Sunday, 4 February 2024

ലെ _ ലഡാക്ക് _ഡയറി പാർട്ട് -6 ( #ഉയർന്നചുരങ്ങളുടെനാട് )

ആല്‍ച്ചിയില്‍ നിന്നും ഒരു മണിക്കൂറിന്‍െറ യാത്രയുണ്ട് ലേ പട്ടണത്തിലേക്ക്.വഴിയില്‍ എങ്ങും കാഴ്ചകളുടെ വസന്തമാണ്.ലേയില്‍ എത്തും വരെ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലും ഉള്ള മണല്‍ക്കുന്നുകള്‍ നമുക്ക് കാണാം.സ്വര്‍ണ്ണ നിറത്തിലും ചുവപ്പു രാശി പടര്‍ന്നതും നീലിമയാര്‍ന്നതുമായ ചെറിയ ചെറിയ കുന്നുകള്‍.അവക്കെല്ലാം കാവലാള്‍ പോലെ ദൂരെ ദിക്കുകളില്‍ മഞ്ഞില്‍ മേലാപ്പ് ചൂടി ഗിരിശൃംഗങ്ങളും.ബുദ്ധരൂപങ്ങള്‍,ഹരിത രഹിതമായ പര്‍വ്വതങ്ങള്‍,കാറ്റില്‍ പറക്കുന്ന പ്രാര്‍ത്ഥന കൊടിക്കൂറകള്‍-ഇതെല്ലാമാണ്. ഓരോ കുന്നിന്‍ മുകളിലും ''ഓം മണി പത്മേ ഹും'' മന്ത്രങ്ങളെഴുതിയ പ്രയര്‍ ഫ്ലാഗുകള്‍ കാണാം. ഐ. ഐ. എം പൂര്‍വ്വ വിദ്യാര്‍ത്ഥി ട്രെക്കിങ്ങിനു വേണ്ടി ലേസര്‍മോ ലാ ട്രെക്കിംഗ് ആയി യാത്ര തുടങ്ങിയതായിരുന്നു സമയത്തിന്റെയും , ആരോഗ്യ പ്രശ്നങ്ങൾ, ഉയർന്ന ഉയരത്തിലുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങൾ എന്നിവ കാരണം രജിസ്ട്രേഷനുകളിൽ പലരും പിന്മാറിയെങ്കിലും ട്രെക്കിംഗുമായി മുന്നോട്ട് പോകാൻ ഞങ്ങൾ ആറ് പേരും തീരുമാനിച്ചു. ലേസർമോ ലാ ട്രെക്ക് വെല്ലുവിളി നിറഞ്ഞതും എന്നാൽ പ്രതിഫലദായകവുമായ അനുഭവമാണ്. പ്രകൃതിദൃശ്യങ്ങൾ കേവലം വിസ് മയാവഹമാണ് , പാസിൽ എത്തിച്ചേർന്നശേഷം ലഭിച്ച നേട്ടത്തിന്‍റെ വികാരം പറഞ്ഞറിയിക്കാനാവില്ല. വെല്ലുവിളി നിറഞ്ഞതും പ്രതിഫലദായകവുമായ ട്രെക്കിംഗ് അനുഭവത്തിനായി ഏതൊരാളും ഈ ട്രെക്കിംഗ് അനുഭവിക്കണമെന്ന് ഞാന്‍ വളരെ നിര്‍ദ്ദേശിക്കുന്നു. ട്രെക്കിംഗ് നടക്കുന്ന ഓരോ ദിവസവും റൂട്ട് മാപ്പ്, ഉയരം മാപ്പ്, ദൂരം എന്നിവയുടെ ഒരു അവലോകനം ഇവിടെയുണ്ട്: 3 മത് ദിവസം :-: ലേയില്‍ നിന്ന് മോര്‍ബുകിലേക്ക് (ട്രാവല്‍ ദൂരം - 70 കിലോമീറ്റര്‍, 1 മണിക്കൂര്‍) നടന്ന് 1 (ട്രക്ക് ദൂരം 6 കി. മോർബുക്ക് ഉയരം (4,000 മീറ്റർ / 13,14 അടി), ക്യാമ്പ് 1 ഉയരം (4,600 മീറ്റർ /15,091 അടി) മോര്‍ബുക്കില്‍ നിന്ന് ആദ്യത്തെ ക്യാമ്പിലേക്ക് 6 കിലോമീറ്റര്‍ ട്രെക്കിംഗ് നടക്കുന്നുണ്ട്. 600 മീറ്റര്‍ ഉയരത്തിലാണ് ഞങ്ങള്‍ എത്തിയത്. ഈ പാത സാധാരണയായി വരണ്ടതും ക്രമേണ വരണ്ടതുമാണ്. ഞങ്ങൾ ഒരു ചെറിയ വേഗതയിൽ എഴുന്നേറ്റു ഉച്ചക്ക് 2 മണിക്ക് ക്യാമ്പിൽ എത്തി.ഇടയ്ക്കു വച്ച് ഭക്ഷണം കിട്ടിയത് പകൽ പാക്ക് ചെയ്തആളായിരുന്നു അത് അത്ര പിടിച്ചില്ല ചെറിയ പണിയും ഛർദ്ദിയും ആയി 4 മത് ദിവസം (4,600 മീറ്റര്‍/15,091 അടി) മുതല്‍ ലേസര്‍മോ ലാ ലാ ലാ ലായുടെ സൗത്ത് ബേസ് ക്യാമ്പിലേക്ക് (5,050 മീറ്റര്‍/16,568 അടി) ട്രെക്കിംഗ് ദൂരം 6 കിലോമീറ്റര്‍ ടെന്റ് ഫിക്സ് ചെയ്ത് രാത്രിയുടെ സൗന്ദര്യം ആസ്വദിച്ച് നക്ഷത്രങ്ങളെണ്ണി അവിടെക്കഴിയാൻ ശക്തമായ ശീതകാറ്റും സമയവും വലിയ വിലങ്ങുതടിയായി മാറി ഞങ്ങൾ നന്നായി വിശ്രമിച്ചു, വെള്ളം കുടിച്ചു, ചിത്രങ്ങൾ എടുത്തു, സഹയാത്രികരുമായി ചാറ്റ് ചെയ്തു. അതൊരു രസകരമായ സംഘമായിരുന്നു. ക്രമേണ ഞങ്ങൾ ഉയർന്നുവന്നപ്പോൾ ഭൂപ്രകൃതി മാറി. ഞങ്ങള്‍ തുടര്‍ച്ചയായി വേഗത നിലനിര്‍ത്തി ഉച്ചഭക്ഷണത്തിനായി നിര്‍ത്തി. ട്രെയിൽ ആരംഭത്തിൽ 1 വാട്ടർ സ്ട്രീം മാത്രമേയുള്ളൂ, അതിനാൽ ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് 2 കുപ്പി വെള്ളം കൊണ്ടുപോകുക. (4,600 മീറ്റര്‍/15,091 അടി) മുതല്‍ ലേസര്‍മോ ലാ ലാ ലായുടെ ദക്ഷിണ ബേസ് ക്യാമ്പിലേക്ക് (5,050 മീറ്റര്‍/16,568 അടി) മലകയറി.നമ്മുടെ ക്യാമ്പ്ലെ രാത്രികൾക്കു ശേഷം രാവിലെ. ഞങ്ങളുടെ ഗ്രൂപ്പിൽനിന്നുള്ള 2 പേര് ഞാനും അജയോടും വേണ്ടത്ര സുഖമില്ല, അതുകൊണ്ട് ട്രെക്കിങ് കുറയ് ക്കേണ്ടിവന്നു. ഈ തീരുമാനം എടുക്കുന്നതും തിരിച്ചുപോകുന്നതും അവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിപരമായിരുന്നു. ട്രെക്കിങ്ങ് ലീഡുമായി ചര്‍ച്ച നടത്തി കൂടുതല്‍ മുന്നോട്ട് പോകാനോ തിരികെ പോകാനോ തീരുമാനിക്കണം. പര്‍വതങ്ങള്‍ എവിടെയും പോകുന്നില്ല, അതുകൊണ്ട് നമുക്ക് തിരിച്ചു പോകാം. അങ്ങനെ തിരിച്ചു നടന്നു സമയക്കുറവും കൂടാതെ മാരത്തോൺ ടൂർണമെന്റ് കാരണം റോഡ് വഴി ബ്ലോക്ക് ചെയ്തരുന്നു പ്രതികൂല കാലാവസ്ഥയും കാരണം നുബ്രവാലിയും പാങോങ് തടാകവും കാണാൻ സാധിച്ചില്ല. ഇനിയൊരിക്കൽ പോണം അവിടുത്തെ ദേശീയ ഭക്ഷണം മാഗിയാണെന്ന് തോന്നുന്നു.... ബിസ്കറ്റും മാഗിയുമല്ലാതെ ഒരു ഭക്ഷണം ഇവിടങ്ങളിൽ അചിന്തനീയമാണ്...ചായക്കടയിൽ വച്ച് തായ് വാനിൽ നിന്ന് ലഡാക്ക് കാണാൻ വന്ന ചെങ്ങിനെ പരിചയപ്പെട്ടു... പുള്ളി പത്തിരുപത് ദിവസമായി വീട്ടിൽ നിന്നിറങ്ങിയിട്ട്..... ഇന്നത്തെ ലക്ഷ്യം കർദുംഗ്ല ആയിരുന്നു. രാവിലെ 10 മണിയോടെ ഞങ്ങൾ ലഡാക്കിൽ നിന്നും കർദുംഗ്ലയിലേക്ക് സൈന്യം ട്രക്കുകൾ കയറുന്നതും റോഡ് വീതികൂട്ടുന്ന ജോലികൾ കാരണം ആ പ്രദേശത്ത് റോഡ് അടച്ചതും കാരണം ഖാർദുങ് ലാ പാസിന് ചുറ്റും ഒരു ഗതാഗതക്കുരുക്ക് ഉണ്ടാകാം. അതിനാൽ ലേ / ദീക്ഷിറ്റിൽ നിന്ന് നേരത്തെ ആരംഭിക്കാൻ ശ്രദ്ദിക്കുക , അങ്ങനെ ഉച്ചയ്ക്ക് മുമ്പ് പാസ് മുറിച്ചുകടക്കേണം. അതിനുശേഷം റോഡ് ജോലികൾ വേഗത്തിലാകുകയും നിറത്തു പണിക്കു സ്ഫോടനം ആരംഭിക്കുകയും ചെയ്യുന്നു. രാവിലെ 8.30 ഓടെ ലേയിൽ നിന്ന് ഞങ്ങൾ യാത്ര ആരംഭിച്ചു . മാർക്കറ്റ് ഏരിയയിലൂടെ കടന്നുപോയ ഉടനെ നുബ്ര താഴ്‌വരയിലേക്കുള്ള റോഡ് ആരംഭിച്ച് ഈ സ്ഥലത്ത് നിന്ന് ഒരു ഇടത് തിരിവ് എടുക്കുന്നു. ഏകദേശം 6 കിലോമീറ്റർ ഡ്രൈവിന് ശേഷം ഖാർദുങ് ലാ പാസിലേക്കുള്ള കയറ്റം ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോർ ചെയ്യാവുന്ന റോഡാണ് പാസ് എങ്കിലും, ഈ ഹിൽ റോഡിൽ വാഹനമോടിക്കുന്നത് ചാങ് ലാ പാസ് ഉൾപ്പെടെയുള്ള ഹിമാലയത്തിലെ അറിയപ്പെടാത്ത ചില പാസുകൾ പോലെ ബുദ്ധിമുട്ടുള്ള കാര്യമല്ല. പാസിന് സമീപമുള്ള ഉയരം, ഗതാഗതക്കുരുക്ക്, കാലതാമസം എന്നിവയാണ് വാഹനങ്ങളിൽ സഞ്ചരിക്കുന്ന സഞ്ചാരികളെ AMS രോഗത്തിന് ഇരയാക്കുന്നത്. സൗത്ത് പുല്ല ആർമി ക്യാമ്പിൽ, ഐ എൽ പി പരിശോധിക്കുകയും അതിന്റെ പകർപ്പ് സൈനിക അധികൃതർക്ക് നൽകുകയും ചെയ്തു. ചുരത്തിന് താഴെയുള്ള സൗത്ത് പുല്ലയ്ക്ക് ശേഷം നോർത്ത് പുല്ല ആർമി ക്യാമ്പിലേക്കുള്ള റോഡ് അവസ്ഥ (ഏകദേശം 30 കിലോമീറ്റർ ദൂരം) ഒരു അഴുക്ക് നിറഞ്ഞ റോഡായിരുന്നു.ചില പാച്ചുകൾ ഓടിക്കാൻ വളരെ പരുക്കനാണ്. ഈ ഭാഗത്ത് റോഡിന് വെളിയിൽ താഴ്വരയിൽ സംരക്ഷണമോ കാവൽ പാളങ്ങളോ ഉണ്ടായിരുന്നില്ല. . ഈ രണ്ട് സ്ഥലങ്ങളിലും ടോയ്‌ലറ്റ് സൗകര്യമുണ്ട്. രാവിലെ 11.30 ഓടെ ഖാർദുങ് ഗ്രാമത്തിലെത്തി ചായ. വിശ്രമം. വളഞ്ഞു പുളഞ്ഞ് നിൽക്കുന്ന റോഡിലൂടെ യാത്ര തുടങ്ങി. പ്രത്യേക പാസ്സ് എടുത്താണ് യാത്ര. മുകളിലേക്ക് പോകുംതോറും മനോഹരമായ കാഴ്ചകളുമായി മലകളുടെ വിന്യാസം. തണുപ്പ് കൂടിക്കൂടി വരുന്നു.മഞ്ഞുകണങ്ങൾ സൂര്യരശ്മികൾ തട്ടി തിളങ്ങി നിൽക്കുന്നു.മലകൾ ഒന്നൊന്നായി മഞ്ഞ് പുതച്ച് നിൽക്കുകയാണ്.പിന്നെ പിന്നെ തൂവെള്ള വസ്ത്രമുടുത്ത് നിൽക്കുന്ന മഞ്ഞു മലകൾ മാത്രം. ഹിമാലയൻ ബൈക്കുകളിൽ പതുക്കെ നീങ്ങുന്ന റൈഡർമാർ.ഏകദേശം ലഡാക്കിൽ നിന്നും അമ്പത് കിലോമീറ്റർ ദൂരമുണ്ട് കർദുംഗ്ലയിലേക്ക്.രണ്ട് മണിക്കൂർ സമയം. ഇതാ ഇപ്പോൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡിലൂടെ സഞ്ചരിച്ച് ഞങ്ങളും എത്തിയിരിക്കുന്നു;സ്വപ്ന ലക്ഷ്യത്തിലേക്ക്. കർദുംഗ്ല , അവിടെ വച്ചിട്ടു പരിചയപ്പെട്ട ഗുലാം ഹുസൈൻ തന്റെ നാടായ തുരത്തുക പക ബോര്ഡറില് നിന്നും ഇന്ത്യയിലെത്തി പൗരനായ കഥ പറഞ്ഞു താങ്ങിലെ താമസക്കാരനായ 78 കാരൻ ഗുലാം ഹുസൈനെ ഞങ്ങളിവിടെ വെച്ച് കണ്ടു . ഉണങ്ങിയ ആപ്രിക്കോട്ട് വിൽക്കാനായിരുന്നു ഈ വൃദ്ധൻ അവിടെ വന്നത്. അയാൾ ഓർമ്മകൾ ചികഞ്ഞെടുത്തു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും രാജ്യം മാറിയ ഒരു പറ്റം ജനങ്ങളുടെ കഥകളാണ് ഈ മണ്ണിന് പറയാനുള്ളത്. 1971 ഡിസംബർ 14 രാത്രിയോടെ ഇന്ത്യൻ സൈന്യം തുർതുക്ക് വളയുകയും കീഴ്പെടുത്തുകയും ചെയ്തു . ഇതോടെ പാക്ക് പട്ടാളം ചെറുത്ത് നിൽപ്പ് സാധ്യമല്ലാത്തതിനാൽ അവിടെ വിട്ടു പോകുകയും പിറ്റേന്ന് ഇന്ത്യൻ സൈന്യം ചാലുംഗ, താഷി ,താങ് ,ഗ്രാമങ്ങൾ കൂടി എളുപ്പത്തിൽ കീഴടക്കുകയും ചെയ്തു . അതോടെ പാക്ക് പട്ടാളം പരാജയം സമ്മതിക്കുകയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു . ഈയൊരു പിടിച്ചടക്കലിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു. പോയിന്റ് 18402 എന്ന തന്ത്ര പ്രധാനമായ പിക്കറ്റ് പോയിന്റ് അതുവരെയും പാകിസ്ഥാന്റെ കൈവശം ആയിരുന്നു . അത് തിരിച്ചു പിടിക്കുകയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം.അതിന്റെ മുകളിൽ നിന്നും നോക്കിയാൽ തോയ്സെ യിലുള്ള ഇന്ത്യൻ എയർ ഫീൽഡ് മുതലുള്ള മുഴുവൻ സ്ഥലവും താഴ്വരകളും വീക്ഷിക്കാം എന്നതായിരുന്നു . കൂടാതെ ഇന്ത്യ ചൈന നിയന്ത്രണ രേഖക്ക് അടുത്തുള്ള സ്ഥലവും കൂടിയാണ് ഈ പ്രദേശം . പാകിസ്ഥാൻ ഗ്രാമമായ ഫർണു വും താങ്ങും ഇരട്ട ഗ്രാമങ്ങളാണ് . അതായത് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും ഇഴ ചേർന്ന് ജീവിച്ചു വരുന്നതായിരുന്നു . അതിൽ നിന്നും താങ് ഇന്ത്യ പിടിച്ചു .ഷായോക്ക് നദിയുടെ അങ്ങേ കരയിലുള്ള ഫർണു പാകിസ്താന്റെ കയ്യിലും ആയി ആ യുദ്ധത്തോടെ . അവിടുത്തെ ജനങ്ങൾ കാലികളെ മേക്കാനും ബന്ധുക്കളെ കാണാനും ജോലിക്കും ആയി അങ്ങോട്ടും ഇങ്ങോട്ടും പോയ്കൊണ്ടേയിരുന്നിരുന്നു ആ യുദ്ധം വരെ . ഡിസംബർ 15 ഓടെ താങ്ങിലേക്ക് വന്നവർ ഇവിടെ പെട്ടുപോയി . അക്കൂട്ടത്തിൽ കാലികളെ മേക്കാനായി വന്നതായിരുന്നു ഗുലാം ഹുസൈൻ എന്നയാളും. അന്നയാൾക്ക് 25 -26 വയസ് കാലമായിരുന്നു . ഭാര്യയും രണ്ടു കുട്ടികളും ഫർണുവിലായിരുന്നു. ഇന്ത്യൻ പട്ടാളം ഒരാളെയും നിന്നിടത്തു നിന്നും പോകാൻ അനുവദിച്ചില്ല . മൊത്തം ജനങ്ങളും ആകെ പരിഭ്രാന്തിയിലായി . പട്ടാളം ഷയോക്ക് നദിക്കരയിൽ ഇരുമ്പ് വേലി കെട്ടി . രാജ്യങ്ങളുടെ അതിർത്തി മാറ്റി വരച്ചു . വേലിക്കരികെ നിന്ന് കൊണ്ട് ഫർണുവിലേക്ക് നോക്കി ഉറക്കെ കരയാനേ ഗുലാമിനും സാധിച്ചുള്ളൂ . ഭാര്യയും ചെറിയ രണ്ട് കുട്ടികളും പാക്കിസ്ഥാനിലും ഇയാൾ ഇന്ത്യയിലുമായി വിഭജിക്കപ്പെട്ടു . അത് പോലെ രക്ഷിതാക്കൾ ഇവിടെയും കുട്ടികൾ പാകിസ്താനിലും ആയവരും തിരിച്ചും ആയ കഥകൾ നിരവധിയാണ് . ഇയാളുടെ മാതാ പിതാക്കൾ മരണപെട്ടപ്പോഴും ഒരു നോക്ക് കാണാൻ ഇയാൾക്ക് സാധിച്ചില്ല . ഒരുപക്ഷെ അറിയാൻ പോലും പറ്റിയിട്ടുണ്ടാവില്ല. വിഭജനത്തിന്റെ മറ്റൊരു കഥയാണിത് . ബന്ധങ്ങൾ മുറിച്ചു മാറ്റപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളുടെ ദുഃഖ കഥ . കാല ചക്രം തിരിഞ്ഞപ്പോൾ പലരും പലതും മറന്നു . മാറ്റങ്ങളോട് പൊരുത്തപ്പെട്ടു . അതിനു ഇന്ത്യൻ പട്ടാളത്തിന്റെ പങ്ക് പറയാതിരിക്കാൻ വയ്യ . കാശ്മീരിൽ വലിയൊരു ജനവിഭാഗം സൈന്യത്തെ എതിർക്കുമ്പോൾ , ഇവിടെ ജനങ്ങൾ സൈന്യത്തെ നെഞ്ചോട് ചേർക്കുന്നു . തണുപ്പ് കാലങ്ങളിൽ മൈനസ് 30 വരെ തണുത്തു വിറക്കുമ്പോൾ , സൈന്യം റേഷൻ നൽകുന്നു .കമ്പിളി നൽകുന്നു .അതോടൊപ്പം ഒരു സുരക്ഷിതത്വ ബോധവും ..ആ വിശ്വാസത്തിലാണ് ഈ നാട്ടുകാർ . എന്തിനേറെ പറയുന്നു ഇവിടത്തെ കുട്ടികൾക്ക് വേണ്ടി സ്കൂൾ നടത്തുന്നത് പോലും പട്ടാളം ആണ് . എല്ലാ വീടിനും നിർബന്ധമായും underground ഉണ്ടാവണം എന്നത് സർക്കാർ നിയമമാണ് . പാകിസ്ഥാൻ ഷെൽ ആക്രമണത്തിൽ നിന്നും രക്ഷക്ക് വേണ്ടിയാണിത് . ഇതിനുള്ള ധന സഹായവും സർക്കാർ നൽകും . കാർഗിൽ യുദ്ധ കാലത്ത് ഒട്ടേറെ ഷെല്ലുകൾ ഇവിടങ്ങളിൽ പതിച്ചുവെങ്കിലും ആളപായം ഉണ്ടായില്ല. അതിനു കാരണക്കാരൻ തുർതുക്ക് യുദ്ധത്തെ നയിച്ച ചേവാങ് റിഞ്ചൻ എന്ന മേജറുടെ വാക്കുകളാണ് . തുർതുക്ക് പിടിച്ചെടുത്ത രാത്രിയിൽ ഇവിടുത്തെ സ്ത്രീകളും കുട്ടികളും അവരെ പട്ടാളം ഉപദ്രവിക്കും എന്ന് കരുതി അവരെല്ലാം ഒരു ഗള്ളിയിൽ ഒളിച്ചിരിക്കുയായിരുന്നു . എന്നാൽ ഗ്രാമവാസികൾക്ക് അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഉറപ്പുനൽകാൻ മേജർ റിഞ്ചെന് കഴിഞ്ഞു, "ഇന്ത്യൻ സൈന്യം നിങ്ങളെ എല്ലാവിധത്തിലും സഹായിക്കും. നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും തിരികെ കൊണ്ടുവരിക. അവർ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പോലെയാണ്. അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം എനിക്കായിരിക്കും, ഇവിടെയുണ്ടെങ്കിൽ ഞാൻ അവരോട് പറയും. ഞങ്ങളോടൊപ്പം വന്ന ഏതെങ്കിലും സൈനികന്റെയോ പൗരന്റെയോ ഭാഗത്ത് എന്തെങ്കിലും മോശം പെരുമാറ്റം ഉണ്ടായാൽ, മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ ഞാൻ അച്ചടക്ക നടപടി സ്വീകരിക്കും. ആ ധൈര്യം ഇന്നും ഇവിടുത്തെ ജനങ്ങൾ നെഞ്ചോട് ചേർത്തിയിരിക്കുന്നു. ആ വാക്കുകൾ ആയിരുന്നു ഒരു കലാപം പൊട്ടിപുറപ്പെടാതെ ഇന്ത്യക്കൊപ്പം നില്ക്കാൻ ഈ ജനങ്ങളെ പ്രേരിപ്പിച്ചതും . ഗുലാം ഓർത്തെടുത്തു പറഞ്ഞു .. എങ്കിലും ഒരുമാസകാലം കഴിഞ്ഞപ്പോൾ താല്പര്യമുള്ളവർക്ക് സ്വന്തം റിസ്കിൽ പാകിസ്താനിലേക്ക് പോകാൻ അവസരം നൽകിയെങ്കിലും 12 പേർ തിരിച്ചു പാക്കിസ്ഥാനിലേക്ക് പോയി . അവരുടെ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരാനാണ് പോയതെങ്കിലും പാകിസ്ഥാൻ അതനുവദിച്ചില്ല . അതിനാൽ പിന്നീട് ആരും തന്നെ ഇവിടെനിന്നും പോയില്ല . മാത്രമല്ല മെച്ചപ്പെട്ട ഒരു ജീവിതവും അവർ ആഗ്രഹിച്ചിട്ടുണ്ടായിരിക്കണം . പിൽക്കാലത്ത് അത് ശരിയാകുകയും ചെയ്തു. ഇന്ന് ഫർണു വിൽ മൊബൈൽ നെറ്റ്വർക്ക് ഇല്ല . ഇവിടെ ഇന്റർനെറ്റ് വരെ കിട്ടുന്നു . ഇവിടെ ഒരു കിലോ ആട്ടക്ക് 45 -55 രൂപയാണെങ്കിൽ തൊട്ട അപ്പുറത്ത് 280 രൂപയാണ് . ഇവിടെ ടൂറിസ്റ്റുകൾ വരുന്നു അത് മൂലം ഞങ്ങൾക്ക് വരുമാനം വർദ്ധിച്ചു . എന്നാൽ ഫർണുവിലേക്ക് അവിടുത്തെ ടൂറിസ്റ്റുകൾക്ക് 150 km മുൻപേ പ്രവേശനം ഇല്ല . സൊജന്യ റേഷൻ കിട്ടുന്നു ഇവിടെ ,ഹോസ്പിറ്റലിന് വേണ്ടി തറക്കല്ലു ഇട്ടതും അയാൾ ആവേശത്തോടെ കാണിച്ചു തന്നു . ആറു മാസം മഞ്ഞുള്ളപ്പോൾ ആട്ടിൻ രോമങ്ങൾ നെയ്തെടുത്തും മറ്റും ജീവിക്കുന്ന ഇവർക്ക് ടൂറിസ്റ്റുകൾ വരുന്ന അടുത്ത ആറ് മാസം വരുമാനമാണ് . ഇവർ ഉണ്ടാക്കിയ ഉണക്കിയ ആപ്രികോട്ട് , ബദാം ഒക്കെ ഇവിടെ വിൽക്കാൻ വെച്ചിരിയ്ക്കുന്നു .. ഗുലാമും മറ്റൊരു വിവാഹം കഴിച്ചു .കുട്ടികളുമായി ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നു .ഗുലാം സംസാരിച്ചു കൊണ്ടേയിരുന്നു . അയാളുടെ കൈയിലുള്ള ബൈനോക്കുലർ വാങ്ങി ഞങ്ങൾ പാക്ക് ബങ്കറുകൾ വീക്ഷിച്ചു .അതിന് ഒരാൾക്ക് 50 രൂപ വെച്ച് അയാൾക്ക് നൽകി . അതിനിടെ ഞങ്ങളുടെ കൂടെയുള്ള ഷഫീഖ് ഗുലാമിനോട് പെട്ടെന്ന് വന്നു അയാളുടെ പാകിസ്താനിലെ ഭാര്യയെ കുറിച്ച് ചോദിച്ചു . അപ്രതീക്ഷിതമായ ആ ചോദ്യം അയാളുടെ സംസാരത്തെ മുറിച്ചു .. അയാൾ ഗദ്ഗദ പെട്ടു !! തൊണ്ടയിടറി !! അയാൾ ഒന്നും പറയാതെ അല്പം മാറി നിന്നു . ഞാനയാളെ ചേർത്ത് പിടിച്ചു . ആവശ്യമില്ലെങ്കിലും രണ്ടു പേക്കറ്റ് ആപ്രികോട്ടും വാങ്ങി അയാളെ വിഷയത്തിൽ നിന്നും മാറ്റി .. നന്ദി പറഞു !! ഇന്ത്യയുടെ പാറി പറക്കുന്ന പതാകയ്ക്ക് താഴെ നിന്ന് അയാൾക്ക് ഹൃദയം നിറഞ്ഞ നന്ദി ഞങ്ങൾ പറഞ്ഞു !! നീളൻ ജുബ്ബയും തൊപ്പിയും ധരിച്ച ആ വൃദ്ധൻ പുറകിൽ കൈ കെട്ടി ഞങ്ങളിൽ നിന്നും നടന്നകന്നു . തൊട്ടടുത്തുള്ള ചെറിയ കടയിൽ നിന്നും തണുപ്പത്ത് ഒരു ചൂട് ചായ കുടിചു കൊണ്ടിരിക്കുമ്പോൾ ശിഹാബ് പറഞ്ഞു ജീവിച്ചിരിക്കുന്ന ഈ തലമുറ കൂടി കഴിഞ്ഞാൽ ഈ ജീവിതങ്ങൾ അവർക്കും കഥകൾ മാത്രമായിരിക്കും !! പൗരാണിക കാലത്ത് വണിക്കുകള്‍ ചരക്കു നീക്കത്തിനായി ഉപയോഗിച്ചിരുന്ന വഴി കൂടിയാണിത്.ഭക്ഷ്യധാന്യങ്ങളും അമൂല്യ കല്ലുകളും മൃഗങ്ങളും ഉണക്കിയ പഴങ്ങളും കലാസൃഷ്ടികളും എല്ലാം ഈ പാതയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിപണനം ചെയ്തു. ഹാഷിഷും ഒപ്പിയവും വരെ സുലഭമായി നീക്കുപോക്ക് നടത്തിയ ചരക്കു പാതയാണ് ഇതൊരു കാലത്ത്.ചൈന,ഇന്ത്യ,പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ വ്യാപിച്ചു കിടന്ന വ്യവഹാരത്തിന്‍െറ സുവര്‍ണ്ണ കാലഘട്ടം രാജ്യാതിര്‍ത്തികളില്‍ കുരുങ്ങിയപ്പോള്‍ കാലാന്തരത്തില്‍ ഈ വഴികളെല്ലാം നമുക്കു മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു.കാഷ്ഗറി വരെയുള്ള ഈ പാതയില്‍ ഇരട്ട മുഴകളുള്ള ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഉപയോഗിച്ചാണ് കൂടുതല്‍ ചരക്കു നീക്കം നടത്തിയത്. ഇതിന്‍െറ ബാക്കിപത്രം എന്നതു പോലെ ഡിസ്ക്കിറ്റില്‍ ബാക്ട്രിയന്‍ ഒട്ടകങ്ങളെ ഇന്നും കാണാം ഇന്ത്യയുടെ ഏറ്റവും വടക്ക്, പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്നും 9846 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തുര്‍തുക്‌. ശക്തമായ സൈനിക നിയന്ത്രണത്തിലായിരുന്ന ഈ ഗ്രാമം 2010 വരെ പുറം ലോകത്തിനന്യമായിരുന്നു. പിന്നീടാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റുള്ള സന്ദര്‍ശകര്‍ക്കായി ഈ ഗ്രാമം തുറന്നു കൊടുത്തത്. പാക് അധിനിവേശ കാശ്മ്മീരിന്റെ ഭാഗമായിരുന്ന തുര്‍തുക്‌, താംഗ്, ത്യാക്ഷി, ചാലുംഗ എന്നീ നാല് ഗ്രാമങ്ങള്‍ 1971 ലെ ഇന്ത്യാ-പാക്‌ യുദ്ധ ത്തോടു കൂടിയാണ് ഇന്ത്യയുടെ ഭാഗമാകുന്നത്. (സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാൻ കാശ്മീർ കയ്യേറിയത് വഴിയാണ്. ഇത് പഴയ കാശ്മീർ രാജ്യത്തിൻറെ ഭാഗമായിരുന്നു. 947 അവസാനം ആണ് turtuk, കാർഗിൽ എല്ലാം pakistan കശ്മീർ രാജാവിന്റെ സൈന്യത്തിൽ നിന്നും പിടിച്ചെടുക്കുന്നത്, കാർഗിൽ 1948 ഇൽ ഇന്ത്യൻ സൈന്യം തിരിച്ചു പിടിച്ചു ) ഗ്രാമവാസ്സികള്‍ക്ക് മറക്കുവാനാകാത്ത ഒരു ദിവസമാണ് 1971 ഡിസംബര്‍ 16. കൊടും തണുപ്പില്‍ പാകിസ്താന്‍ ഗ്രാമങ്ങളില്‍ അന്തിയുറങ്ങിയവര്‍ ഉണര്‍ന്നത് ഇന്ത്യയിലാണ്. മറുഭാഗത്ത് പോയവര്‍ക്ക് ഒരിക്കലും മടങ്ങിവരാൻ കഴിഞ്ഞില്ല. സിംല കരാര്‍ മുഖേന ഇരു രാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണ രേഖ ഒരു ജന സമൂഹത്തെ രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്ക് ഉള്ളിലാക്കി. ഭാര്യയും ഭര്‍ത്താവും, കുട്ടികളും മാതാപിതാക്കളും, സഹോദരീ - സഹോദര തുടങ്ങി അനേകം രക്ത ബന്ധു-മിത്രങ്ങള്‍ അതിര്‍ത്തിക്ക് ഇരുവശങ്ങളിലായി. 1834 ല്‍ കാശ്മീരിന്റെ ഭാഗമാകുന്നതിന് മുന്‍പ് ടിബറ്റിലെ ഒരു ചെറിയ സ്വയംഭരണ രാജ്യമായിരുന്നു ഈ പ്രദേശം. പിന്നീട് ബ്രിട്ടീഷ് നിയന്ത്രണത്തിലാവുകയും ഇന്ത്യ-പാക് വിഭജനത്തിലൂടെ പാകിസ്ഥാന്‍റെ ഭാഗമാവുകയും ചെയ്തു. ലഡാക്കിന്‍റെ മറ്റു ഭാഗങ്ങളില്‍ ഭൂരിഭാഗം ബുദ്ധമത വിശ്വാസികളാണെങ്കിൽ, തുർതുക് ഒരു ബൾട്ടി ഗ്രാമമാണ്. പാകിസ്ഥാനിലെ സ്കാർഡു മേഖലയിൽ വസിയ്ക്കുന്ന ടിബറ്റൻ വംശീയ വിഭാഗമാണ് ബൾട്ടികൾ. ലിപിയില്ലാത്ത ബാൾട്ടി ഭാഷ സംസാരിക്കുന്ന, ഷൽവാർ കമീസ് ധരിക്കുന്ന ഗ്രാമവാസികൾ സൂഫി വിഭാഗമായ നൂർബക്ഷിയ മുസ്ലീങ്ങളാണ്. അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പാക് നിയന്ത്രണത്തിലുള്ള ഗില്‍ ഗിത് - ബാല്‍തിസ്ഥാന്‍ മേഘലയിലെ ജനങ്ങളുടെ ആചാര, ആഹാര സംസ്കാരങ്ങലാണിവരുടെയും. കര്‍ദുങ് ലാ എത്തിയത് വലിയ സാഹസികം ആയി ആര്‍ക്കെങ്കിലും തോന്നിയാല്‍ ഇവിടെ ദിനേന ജോലി ചെയ്യുന്ന ആര്‍മിയേയും BRO-യിലെ ജാഗരൂഗരായ ജോലിക്കാരെയും ഒന്ന് ഓര്‍ത്താല്‍ മതി.ഈ പാത നമ്മുടെ 'സാഹസിക' യാത്രകള്‍ക്ക് വേണ്ടി ജീവന്‍ കൊടുത്ത് പണിതുയര്‍ത്തിയ എവിടെയും രേഖപ്പെടുത്താതെ പോയ ജീവിതങ്ങളുണ്ട്, അവരുടെ ഓര്‍മ്മകളും ഈ ചുരത്തിലുണ്ട്. കര്‍ദുങ് ലായിലെ കറുപ്പും മഞ്ഞയും കലര്‍ന്ന ബോര്‍ഡ് ലഡാക്ക് ടൂറിസത്തിന് വലിയ വരുമാനങ്ങള്‍ നേടിക്കൊടുക്കുന്നു എന്ന് തോന്നുന്നു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡെന്ന വിശേഷണമാണ് സഞ്ചാരികളെ ഇങ്ങോട്ട് വലിച്ചടിപ്പിക്കുന്നത്.കര്‍ദുങ് ടോപ്പിനേക്കാള്‍ ഉയരം കൂടിയ മര്‍സെമീക് ലായും മന പാസ്സും ദോര്‍ഖ ലായും ഉണ്ടെങ്കിലും കര്‍ദുങ് ലാ ഇന്നും ഉന്നതീയനായി തുടരുന്നു.ഒരു പക്ഷേ എല്ലാ വാഹനങ്ങള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നത് കൊണ്ടാകാം കര്‍ദുങ് ലാ ''Highest motorable pass'' ആയി തുടരുന്നത്. കര്‍സോങ് ചുരം എന്നൊരു പേരു കൂടിയുണ്ട് ഈ പാതക്ക്.17982 അടി ഉയരത്തിലാണ് ഈ പാതയെന്ന് ഇവിടുത്തെ ബോര്‍ഡില്‍ കാണാം.1976-ലാണ് മഞ്ഞു മലകളിലൂടെ ഈ പാത നിര്‍മ്മിക്കുന്നത്.1988 മുതല്‍ സിവിലിയന്‍മാര്‍ക്കായി തുറന്നു കൊടുത്തു. സിയാച്ചിനിലേക്കുള്ള പാതയെന്ന നിലയില്‍ തന്ത്രപ്രധാനമായ റോഡു കൂടിയാണിത്. ആര്‍മിയുടെ ഒരു ക്യാംപ് ഇവിടെ എത്തുന്ന ആളുകളെ സഹായിക്കാനായി ഉണ്ട്.തൊട്ടു മുമ്പിലായി കര്‍ദുങ് ഗോംപയും കാണാം.30 മിനുട്ടില്‍ കൂടുതല്‍ ഇവിടെ ചിലവഴിക്കരുത് എന്ന് മുന്നറിയിപ്പ് കാണാം ർദൂംഗ് ലയുടെ കുളിരും സൗന്ദര്യവും മതിയാവോളം ആസ്വദിച്ച് മലയിറങ്ങാൻ തുടങ്ങി... ചുരമിറങ്ങി താഴെയെത്തുമ്പോൾ താഴ്വരയിലായി പച്ച മൈതാനത്തിന് നടുവിലെ ചെറിയ അരുവിക്ക് നടുവിലായി ടിബറ്റൺ പതാകകളാൽ തോരണം തൂങ്ങുന്ന ചെറിയ ഒരു ചെറിയ ബുദ്ധമന്ദിരം.... കാവലിനായി നാല് ഭാഗത്തും തലയുയർത്തി നിൽക്കുന്ന കൂറ്റൻ പർവ്വതനിരകൾ.... അരുവിയിലെ കുളിർ വെള്ളത്തിൽ മുഖം പൂഴ്ത്തിയപ്പോൾ കർദ്ദൂംഗ് ല നൽകിയ ക്ഷീണം അലിഞ്ഞില്ലാതായി.... തികച്ചും ശാന്തമായ തീരം... മനോഹരമായ ആ പുൽമേടയിൽ അരുവിയുടെ സംഗീതവും ശ്രവിച്ച് കുളിർക്കാറ്റേറ്റ് നിൽക്കുമ്പോൾ എന്തൊരാശ്വാസം... ആനന്ദം... കുറച്ച് അധികംസമയം അവിടെ വിശ്രമിച്ച് വീണ്ടും യാത്ര തുടർന്നു.... വെള്ളിമേഘത്തുണ്ടുകൾ ഒട്ടിച്ചു വെച്ച കടുംനീലാകാശത്തിന് താഴെ വരണ്ട തവിട്ട്നിറത്തിൽ മലകളും അതിന് താഴെ താഴ്‌വരയിലെ കരിമ്പച്ച പൈൻ മരക്കാടുകളും... കടുംനിറങ്ങളിലെയാപ്രകൃതി ഒരു ഫ്രെയിമിൽ ഒതുങ്ങിയില്ല.. കൊട്ടാരത്തിന്റെ പടവിറങ്ങുമ്പോൾ സന്ധ്യ ചുവപ്പ് മാറി കറുത്ത് തുടങ്ങിയിരുന്നു. ഇവിടെ സമർപ്പിക്കട്ടെ. ക്യാമറയിൽ ഒപ്പിയെടുക്കാവുന്നതിലുമപ്പുറമാണ് കണ്ട കാഴ്ചകൾ. ഒരു സഞ്ചാരി (അല്ലാത്തവരും) ജീവിതത്തിൽ ഒരിക്കലെങ്കിലും, കണ്ടും, ആസ്വദിച്ചും, അറിഞ്ഞിരിക്കേണ്ട മണ്ണാണ് ലഡാക്ക് എന്ന അത്ഭുത ഭൂമി. മഞ്ഞ്,തണുപ്പ്,ശ്വാസം നിലക്കുന്ന ഹൈപാസുകൾ, മൊട്ടമലകൾ,മഞ്ഞുമലകൾ, കാനിയനുകൾ,മഞ്ഞുറഞ്ഞ നദികൾ, തിബറ്റൻ മോണാസ്ട്രികൾ, മരുഭൂമി, ഉണ്ടക്കല്ലുകൾ നിറഞ്ഞ മലകൾ, പല നിറങ്ങളിലുള്ള ഭൂപ്രകൃതി..., നിമിഷങ്ങൾക്കകം മാറുന്ന പ്രകൃതി, പൊടിക്കാറ്റ്... അങ്ങനെയനെ ഒരു സഞ്ചാരിയെ ആവേശഭരിതനാക്കുകയും,ഒപ്പം ഭയചകിതനാക്കുകയും ചെയ്യുന്ന ഭൂമിക...അതാണ് ലഡാക്ക്.. ദീർഘവും സാഹസികവുമായ യാത്രയുടെ ക്ഷീണം നല്ല ഉറക്കത്തിന് ശേഷം തീർന്നു കിട്ടി. ശേഷം നേരെ ജമ്മുവിലേക്കുള്ള പിറ്റെന്ന്ള്ള എയർ ഇന്ത്യ ഫ്ലൈറ്റ് പിടിച്ചു ലഡാക്കിനോട് വിട പറഞ്ഞു ചെറിയൊരു ഒറ്റയാൾവിപ്ലവംകണക്ക് ഇടഞ്ഞാണ് ജമ്മുവിലേക്ക് പുറപ്പെട്ടത്ത്. വൈഷ്ണോ ദേവിയിലേക്കുള്ള യാത്ര മദ്ധ്യേ ടീമിലുള്ള ആശു റെയ്ന രാവിലെ എയർപോർട്ടിൽ നിന്നും വീട്ടിലേക്കു കൊണ്ട് പോയി ഒരു കാശ്‌മീരി പണ്ഡിറ്റ് കുടുംബാംഗമാണ് പലായനത്തിന് കഥകൾ പറഞ്ഞു ഫ്രഷ് ആയ ശേഷം ഞങ്ങൾ വൈഷ്ണോ ദേവിയിലേക്കു യാത്ര തുടങ്ങി കത്ര ടൗണിൽ പരക്കെ ചെയ്ത ശേഷം നടക്കാൻ തീരുമാനിച്ചു ആധാര് നമ്പർ കൊടുത്തു ടിക്കറ്റ് എടുക്കണം , ദർശനത്തിനായി നിങ്ങൾക്ക് പോണി, പാൽക്കീസ് ​​അല്ലെങ്കിൽ നടത്തം എന്നിവ ഏതെങ്കിലും സ്വീകരിക്കാം.. (17.1/ 2 - kms ഉണ്ട് ക്ഷേത്രത്തിലേക്ക്.) ഞങ്ങൾ നടന്നു കയറാൻ തീരുമാനിച്ചു പടികൾ വഴി തെരഞ്ഞെടുതെ കാരണം വളവുകൾ ഒഴിവാക്കി seprember 10 നു ആരംഭിച്ച ഞങ്ങളുടെ തീർത്ഥടനാ യാത്ര ജമ്മുകാശ്മീർ വൈഷ്ണോ ദേവി മാതാക്ഷേത്രം ദർശനം ചെയ്തു തുടങ്ങി. പ്രകൃതിയുടെ അവാച്യസൗന്ദര്യം ആവോളം ആസ്വദിച്ചുംകൊണ്ട് മാതാ ദേവിയെ മനസ്സിൽ ധ്യാനിച്ചു മല കയറി തുടങ്ങി ച്ചു പുറപ്പെട്ടു. ഷേറാവാലി ദേവതയെ ദർശിക്കാൻ അപരിചിതരോടൊപ്പം നടന്നു. കുന്നുകൾ നെട്ടനെയേറാൻ പൊതുവഴിയിൽനിന്ന് മനപ്പൂർവം കൂട്ടംതെറ്റിച്ചു മേലോട്ടാഞ്ഞപ്പോൾ വെറുതെ രസത്തിന് ഞാനും ഉറക്കെ വിളിച്ചു: ആഗേ ബോലോ ജയ് മാതാ ദി... ത്രികൂട മലനിരകളിലെ വൈഷ്‌ണോ ദേവി മലന്തുഞ്ചത്തെത്തിയപ്പോൾ ഇരുട്ടിയിരുന്നു. ഈർപ്പംകൂടിയുള്ള അതിഭീകര തണുപ്പിനെ ചെറുക്കാൻ ഒന്നും കരുതിയിട്ടില്ല എന്ന് അപ്പോഴേ ബോധ്യംവന്നുള്ളൂ. പച്ചിലക്കാടിനുള്ളിൽ കോൺക്രീറ്റുവനം -- അതാണാമ്പലം. ഗുരുവായൂരേകാദശിക്കില്ലാത്ത തിരക്ക്. നവരാത്രിക്ക് ബൊമ്മക്കൊലുവിനു വച്ചതുപോലെ മൂർത്തികൾ. ഇത്രമാത്രം അബദ്ധംപിണഞ്ഞ ഒരു തീർത്ഥയാത്രയുമുണ്ടായിട്ടില്ല. പടപടാന്നു പടികളിറങ്ങി. പിറ്റേന്ന് പകല് മടങ്ങാനൊരുങ്ങേയാണ് ശ്രദ്ധയിൽപ്പെട്ടത്: അവിടെത്തന്നെ ഉണ്ട് ആദിശങ്കരൻറെ ചെറിയൊരു ക്ഷേത്രം. വലിയ കാര്യസ്ഥതയില്ലാത്ത മട്ട്. അദ്വൈതാചാര്യൻറെ കാവിവസ്ത്രം പോലെ ഇഷ്ടികയിൽച്ചുവന്ന ചുവരുകൾ. നടന്നെത്തി. ഒഴിഞ്ഞ പറമ്പ്. ഇടിഞ്ഞ നട. ഒന്ന് ചുറ്റിക്കണ്ടു. ചുറ്റുപുറം കാഴ്ചയും മനോഹരം. തിരിച്ചു ആശുവിന്റെ മനയിൽ നിന്ന് ഉച്ചക്ക് നദറൂ( താമരയുടെ തണ്ടില് നിന്നുണ്ടാക്കുന്ന കാശ്മീരി വിഭവം ) ചാമുൺ ( യെല്ലൊ ചീസ് ) കൂടെ walnut ചട്ണിയും , ശേഷം ഉച്ചക്ക് ശേഷമുള്ള ബാംഗ്ലൂർ സ്‌പൈസ് ജെറ്റ് ഫ്ലൈറ്റ് ഡൽഹിയിൽ കുറച്ചു എത്രാം ലൗഞ്ചിങ്‌ നടത്തി ഭക്ഷണ ശേഷമേ ഫ്ലൈറ്റിൽ ബാംഗ്ലൂർക്കു തിരിച്ചു രാവിലെ ഒന്നരക്ക്‌ ഐര്പോര്ട്ടില് നിന്നും ഇലക്ട്രോണിക് സിറ്റി ബസിനു കയറി ൪ നാലരക്ക് സെഹസ്മ് വീട്ടിൽ എത്തി വിശ്രമം നടത്തി 11 ദിവസമായി യാത്ര

Saturday, 3 February 2024

ലെ _ ലഡാക്ക് _ഡയറി പാർട്ട് -5 ( #ഉയർന്നചുരങ്ങളുടെനാട് )

ലെ _ ലഡാക്ക് _ഡയറി പാർട്ട് -5 ( #ഉയർന്നചുരങ്ങളുടെനാട് ) അന്നത്തെ ദിവസം വെളുപ്പിനെ സിന്ധു ഘട്ടിലേക്കു ആയിരുന്നു ആദ്യ ലക്ഷ്യം തപ്സ്റ്റാൻ നംഗ്യാൽ എന്ന ബുദ്ധിസ്റ് ഡ്രൈവർ തന്നെ ആണ് അന്നും കൂടെ സിന്ധു ഘട്ട് മനോഹരമായ സിന്ധു താഴ്‌വര ആസ്വദിക്കുന്നതിനായി പോയി. 2001 ൽ സിന്ധു നദിയുടെ തീരത്തുള്ള ഒരു ഘട്ട്. ഷേയ്ക്കടുത്തുള്ള ലേയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്. ഈ ഘട്ടിന്റെ പ്രധാന സവിശേഷത, സിന്ധു നദിയിലെ വെള്ളത്തിൽ കാലുകൾ മുക്കിക്കളയാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണിത്. ഇത്. ജൂൺ മാസത്തിൽ നടക്കുന്ന വാർഷിക സിന്ധു ഉത്സവത്തിനുള്ള വേദി കൂടിയാണിത്. വാലി കാഴ്ചയൊഴികെ, ഈ സ്ഥലത്ത് കാണാൻ ഒന്നുമില്ല. കുറെ ഫോട്ടോകൾ ഡ്രൈവറുമായി എടുത്ത ശേഷം സിന്ധു ഘട്ടിൽ നിന്ന് പിന്നെ പോയത് . ഡ്രൂക്ക് വൈറ്റ് ലോട്ടസ് സ്കൂൾ (റാഞ്ചോ സ്കൂൾ എന്നറിയപ്പെടുന്നു) 3 Idiots എന്ന സിനിമയിൽ ഡെഫനിഷനിൽ മാത്രം തൃപ്തനാവുന്ന പ്രൊഫസറിനു, അതിന്റെ പേരിൽ അങ്ങേര് ക്ലാസിൽ നിന്നും പുറത്താക്കിയ റാഞ്ചോ എന്ന വിദ്യാർത്ഥി തിരിച്ചു അതെ ക്ലാസിലേക്കു തന്നെ കയറി വരുമ്പോ... കാര്യമന്വേഷിച്ച പ്രൊഫസറോട്, അവൻ അവന്റെ ഒരു സാധനം ക്ലാസിൽ മറന്നു വെച്ചെന്ന മറുപടി കൊടുത്തപ്പോ, അതെന്താണെന്നു ചോദിച്ച പ്രൊഫസർക്ക് റാഞ്ചോ എന്ന ആ വിദ്യാർത്ഥി താൻ മറന്നു വെച്ച സാധനത്തിന്റെ പേര് പറഞ്ഞു കൊടുത്ത് ഇങ്ങനെയായിരുന്നു... "Instruments that record analyse summarize organize debate and explain information which are illustrative non-llustrative hardbound paperback jacketed non-jacketed with forward introduction, table of contents, index that are indented for the englightnment, understanding enrichment enhancement and education of the human brain thru sensory root of vision... sometimes touch" 'ബുക്ക്' എന്ന് പറയുന്നതിന് പകരം റാഞ്ചോ പ്രൊഫസറിനു വേണ്ടി പറഞ്ഞ ഈ മറുപടി കേട്ടു പ്രൊഫസറിനൊപ്പം നമ്മളും അന്ന് വാ പൊളിച്ചിരുന്നു.. സ്കൂൾ സാധാരണയായി നിങ്ങളുടെ യാത്രയിൽ ഇല്ലായിരിക്കാം, പക്ഷേ ഹിന്ദി ചലച്ചിത്രമായ ‘3 ഇഡിയറ്റ്സ്’ റാഞ്ചോ സ്കൂളായി അവതരിപ്പിച്ചതിനുശേഷം പ്രസിദ്ധമായ ഈ സ്കൂൾ പ്രസിദ്ധമായി. ഷേ കൊട്ടാരത്തിന് വളരെ അടുത്താണ് ഷെയ്യിലാണ് സ്കൂൾ സമുച്ചയം. സ്കൂളിന്റെ സ്വീകരണ മുറിയിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ ഒരു റിസപ്ഷനിസ്റ്റ് സ്കൂളിന്റെ ചരിത്രത്തെക്കുറിച്ച് ഒരു ചെറിയ പ്രസംഗം നടത്തുന്നു. 2001 സെപ്റ്റംബറിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ നഴ്സറി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളുണ്ട്. 2016 ൽ 900 ൽ അധികം കുട്ടികൾ ചേർന്നിട്ടുണ്ട്. വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാത്ത ലഡാക്കിലെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. മുന്നൂറോളം കുട്ടികൾക്കായി സ്കൂൾ സമുച്ചയത്തിൽ ഒരു ഹോസ്റ്റൽ ഉണ്ട്. പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ നിന്ന് സ്കൂളിൽ ചേർന്നവർക്കായി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മനുഷ്യസ്‌നേഹികളുടെ സജീവ പിന്തുണയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്യപ്പെടുന്നു. ദേശീയ അന്തർ‌ദ്ദേശീയ പിന്തുണയുള്ള ഒരു ഉയർന്ന നിലവാരമുള്ള സ്കൂൾ ലേയിൽ‌ ഉണ്ടെന്ന് അറിഞ്ഞതിൽ‌ സന്തോഷമുണ്ടായിരുന്നു. സിന്ധു -ഇന്‍ഡസ് തീരത്തെ ആല്‍ച്ചി' ലാമയുരുവിലേക്കുള്ള വഴി ലക്ഷ്യമാക്കി യാത്ര തുടരുമ്പോഴാണ് അവിചാരിതമായി ''Alchi Model Village'' എന്ന ബോര്‍ഡ് കണ്ടത്.ഇനി അതും കൂടി കണ്ടിട്ടാകാം പോകുന്നത് എന്നും തീരുമാനിച്ച് മെയിന്‍ റോഡില്‍ നിന്നും ആല്‍ച്ചി റോഡിലേക്ക് തിരിഞ്ഞു.ഇന്‍ഡസ് നദിക്കു മുകളിലൂടെയുള്ള ഇരുമ്പ് പാലം കേറി വേണം ആല്‍ച്ചിയിലേക്ക് പോകാന്‍. പാലത്തില്‍ നിറയെ തിബറ്റന്‍ പ്രയര്‍ ഫ്ലാഗുകള്‍ തോരണം കണക്കെ നിറയെ തൂക്കിയിട്ടുണ്ട്.'ഓം മണി പത്മേ ഹും' മന്ത്രം ലിഖിതം ചെയ്ത ഫ്ലാഗുകള്‍ കാറ്റില്‍ പാറി പറക്കുകയാണ്.ചുവപ്പും പച്ചയും നീലയും വെള്ളയും മഞ്ഞയും നിറങ്ങള്‍ കൊണ്ട് അലംകൃതമായ പ്രയര്‍ ഫ്ലാഗുകള്‍ തിബറ്റന്‍ വിശ്വാസത്തിന്‍െറ ഭാഗമാണ്. ആല്‍ച്ചി ഗ്രാമം അടുക്കാറായി.മുമ്പോട്ടുള്ള വഴികള്‍ തീര്‍ത്തും വിജനമാണ് എന്ന് തന്നെ പറയേണ്ടി വരും.വിദേശികളായ ടൂറിസ്റ്റുകള്‍ വരുന്ന വാഹനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും തന്നെയില്ല എന്നു തന്നെ പറയാം. തകര്‍ന്നു കിടക്കുന്ന സ്തൂപങ്ങള്‍ വഴികളില്‍ പലയിടത്തായും കാണാം.പുനര്‍നിര്‍മ്മാണം ഒന്നും ഇത്തരം ബൗദ്ധ സ്തൂപങ്ങളില്‍ നടന്നു കാണുന്നില്ല.ചിലതെല്ലാം ചായം പൂശി ഒന്ന് മിനുക്കിയെന്നല്ലാതെ തകര്‍ന്ന സ്തൂപങ്ങള്‍ ഒന്നും നേരെയാക്കിയിട്ടില്ല.ദൂരെ സിന്ധു നദി തീര്‍ക്കുന്ന ജലപ്രവാഹം ഒരു പൊട്ടു പോലെ കാണാനായി.ലാമയുരുവിലെ മൂണ്‍ലാന്‍റില്‍ നിന്നും വ്യത്യസ്ഥമായ പ്രകൃതിയാണിവിടം കാണാനായത്.പലയിടത്തും ചെറിയ ചെറിയ പച്ചപ്പിന്‍െറ തുരുത്തുകള്‍ ഉണ്ട്.ആപ്രിക്കോട്ട് മരങ്ങളും വില്ലോ മരങ്ങളും ഒറ്റപ്പെട്ടു കാണാം. ആല്‍ച്ചി ഗ്രാമം എത്തിയപ്പോള്‍ കുറച്ചധികം ടൂറിസ്റ്റുകള്‍ അവിടെ എത്തിയിട്ടുണ്ട്.ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്‍െറ എല്ലാ ഭാവങ്ങളും സ്വായത്തമാക്കിയിട്ടുണ്ട് ആല്‍ച്ചി വില്ലേജ്. തിബറ്റന്‍,ചൈനീസ്,കോണ്ടിനെന്‍റല്‍ രുചി ഭേദങ്ങളുമായി നിരവധി ഭക്ഷണശാലകളും ഹോം സ്റ്റേ മുതലുള്ള താമസ സൗകര്യവും ഇന്ന് ആല്‍ച്ചി ഗ്രാമത്തില്‍ ലഭ്യമാണ്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ചെറിയൊരു തെരുവിലൂടെ വേണം ഗോംപ കാണാനായി പോകേണ്ടത്.തിബറ്റന്‍ ശൈലിയുള്ള മാലകള്‍,വളകള്‍,ചെറിയ ബുദ്ധരൂപങ്ങള്‍,പാത്രങ്ങള്‍,വിവിധ തരം ഷാളുകള്‍ അങ്ങനെയെല്ലാം ഇവിടെ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.ആല്‍ച്ചി ചോസ്കര്‍ എന്നറിയപ്പെടുന്ന കോംപ്ലക്സില്‍ കയറി. ഇവിടെയാണ് ആല്‍ച്ചി ഗോംപ.പല ഭാഗത്തായി ചിതറിക്കിടക്കുന്ന ആല്‍ച്ചിക്ക് പുറകിലൂടെ സിന്ധു നദി ഒഴുകുന്നുണ്ട്.പല ഭാഗങ്ങളായാണ് ആല്‍ച്ചി ചോസ്കോര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.ഗര്‍ഭ ഗൃഹത്തില്‍ കയറി അവലോകിതേശ്വരന്‍െറ വലിയ പ്രതിമ കണ്ടു.തൊട്ടടുത്ത് തന്നെ മഞ്ചുശ്രീ പ്രതിമയും മൈത്രേയ ബുദ്ധ പ്രതിമയും കാണാനായി.ഇരുള്‍ നിറഞ്ഞ മുറിക്കകത്താണ് പ്രധാന പ്രതിമകളെല്ലാം. സ്നേഹം വിളംബരം ചെയ്യുന്നവനാണ് അവലോകതീശ്വരന്‍,ബുദ്ധിയുടെ ദേവന്‍ ആണ് മഞ്ചുശ്രീ.മൈത്രേയ ബുദ്ധനാകട്ടെ ലോക രക്ഷക്കായി ഇനി വരാനിരിക്കുന്ന ബുദ്ധനും.പ്രധാനമായും മൂന്ന് ക്ഷേത്രങ്ങള്‍ ആല്‍ച്ചിയിലുണ്ട്.സുംര്‍സ്ടെക്,വൈരോചന, മഞ്ചുശ്രീ എന്നിവയാണവ. ഗര്‍ഭഗൃഹത്തിനു പുറത്തിറങ്ങി ഇന്‍ഡസ് നദീ തീരത്തേക്ക് നീങ്ങി.നിരവധി സ്തൂപങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന കാഴ്ചകള്‍ നദി തീരത്ത് കാണാം.വളരെ പൗരാണികവും അതു പോലെ ലഡാക്കിലെ പ്രധാനപ്പെട്ടൊരു ഗോംപയും കൂടിയാണ് ആല്‍ച്ചി.മറ്റുള്ള മൊണാസ്ട്രികളില്‍ നിന്നും വ്യത്യസ്ഥമായി തുകലിലും കല്ലിലും മരത്തടികളിലും ലോഹത്തിലും തീര്‍ത്ത പ്രാര്‍ത്ഥന ചക്രങ്ങള്‍ ഇവിടെ ധാരാളമായി കാണാം.'Yellow Hats' എന്നറിയപ്പെടുന്ന തിബറ്റന്‍ ബുദ്ധിസ്റ്റ് പഠന കേന്ദ്രം ആല്‍ച്ചിയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ മതപഠനവും സന്ന്യാസ പ്രക്രിയകളും എല്ലാം ആല്‍ച്ചിയില്‍ നിന്നും ലികിര്‍ മൊണാസ്ട്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ ഉള്ള ഒരു ലാമയുമായി പരിചയപ്പെട്ട ശേഷമേ സംഭാഷണo തുടർന്ന് നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ,....? ഞാൻ ലാമ യോട് ചോദിച്ചു.. അതെ,. ഗുരുവിനു മരണമില്ല. ഒരു കോപ്പ യിലെ ചായ നിലത്ത് ഒഴിച്ചാൽ വേറെ രൂപം സ്വീകരിക്കുന്നു,.. പക്ഷെ, ചായ യുടെ രുചിയോ നിറമോ മാറുന്നില്ലല്ലോ,. ? അതു പോലെ ഗുരു ഒരു ശരീരത്തിൽ നിന്നും മറ്റൊന്ന്ലേക്ക് പ്രയാണം തുടരുന്നു.. സന്തോഷം ചിലപ്പോൾ നിങ്ങൾക്ക് അങ്ങാടിയിൽ നിന്നും വാങ്ങാൻ കിട്ടുമായിരിക്കും. പക്ഷെ, ആനന്ദ നിർവൃതി അനുഭവിക്കണം എങ്കിൽ നിങ്ങൾ യാത്ര ചെയ്യണം,. അതു തേടി കണ്ടുപിടിക്കുക തന്നെ വേണം. : ഞങ്ങൾ നടത്തം തുടർന്നു.. മൊണാസ്റ്ററി യുടെ അടുത്ത് എത്താറായി . ഇവിടെ ഒരു നടപ്പാലം ഉണ്ട്,.. വളരെ ഉയരത്തിൽ നിന്നും ഒലിക്കുന്ന ഒരു വെള്ളച്ചാട്ടവും. മൊണാസ്റ്ററി യുടെ പ്രവേശന കവാടത്തിൽ ഞാൻ ടിക്കറ്റ് കാണിച്ചു. ആല്‍ച്ചി ഗോംപയുടെ അഡ്മിനിസ്ട്രേറ്റര്‍ ഇന്ന് ലികിര്‍ മൊണാസ്ട്രിയാണ്. ആല്‍ച്ചിയുടെ ചരിത്ര പരിസരങ്ങള്‍ നമ്മള്‍ പരിശോധിച്ചാല്‍ ആദ്യം കാണുന്ന പേര് ഗുരു റിങ്ചെന്‍ സാങ്പോയുടെതാണ്.ട്രാന്‍സ് ഹിമാലയന്‍ റീജ്യനില്‍ പത്താം നൂറ്റാണ്ടില്‍ ഗുരു റിങ്ചെന്‍ സ്ഥാപിച്ചതാണ് ആല്‍ച്ചി മൊണാസ്ട്രി.ഇന്‍ഡസ് നദിയോട് ചേര്‍ന്ന് 10200 അടി ഉയരത്തിലാണ് ആല്‍ച്ചി ഗോംപ സ്ഥിതി ചെയ്യുന്നത്.ലഡാക്കില്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഗുരു ആയിരുന്നു റിങ്ചെന്‍ സോങ്പെ.രത്നഭദ്ര എന്നായിരുന്നു പൂര്‍വ്വശ്രമത്തില്‍ സാങ്പോ റിങ്ചെനിന്‍െറ പേര്.സംസ്കൃത ഭാഷ പഠനത്തിനായി വിക്രമശാലയില്‍ എത്തിയ അദ്ദേഹം പിന്നീട് ലോത്വാസ റിങ്ചെന്‍ എന്ന പേരിലറിയപ്പെട്ടു.സംസ്കൃതത്തില്‍ നിന്നും തിബറ്റന്‍ ഭാഷയായ Bhoti-യിലേക്ക് നിരവധി കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു. ലഡാക്ക് മേഖലയില്‍ ബുദ്ധമതം വ്യാപനം ചെയ്യുന്നതില്‍ റിങ്ചെനിന്‍െറ പങ്ക് നിസ്തുലമാണ്.ലഡാക്ക് മേഖലയില്‍ ബുദ്ധ വിഹാരങ്ങള്‍ സ്ഥാപിക്കുന്നതില്‍ റിങ്ചെന്‍ മുന്‍കൈ എടുത്തിരുന്നു.ലഡാക്കിലും മറ്റു പ്രദേശങ്ങളിലുമായി 108 ബുദ്ധ വിഹാരങ്ങള്‍ റിങ്ചെന്‍ സ്ഥാപിച്ചിട്ടുണ്ട്.സ്പിതിയിലെ തബോ,ആല്‍ച്ചി ചോസ്കോര്‍,വാങ്ല,സുംദ തുടങ്ങിയവ ഉദാഹരണങ്ങള്‍മാത്രം. 'വജ്രാചാര്യ' എന്ന പേരിലും ഗുരു റിങ്ചെന്‍ അറിയപ്പെടുന്നുണ്ട്.ലഡാക്ക്,സ്പിതി വാലി, കിന്നൗര്‍,സാന്‍സ്കാര്‍,അരുണാചല്‍ പ്രദേശ്, ഭൂട്ടാന്‍ തുടങ്ങിയ മേഖലകളിലെല്ലാം വ്യാപിച്ച് കിടക്കുന്നതാണ് റിങ്ചെന്‍െറ പ്രവര്‍ത്തന മണ്ഡലം. ചിത്രകലയില്‍ താല്‍പ്പര്യം ഉള്ളവര്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയൊരു ഇടമാണ് ആല്‍ച്ചി.ഇവിടുത്തെ മ്യൂറല്‍ ചിത്രങ്ങള്‍ പ്രശസ്തമാണ്.ചരിത്ര കുതുകികളും ബുദ്ധിസത്തെ കുറിച്ച് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരും ഒരിക്കലെങ്കിലും ആല്‍ച്ചി സന്ദര്‍ശിച്ചിരിക്കണം.യുനെസ്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ഒരിടം കൂടി ആണ് ഇന്‍ഡസ് തീരത്തെ ഈ ഗോംപ. എന്തിനാ നിങ്ങൾ മൊണാസ്റ്ററി ഇത്രയും ഉയരങ്ങളിൽ നിർമ്മിക്കുന്നത്.. ? ഞാൻ ലാമ യോട് ചോദിച്ചു : എന്റെ തോളിൽ തട്ടിയിട്ട് ലാമ പറഞ്ഞു :യഥാർത്ഥ സന്യാസി നഗരത്തിൽ ചുറ്റി നടക്കില്ല. അവരെ കാണണമെങ്കിൽ നിങ്ങൾ മലമുകളിൽ തന്നെ പോവണം.. കാരണം നമുക്ക് വേണ്ടത് ഏകാഗ്രതയാണ്. ജീവിതത്തിലെ നാട്യങ്ങളും അനാവശ്യ ബഹളങ്ങളും എല്ലാം മാറ്റിവച് എനിക്ക് എന്നോട് തന്നെ സംസാരിക്കാൻ ഒരിടം. : താഴെ മനോഹരമായ paro നഗരത്തിലെക്കു നോക്കൂ,. . തിരക്കു പിടിച്ച ആ മഹാ നഗരം ഇവിടുന്ന് നോക്കുമ്പോൾ എത്ര ചെറുതാണ്, അല്ലെ,. ? അത്രയേ ഉള്ളൂ ഈ ലോകം.. അതിലെ ഒരു കുഞ്ഞു ജീവി നമ്മൾ.. പിന്നെ നമുക്ക് അഹങ്കരിക്കാൻ എന്തിരിക്കുന്നു ? Hmmm...ഇവിടുത്തെ കാഴ്ച അതിമനോഹരം തന്നെ ! ഞാൻ പറഞ്ഞു. നിങ്ങൾ winter ൽ വരണം - മഞ്ഞു മൂടിയ മൊണാസ്റ്ററി യും.. ഈ കാണുന്ന മലകളും ഒന്ന് കാണേണ്ടത് തന്നെ.. ലാമ പറഞ്ഞു. തുടക്കത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞത്,... ഈ കയറ്റം നിങ്ങൾക്ക് ഒരു ഭാരമായും പ്രയാസമായും തോന്നാം.. പക്ഷെ, ഞാൻ ഇത് കുറേ തവണ കയറി ഇറങ്ങിയതാണ്. അതായത്, ഒരാൾക്ക് നല്ലത് എന്ന് തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെ തോന്നേണമെന്നില്ല.. ഒന്നും യാഥാസ്ഥിതികമല്ല....എല്ലാം മായ. "! നിങ്ങൾക്ക് മുൻപിൽ നേരത്തെ ഉണ്ടായിരുന്ന പർവതം എവിടെ ? കഠിന പരിശ്രമം കൊണ്ട് നിങ്ങൾ അതിനു മുകളിൽ എത്തിയില്ലേ,.. ? There is no free lunch ഡോക്ടർ, പ്രയത്നം കൊണ്ട് നിങ്ങളുടെ ജീവിത പ്രശ്നങ്ങളെ നിങ്ങൾക്ക് മറികടക്കാൻ കഴിയുമെന്ന് ഇപ്പോൾ ബോധ്യമായില്ലേ.. ? നിങ്ങൾ നിങ്ങളുടെ ജോലി... അത് എത്ര ചെറുതും ആവട്ടെ , ഭംഗിയായി ചെയൂ, അനാവശ്യ ചിന്തകൾക്ക് മനസ്സിലേക്ക് പ്രവേശനം നിരോധിക്കൂ,... നിങ്ങൾ ഏറ്റവും സന്തോഷവാൻ ആവുന്നത് കാണാം. അതാണ്‌ ഞങ്ങളുടെ സന്തോഷത്തിന്റെ രഹസ്യം. 'ലാമയുരു-ലഡാക്കിന്‍െറ മൂണ്‍ലാന്‍റ്' റിഗ്യാല്‍ കേവ് മൊണാസ്ട്രിയില്‍ നിന്നും ഇനി യാത്ര ലാമയുരുവിലേക്കാണ്.ലേ-ശ്രീനഗര്‍ ഹൈവേയില്‍ രണ്ട് മലമ്പാതകള്‍ കൂടി താണ്ടിയാല്‍ ലഡാക്കിന്‍െറ മൂണ്‍ലാന്‍റ് എന്ന് വിളിക്കുന്ന ലാമയുരു എത്തും.മുല്‍ബെഖിനു ശേഷം ബുദ്ധവിഹാരങ്ങളുടെ നീണ്ട കാഴ്ച ആണ് വഴികളില്‍ എല്ലാം.തിബറ്റന്‍ ബുദ്ധിസം ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ചെയ്യപ്പെടുന്ന നാടു കൂടിയാണ് ലഡാക്ക്.പല പേരുകളിലും അറിയപ്പെടുന്നൊരു സ്ഥലമാണ് ലഡാക്ക്. ലിറ്റില്‍ തിബറ്റ്,ചുരങ്ങളുടെ നാട്,തണുത്ത മരുഭൂമി,ലാമമാരുടെ നാട്-ഇനിയും ധാരാളം വിശേഷണങ്ങള്‍ ഈ ഭൂമികക്ക് ചേരും. റിഗ്യാല്‍ മൊണാസ്ട്രിയില്‍ നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ചതോടെ ഈ ഹൈവേയിലെ ആദ്യ പാസ്സ് ആയ നമിക ചുരം എത്തി.12198 അടി ഉയരത്തിലാണ് നമികാ പാസ്സിന്‍െറ സീറോ പോയിന്‍റ് നിലകൊള്ളുന്നത്.Pillar of the sky pass എന്നും Namik La അറിയപ്പെടുന്നു.പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതികള്‍ എല്ലാം കാര്‍ഗില്‍ കഴിയുന്നതോടെ അവസാനിച്ചിരുന്നു.ഇനി അങ്ങോട്ടുള്ള കാഴ്ചകളില്‍ എല്ലാം മരുഭൂമി പോലെ കിടക്കുന്ന ഭൂപ്രദേശങ്ങളാണ്.വിവിധ രൂപത്തിലും ഭാവത്തിലും പരുവപ്പെട്ടു കിടക്കുന്ന അവസാദ ശിലകളുടെ രൂപങ്ങള്‍. മനസ്സില്‍ കുളിര് കോരിയിടുന്ന മരതക നിറങ്ങളുടെ പച്ചിലച്ചാര്‍ത്തിന് പകരം എങ്ങും തവിട്ടു നിറത്തിലുള്ള മണല്‍ക്കുന്നുകള്‍ മാത്രം.ദൂരെ കാവലായിരിക്കുന്ന മഞ്ഞു ശിഖരങ്ങളുള്ള പര്‍വ്വതങ്ങള്‍ ഒരുവേള കാഴ്ചകള്‍ ആനന്ദദായകമാക്കി.ലഡാക്ക് ലക്ഷ്യമാക്കി പോകുന്ന ചരക്കു ലോറികളും ആര്‍മി വാഹന വ്യൂഹങ്ങളും ഒഴിച്ചാല്‍ റോഡില്‍ എങ്ങും ബൈക്ക് റൈഡേഴ്സ് ആണ്.മോട്ടോര്‍ ബൈക്കുകളുടെ സ്വപ്നഭൂമി ആയ കര്‍ദുങ് ലാ ലക്ഷ്യമാക്കിയാവണം ഓരോ ബൈക്കുകളും കുതിക്കുന്നത്. 'റ' വളവുകള്‍ 'ജിലേബി വളവുകള്‍' എന്ന് ഏതോ രസികന്‍ വിശേഷിപ്പിച്ച കഴിഞ്ഞതോടെ ഫോട്ടു പാസ്സിലെത്തി.ഇപ്പോള്‍ ഉയരം സമുദ്ര നിരപ്പില്‍ നിന്നും 13479 അടിയാണ്.ഫോട്ടു ലാ-യില്‍ അധികം നില്‍ക്കാന്‍ കഴിയുന്നില്ല. വീശിയടിക്കുന്ന ശീതക്കാറ്റ് കൊള്ളുമ്പോള്‍ കിടുകിടാ വിറക്കാന്‍ തുടങ്ങി.ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ പ്രൊജക്റ്റ് വിജയക് ആണീ പാതയില്‍ സംരക്ഷണം തീര്‍ക്കുന്നത്.BRO സ്ഥാപിച്ച ദിശാസൂചികക്ക് ചുറ്റിലും തിബറ്റന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന കൊടികള്‍ കെട്ടിയിട്ടുണ്ട്.'ഓം മണി പത്മേ ഹും' എന്ന ഷഡാക്ഷര മന്ത്രലിഖിതങ്ങള്‍ കാറ്റില്‍ പാറിപ്പറക്കുകയാണ്.ഫോട്ടു ലാ ലേ ശ്രീനഗര്‍ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ പാസ്സ് ആണ്‌.ലാമയുരു എത്തുമ്പോള്‍ സമയം രാത്രി ആയി.അവിടെ കണ്ട തിബറ്റന്‍ റെസ്റ്റോറന്‍റില്‍ കയറി ഓരോ ഉപ്പു ചായ കുടിച്ചു,തണുപ്പിന് അതാണ് നല്ലത്.ഇവിടെ റൂം ധാരാളം ഒഴിവുണ്ട്.അതിലും കുറഞ്ഞ റേറ്റ് ഉണ്ടോന്ന് നോക്കാന്‍ പോയവര്‍ റൂം റെഡിയാക്കി വന്നു.വൃദ്ധ ദമ്പതികള്‍ നടത്തുന്നൊരു ഹോം സ്റ്റേ ആണത്.വലിയ സൗകര്യങ്ങള്‍ ഇല്ലെങ്കിലും ഇതിലും കുറഞ്ഞ റേറ്റില്‍ ഇനി ഇവിടെ താമസം കിട്ടില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.തൊട്ടടുത്തു തന്നെയാണ് ലാമയുരു ഗോംപ.നിലാവില്‍ കുളിച്ച ഗോംപയുടെ വിദൂര ദൃശ്യം ഏതോ ഹൊറര്‍ സിനിമയിലെ കോട്ട പോലെ തോന്നി. രാവിലെ തന്നെ ഗോംപയിലേക്ക് കയറാനായി ഇറങ്ങി.ഹോം സ്റ്റേയില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ.പ്രാര്‍ത്ഥന സമയം കഴിഞ്ഞ് മോങ്കുകള്‍ എല്ലാം സ്ഥലം വിട്ടിരുന്നു.ഒന്നോ രണ്ടോ സന്ന്യാസിമാരേ ഇപ്പോള്‍ ഇവിടുള്ളൂ. പ്രാര്‍ത്ഥന ചക്രം കറക്കി മന്ത്രമുരുവിട്ട് ഒരു വൃദ്ധ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.കയ്യിലുള്ള ചെറു ചക്രത്തിന് പുറമേ അവര്‍ അവിടെ സ്ഥാപിച്ച വലിയ സിലിണ്ടര്‍ ആകൃതിയിലുള്ള ചക്രവും പ്രാര്‍ത്ഥനപൂര്‍വ്വം ചലിപ്പിക്കുന്നുണ്ട്. ഷഡാക്ഷരികളുടെ പ്രാര്‍ത്ഥന മന്ത്രം ഇവിടെ ചിരിക്കുന്ന ബുദ്ധനായി അവരുടെ ചുണ്ടുകളില്‍ കാണാന്‍ കഴിഞ്ഞു. ലാമയുരു മൊണാസ്ട്രി ലഡാക്കിലെ ഏറ്റവും പഴക്കം ചെന്ന മൊണാസ്ട്രികളിലൊന്നാണ്. ചരിത്രവും മിത്തുകളും ഇഴ ചേര്‍ത്താലേ ഇതിന്‍െറ വര്‍ത്തമാന വായനകള്‍ ഇന്ന് നമുക്ക് സാധ്യമാകൂ.ശാക്യമുനിയുടെ കാലത്ത് ലാമയുരു വലിയൊരു തടാകം ആയിരുന്നത്രെ.നിരവധി പാമ്പുകളുടെ ആവാസകേന്ദ്രം കൂടിയായിരുന്നു ഈ തടാകം.മദ്ധ്യാന്‍തക ബോധിസത്വയുടെ പ്രവചനം ഈ തടാകം വറ്റിക്കാന്‍ ഒരാള്‍ വരുമെന്നായിരുന്നു.ആ സന്ന്യാസി ഇവിടെ ഒരു ആശ്രമം പണിയുമെന്നും ബോധിസത്വ പ്രവചിച്ചു.പതിനൊന്നാം നൂറ്റാണ്ടില്‍ ഇവിടെ എത്തിയ ബൗദ്ധപണ്ഡിതനായ നരോപ ഈ മലകളില്‍ ചാലുകള്‍ തീര്‍ത്ത് ആ തടാകം ഒഴുക്കി കളഞ്ഞ് ആശ്രമം സ്ഥാപിച്ചു.ആ ഒഴുക്ക് സൃഷ്ടിച്ച നീര്‍ ചാലുകളാണ് ലാമയുരുവിലെ മൂണ്‍ലാന്‍റിന് ഹേതുവായതെന്നാണ് മിത്തോളജികള്‍ പറയുന്നത്.നരോപ തന്‍െറ ധ്യാനത്തിനായി ഇവിടൊരു മല പിളര്‍ത്തി ഗുഹയാക്കിയെന്നും കഥകള്‍ ഉണ്ട്.അന്ന് ആ ഗുഹയില്‍ ഒരു സിംഹത്തെ കണ്ടെന്നും അവിടെ നരോപ രൂപം കൊടുത്ത ക്ഷേത്രത്തിന് 'Singhe Ghang' അഥവാ Lion Mound എന്നും പേര് നല്‍കിയത്രെ.എന്നാല്‍ ചരിത്ര രേഖകളില്‍ ലഡാക്ക് ഭരിച്ചിരുന്ന രാജാവ് പ്രശസ്ത പണ്ഡിതനായിരുന്ന റിങ്ചെന്‍ സാങ്ബോയുടെ നേതൃത്വത്തിലാണ് ലാമയുരു ഗോംപ പണിതുയര്‍ത്തിയതെന്ന് കാണാം.പതിനാറാം നൂറ്റാണ്ടില്‍ ലഡാക്ക് ഭരിച്ചിരുന്ന ജംയാങ് നംഗ്യാല്‍ ലാമയുരുവിനെ Land of Freedom ആയി പ്രഖ്യാപിച്ചിരുന്നു.'സ്വാതന്ത്ര്യത്തിന്‍െറ ഭൂമി' ആയ ലാമയുരുവില്‍ നിന്നും അറസ്റ്റ്, തടവിലാക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് അന്ന് വിലക്കുണ്ടായിരുന്നു.ലഡാക്ക് പ്രവിശ്യയുടെ അപ്രമാദിത്യം അംഗീകരിക്കുന്ന നിവാസികള്‍ക്കായിരുന്നു സത്യത്തില്‍ ലാമയുരു Land of Freedom ആയത്. ഗോംപക്കകത്ത് നിറയെ ചുവര്‍ ചിത്രങ്ങളാണ്.പലതരം ധാതുക്കളാലും ചാറുകളാലും വരക്കപ്പെട്ട ചിത്രങ്ങള്‍.എല്ലാം ബുദ്ധ ജീവിതത്തിന്‍െറ വ്യത്യസ്ഥ തലങ്ങളെ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍,കൂടാതെ പ്രധാന മുനിമാരുടെയും സന്ന്യാസിമാരുടെയും ഛായ ചിത്രങ്ങളും ഗോംപയില്‍ കാണാനായി.എല്ലാ വര്‍ഷവും നടക്കാറുള്ള യുരു കബ്ഗ്യാത് ഉത്സവത്തിനാണ് ലാമയുരുമായി ബന്ധപ്പെട്ട എല്ലാ മോങ്കുകളും എത്തുന്നത്.തിബറ്റന്‍ ലൂണാര്‍ കലണ്ടര്‍ പ്രകാരമാണ് ഈ ഉത്സവം നടത്താറുള്ളത്.ചാം നൃത്തമാണ് യുരു ഫെസ്റ്റിവലിന്‍െറ ഹൈലൈറ്റ്.വിവിധ വര്‍ണ്ണങ്ങളിലും ഭാവങ്ങളിലും ഉള്ള മുഖംമൂടി ധരിച്ചാണ് ചാം ഡാന്‍സ് നടത്താറുള്ളത്. മരണ ദേവനായ യമക്കും രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുരു പത്മസംഭവക്കും സമര്‍പ്പിക്കപ്പെട്ടതാണ് താന്ത്രിക ശൈലിയുള്ള ചാം നൃത്തം. ഗോംപക്ക് പുറത്തിറങ്ങിയാല്‍ ലാമയുരുവിന്‍െറ മൂണ്‍ലാന്‍റ് ഭൂപ്രകൃതി കാണാം.കുഴികളും കുന്നുകളും ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന തവിട്ടു നിറത്തിലുള്ള ചെറിയ മണല്‍ക്കുന്നുകള്‍.ചന്ദ്രോപരിതലം പോലെ തോന്നുന്നത് കൊണ്ടാകും ഇതിനെ മൂണ്‍ലാന്‍റ് എന്ന് വിളിച്ചത്.മണ്‍പുറ്റുകള്‍ പോലെ കാണുന്ന കുന്നിന്‍ ചെരിവുകളില്‍ നിരവധി വീടുകള്‍ കാണാം.ഇവരെല്ലാം ലാമയുരു ഗോംപയുമായി ബന്ധപ്പെട്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.പൂര്‍ണ്ണ നിലാവ് പൊഴിക്കുന്ന രാത്രികളില്‍ മൂണ്‍ലാന്‍റ് എങ്ങനെയാകും എന്ന് മനസ്സില്‍ ഓര്‍ത്ത് ലാമയുരുവിനോട് വിട പറഞ്ഞു... ലേയ്ക്ക് 15 കിലോമീറ്റർ തെക്കായി ഷേ പാലസും മഠവും സ്ഥിതിചെയ്യുന്നു. 1655 ൽ ഡെൽദാൻ നംഗ്യാൽ രാജാവ് ഒരു വേനൽക്കാല കൊട്ടാരമായി ഇത് നിർമ്മിച്ചു. 1942 ൽ ജമ്മുവിലെ ഡോഗ്രാസ് ലഡാക്ക് ആക്രമിച്ചപ്പോൾ, നംഗ്യാലുകൾ കൊട്ടാരം ഉപേക്ഷിച്ച് സിന്ധു നദിയുടെ എതിർവശത്തുള്ള സ്റ്റോക്ക് പാലസിലേക്ക് മാറി. നംഗ്യാൽ കുടുംബത്തിന്റെ പിൻഗാമികൾ ഇപ്പോഴും സ്റ്റോക്ക് പാലസിൽ താമസിക്കുന്നുവെന്ന് പറയപ്പെടുന്നു. കൊട്ടാരത്തിലേക്കുള്ള പ്രവേശനം റോഡിന്റെ അരികിലാണ്, അവിടെ നിന്ന് ചെറിയ പ്രാർത്ഥന ചക്രങ്ങൾ ആരംഭിക്കുന്നു. കൊട്ടാരത്തിന്റെ കവാടത്തിലെത്താൻ അസമമായ ഉയരമുള്ള നിരവധി കല്ലുകൾ കയറണം. റോഡരികിൽ നിന്ന് കൊട്ടാരം ജീർണിച്ചപോലെ കാണപ്പെട്ടു. നിരവധി വർഷങ്ങളായി തുടരുന്ന പ്രധാന പുനരുദ്ധാരണങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട്. കൊട്ടാരത്തിന്റെ പൂർണതക്കു 3-4 വർഷം കൂടി എടുത്തേക്കാം, കാരണം വേനൽക്കാലത്തും ശരത്കാലത്തും മാത്രമേ പണി ഏറ്റെടുക്കാൻ കഴിയൂ. അതിനാൽ, നിരാശാജനകമായ ഒരു സന്ദർശനമാണിത്, കൊട്ടാരത്തിൽ ഒരു ക്ഷേത്രം ഒഴികെ മറ്റൊന്നും കാണാൻ കഴിയില്ല, അവിടെ 40 അടി ഉയരമുള്ള സഖ്യ മുനി ബുദ്ധന്റെ പ്രതിമ സന്ദർശിക്കാൻ യോഗ്യമാണ്. എന്നിരുന്നാലും, കൊട്ടാരത്തിന്റെ മേൽക്കൂരയിൽ നിന്നുള്ള കാഴ്ച മനോഹരമായിരുന്നു .

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...