന്നെ ആപത്താണ് എന്നെ ശപിക്കരുതേ ... "
കരഞ്ഞു കൊണ്ട് എ കുട്ടി  കൈകൂപ്പിയപ്പോൾ  ജാനകിയുടെ മനസ്സ്  തേങ്ങി ഒന്നുകൂടി  ചുംബിച്ചു കൊണ്ട്
 അവൾ പുറത്തിറങ്ങി .പോകാം  കൃഷ്ണേട്ടാ  സ്റ്റേഷനിൽ ജാനകി പറഞ്ഞു.


  മകന്റെ അടുക്കലേക്ക് നടക്കുമ്പോൾ അവന്റെ മുഖത്തെ പേടിയില്ലായ്മ കണ്ടു ജാനകിക്കു ദേഷ്യം വന്നു .
പടക്കം പൊട്ടുംപോലെ തുടരെത്തുടരെ  ഉണ്ണിയുടെ   കവിളിൽ അടിവീണു. പുകയുന്ന കവിളുമായവൻ പകച്ചുനിന്നു.ഞാനുമൊരു സ്ത്രീയാണെടാ. നിന്നെപ്പോലൊരു മഹാപാപിക്ക് ജന്മം നൽകിപോയവൾ . നിന്റെ അനിയത്തിയുടെ പ്രായമുള്ളൊരു പെൺകുട്ടിയിൽ എന്താടാ നീ കണ്ടത്. ഞാൻ കണ്ടെടാ ആ മോളുടെ അവസ്ഥ. പിച്ചിക്കീറിയില്ലേടാ നിങ്ങളൊക്കെ  ചേർന്നാ പൊന്നുംകുടത്തെ. അവളുയർത്തെഴുന്നേൽക്കണം.. നിന്നെപ്പോലുള്ള  അവൾ ആഞ്ഞടിക്കണം.ഒരു തരി കുറ്റബോധം പോലും നിന്നിലില്ല. നിന്റെ വൃത്തികെട്ട കണ്ണ് അവളുടെമേൽ വീണാൽ പിന്നെ നിന്റെ അവസാനം നിന്നെ താലോലിച്ച പിച്ചനടത്തിയ ഈ കൈകൾ കൊണ്ടായിരിക്കും പറഞ്ഞില്ലാന്നു വേണ്ട .നിന്നെ ഞങ്ങൾക്കിനി വേണ്ട. നിയമമർഹിക്കുന്ന ശിക്ഷ നീ അനുഭവിക്കണം. പറഞ്ഞിട്ട്  ജാനകി  എസ് ഐയുടെ നേരെ തിരിഞ്ഞവൾ പറഞ്ഞു.കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ ശിക്ഷ തന്നെ ഇവന് കിട്ടണം സാർ. ഞാനുമൊരമ്മയാണ് . എനിക്ക് മനസ്സിലാകും ആ മോളെ. സ്വന്തം  വേളിയെ  ചേർത്തുപിടിച്ച്  കൃഷ്ണൻ  ഇല്ലത്തേക്ക് നടന്നു  പിന്നിൽ അവരെ  നോക്കിനിൽപ്പുണ്ടായിരുന്നു എസ് ഐ.
വലിച്ചു കയറ്റിയ പുകയുടെ കൃപയാൽ പണ്ടേ പ്രാപിച്ചു ഞാൻ പരലോകം.. 

പനിനീർ പൂവിന്റെ നൊമ്പരം



ഞാൻ ഒരു  കൊച്ചു  ചെടി  ആയിരുന്നു എന്നിൽ  കൊച്ചു  മുള്ളുകളും കുഞ്ഞു ശിഖരങ്ങളും മാത്രം. മെല്ലെ  ഞാൻ വളര്ന്നു വലുതായി എന്നിലെ ശിഖരങ്ങളും ഒപ്പം എന്റെ രക്ഷക്കായി എനിക്ക് കിട്ടിയ മുള്ളുകളും. എന്നിലെ ഒരുപാടു മോഹങ്ങൾ ഉണരാൻ തുടങ്ങി .ഒരുപാടു നാളുകൾക്കു ശേഷം എന്റെ ആ മോഹം നിറവേറി എന്നിൽ ഒരു കുഞ്ഞു പൂ മൊട്ടു കിളിർതിരിക്കുന്നു .എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ഞാൻ ശ്രദ്ധയോടെ ആ കുഞ്ഞു മൊട്ടിനെ പരിപാലിക്കാൻ തുടങ്ങി.മെല്ലെ മെല്ലെ ഇപ്പോൾ വിടരാൻ തുടങ്ങിയിരിക്കുന്നു എന്റെ കുഞ്ഞ് സുന്ദരി കുഞ്ഞ്‌ ഒരു ദിവസം കൂടി കഴിഞ്ഞാൽ എല്ലാം തികഞ്ഞ ഒരു പൂവായി മാറും.എന്റെ കുഞ്ഞിന്റെ രക്ഷകായിഎനിലെ മു്ള്ളുകളെ ഞാൻ സജ്ജരാക്കി നിറുത്തി....
അടുത്ത ദിവസം  പ്രഭാതത്തിൽ എല്ലാം തികഞ്ഞ പനീർ പൂവായി മഞ്ഞു തുള്ളികളെ തന്റെ ഇതളുകളിൽ ഏറ്റു വാങ്ങി പൊന്നിൻ സൂര്യോതയം കണ്ടു വിടർന്നിരിക്കുന്നു .പക്ഷെ അതികം നീണ്ടു നിന്നില്ല ആ സന്തോഷം എന്നിൽ. അമ്മയായ എന്നെ ഭൂമിയിൽ ഭാക്കി വെച്ച് കാലം എന്റെ കുഞ്ഞിനെ തട്ടി എടുത്തു.
കാലം വീണ്ടും വീണ്ടും എന്നിൽ ഈ പ്രവണത തുടർന്നു
ഇനിയും എന്നിൽ എന്തെ നിനക്ക് കരുണ തോനാത്തത് കാലമേ.

ശുദ്ധജാതകം

അവൾക്ക് ശുദ്ധജാതകം ആണ് ചൊവ്വ ദോഷം ഒന്നുമില്ല..പക്ഷെ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് ചായ  വെറ്റില മുറുക്കാനും കൂട്ടി അകത്താക്കി അമ്മാവൻ... ശുദ്ധജാതകത്തിന്റെ അച്ഛന്റെ ദീർഘശ്വാസവും.. പറയണ്ടാന്ന് ഓർമിപ്പിച്ചിട്ടും ഇല്ലാതെ ഉമ്മറത്ത് ഇരുന്ന് വിളിച്ചു പറഞ്ഞതിലുള്ള അമർഷം ശുദ്ധജാതകത്തിന്റെ അമമ മുഖം വെട്ടിച്ചു പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ ശുദ്ധജാതകം ചില്ലറകാരിയല്ല എന്നുള്ള ഒരു തോന്നൽ മുളപൊട്ടാൻ തുടെങ്ങി.. അമ്മാവൻ സംസാരം നിർത്തുന്ന മട്ടില്ല.. കുറച്ചു കാലം കഴിഞ്ഞാൽ വ്യാഴത്തിന്റെ അനുകൂല ഭാവം വരും 3 വർഷം കാത്തിരിക്കേണ്ട കാര്യല്ലേ.. അത് പെട്ടന്ന് അങ്ങു തീരും.. മൂന്ന് വർഷം പോയിട്ട് മൂന്ന് ദിവസം കാത്തിരിക്കില്ല എന്ന് വിളിച്ചുപറയണം എന്നുണ്ടായിരുന്നു എങ്കിലും കാലുകൾക്ക് വീണ്ടും തളർച്ച അനുഭവപെടുകയും. മിണ്ടാനാകാതെ അങ്ങനെ ചെയ്തു... നിന്ന് വടക്കിനി കോലായിൽ നിന്ന് ഒരു പിടി അവിൽ കുഴച്ചതു വാരി ശബ്ദകോലാഹം ഉണ്ടാകാതെ മിക്സ് ആകി ചവച്ചു.. എന്തായാലും കാണുക തന്നെ.. ജാതകം പ്രശ്നമല്ല എന്ന് പതിയെ പറഞ്ഞത് അടുക്കള വരെ കേട്ടത് പോലെ തോന്നി.... ശദജാതകത്തിന്റെ അമ്മയുടെ മുഖം പ്രസന്നമാവുകയും.. അകത്തേക്ക് മുഖം വെട്ടിച്ചു അത് എടുത്തോണ്ട് വാ എന്ന് പറയുകയും ചെയ്തു..
തൊട്ടുമുൻപ് ചൂടോടെ അമ്മാവൻ എടുത്തു തന്ന ചായ മുഴുവൻ കുടിക്കാൻ പറ്റാത്തതിൽ ചെറിയൊരു നിരാശ തോന്നി..
മുന്നിൽ വനന ചായ ഗ്ലാസ്സ് വാങ്ങുന്നതിനു മുന്നേ അമ്മാവൻ വക ഒറ്റക്കുള്ള സംസാരത്തിനു അനുമതി നൽകി ഉത്തരവ് ഇറക്കി...
പറഞ്ഞു തുടെങ്ങിയത് ഞാൻ ആണ്.. എനിക്കങ്ങനെ ചൊവ്വയിലും ജാതകത്തിലെ .. വിശ്വാസമില്ല കെട്ടോ.. അവളുടെ മറുപടി മൂളലായി പുറത്തു വന്നു്..പിന്നെ.. പിന്നെ എന്തുണ്ട്.. എന്റെ ചോദ്യത്തിന് മറുചോദ്യം ഉന്നയിച്ചാണ് അവൾ സംഭാഷണത്തിന് തുടക്കമിട്ടത്...
ഗവർമെന്റ് ജോലി ഉണ്ടോ...
ഞാൻ.. ഇല്ല,
കാറോ..
ഞാൻ.. അയ്യോ.. ഇല്ല
സ്വന്തമായി വീടോ..
ഞാൻ.. അതിപ്പോ...
കൂടുതൽ കേൾകരുതെ എന്ന് പ്രാർത്ഥന കേട്ടത് കൊണ്ടാവണം അവൾ ചോദ്യങ്ങൾക്കു വിരാമം ഇട്ടുകൊണ്ട് പറഞ്ഞു...
എന്തുണ്ട് നല്ലൊരു ജീവിതത്തിനു ഉറപ്പായിട്ടു..
ഒന്നുമില്ല കുട്ടീ... എനിക്കണോ മോശം സമയം ഓർത്തുകൊണ്ട് ഞാൻ ഇറങ്ങി നടന്നു.

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...