Wednesday, 14 July 2021
My-Life journey .....Miles to go....
ഉള്ളിലൊരുപിടി അക്ഷരങ്ങളുണ്ട്... കൂട്ടി വായിക്കാൻ പറ്റാതെ.... ഒരു സ്വസ്തിയുടെകോള ത്തിനോ ഡയറി കഥയ്ക്ക് തികയില്ലഎന്നാലും കുത്തിക്കുറിക്കുന്നു .ജനിച്ചു വളർന്നത് 5 -6 ഏക്ര വരെ നീണ്ടു കിടക്കുന്ന , ഇല്ലപ്പറമ്പ് പക്ഷെ ഒരേ ഒരില്ലം മാത്രം ! കൂടാതെ ഒരു സർപ്പക്കാവും കുളവും 3 കിണറുകളും പറമ്പിന്റെ ( തൊടിയോടെ ) കുറെ ഭാഗം ഒരുവിധം കാടു മൂടി കിടക്കുന്നു . അച്ഛൻ ആയിരുന്നു പറമ്പിലെ കൃഷി കാര്യങ്ങളില്‍ കർമ്മ നിരതനായി മുന്നിട്ടു നിന്നിരുന്നത്!.കൊപ്ര ആയിരുന്നു അക്കാലത്തു പ്രധാനമായും കൃഷി ആയി നടത്തിയിട്ടുണ്ടായിരുന്നത്. തേങ്ങാ വെട്ടിയുണക്കി കൊപ്രയാക്കാൻ "കൊപ്രചേവ്" ( Traditional way dryer home or shed ) ഉണ്ടായിരുന്നു. കൂട്ടത്തിൽ പറമ്പിൽ നിന്ന് ചെങ്കല്ല് കല്ല് വെട്ടിക്കൊടുക്കുമായിരുന്നു . ( ഒരിക്കൽ റയിൽവേയിലോ മറ്റോ ജോലി വന്നു ജോയിൻ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ കുഞ്ഞാ ഈ പറമ്പും ഒകെ വിട്ടു ഇങ്ങോട്ടും പോവണ്ട എന്ന് മുത്തശ്ശി പറഞ്ഞു നിർത്തിയ കഥകൾ അച്ഛൻ പറഞ്ഞതോർമ ഉണ്ട്)
മണ്ണു കുഴച്ച കല്ലടുക്കിക്കെട്ടി, ഒരാളുയരത്തിൽ കവുങ്ങിന്റെ അലകുകളും, താങ്ങായി തെങ്ങിന്റെയോ, ബലമുള്ള മറ്റെന്തെങ്കിലും ഉപയോഗിച്ചുo നിർമ്മിക്കുന്ന ഒരു തട്ടും ( അട്ടo പോലെ ), പിന്നെ അതിനു മുകളിൽ അല്പം കൂടി കെട്ടിയുയർത്തി ഓലമേയും, അതാണു "കൊപ്രചേവ്"
സ്കൂൾ കാലഘട്ടത്തിൽ ചേവിന്റെ അടുത്ത് അച്ഛനും അമ്മയും എല്ലാരും ചേർന്ന് തേങ്ങാ ഉണക്കാൻ ചിക്കിയ തേങ്ങാമുറികൾക്ക്, വെയിലു പോയാൽ എടുത്ത് കൂട്ടിയിടാനും, മഴക്കാലത്തുo, രാത്രികളിലും പുകയിടാനും, ഒക്കെ കെട്ടിയുണ്ടാക്കുന്ന ഷെഡ്ഡാണു ചേവ്. ഇത് അടുത്തുള്ള വീട്ടുകാരും, തേങ്ങയുണക്കാൻ ഇവിടം ഉപയോഗിച്ചിരുന്നു.
.. തൊട്ടപ്പുറത്തുള്ള പാറപ്പുറത്തോ, നിരപ്പായ സ്ഥലത്തോ അല്ലെങ്കിൽ ചേവിനു മുകളില് ആയി ഉണങ്ങാൻ തേങ്ങയും.
തേങ്ങാ പറിച്ച ശേഷം പൊതിക്കലും ( പൊളിയും) കഴിഞ്ഞാൽ പിന്നെ, ചേവിന്മേലേയ്ക്ക് തേങ്ങ തലച്ചുമടായി കൊണ്ടിടും,
പിന്നെ ചിക്കലും (കൊപ്ര കളം തേങ്ങ തരം തിരിച്ചിടും/വെയില്‍ നന്നായി കിട്ടാന്‍ തേങ്ങാ മുറി നിവർത്തി വെക്കും ), ചിരട്ടയഴിക്കലും, തേങ്ങ തരം തിരിക്കുക, അത് കഴിഞ്ഞു ചാക്കിലാക്കലും ഒക്കെയായി, കോഴിക്കോട് വലിയങ്ങാടിയ്ക്ക് പോകുന്ന ലോറിയിൽ കയറ്റാൻ കൊണ്ടുപോകുന്ന വരെ ഒരു മേളമായിരുന്നു.
പാറയുടെ മേലെ കുറേ നേരം കുനിഞ്ഞിരുന്ന് തേങ്ങാമുറികൾ മുഴുവൻ ചിക്കിത്തീർത്ത് (തേങ്ങ തരം തിരിച്ചിടും)എഴുന്നേൽക്കുമ്പോൾ തല ചുറ്റും, ഇടയ്ക്ക് മഴയുടെ വക ഒരെത്തിനോട്ടം, അപ്പോഴേയ്ക്കും, എല്ലാം വാരിക്കൂട്ടണം (എടുത്തു വയ് ക്കണം ), ഇല്ലെങ്കിൽ കൊപ്ര നനഞ്ഞാൽ അത് പൂത്ത് പോകും. ( ഫങ്കസ് വരും ചീത്തയാകും ) മഴക്കാലമായാലോക്കെ , ചേവിന്റെ തട്ടിലാണു,, കൂനിക്കൂടിയിരുന്ന് തേങ്ങ മുഴുവൻ ചിക്കും ( തേങ്ങ തരം തിരിച്ചിടും ),
പിന്നെ തട്ടിനടിയിൽ ചിരട്ട അടുക്കി വച്ച് കത്തിച്ചു ചൂടിടും, ചൂട് കൊള്ളിച്ചാൽ മതി വെള്ളം ഉണങ്ങി കൊള്ളും,ചിരട്ടയടുക്കുന്നതിനും കണക്കുകളുണ്ട്, ഒറ്റയ്ക്ക്, ഇരട്ടയ്ക്ക്, കനത്തിൽ എന്നൊക്കെ (( 2 വരി ഒരുമിച്ചു അടുപ്പിച്ചു ചിരട്ട ചെരിച്ചു കിടത്തീട്ടു , അത്തര ത്തിൽ 2 നിരകൾ ഒരേ സമയത്തു കത്തിക്കും )). ഏറ്റവും രസം തേങ്ങ ചിരട്ടയഴിക്കലാണു. ചൂട് കൊണ്ട് ഉണങ്ങുന്ന തേങ്ങാമുറിയിൽ നിന്നും കാമ്പ് വിട്ട് പോരും, മരത്തിന്റെ /കവുങ്ങിന്റെ പാര ഉപയോഗിച്ച് .
അതിനെ മുഴുവനായും വിടുർത്തിയെടുക്കണം, അതൊരു സ്‌കിൽഡ് വർക്ക് തന്നെയാണുട്ടോ! തേങ്ങാ ചിരട്ടഴിച്ചു കയ്യിന്റെ ഇസ്‌പെർഡ് ! (വേദനിക്കുമ്പോൾ ) ഇളകുമ്പോൾ അതായതു കയ്യങ്ങട് പൊട്ടൻ തുടങ്ങും പാരയുടെ ( കവുങ്ങിൻന്റെ പാര - ചിരട്ടയിൽ നിന്ന് കൊപ്ര വിടുവിക്കാൻ ) ആരുകൾ കയ്യിൽ തറക്കാതിരിക്കാനുള്ള അഭ്യാസങ്ങൾ വേറെ , .
സെക്കന്റ് വച്ച് ചിരട്ടയഴികുന്നവരുണ്ട്, . ആകൈയ്യൊക്കെ കൊപ്പിള കെട്ടി പൊട്ടും (കൈയ്യിൽ പൊള്ള ( തഴമ്പ് )). ചിരട്ടയഴിക്കലിൽ വീട്ടുകാരും, ജോലിക്കാരും മാത്രമല്ല, അടുത്തുള്ളവരും, ചേർന്ന കൂട്ടായ്മ കൂടിയായിരുന്നു ( നന്മയുടെ.) ചിരട്ടയഴിക്കൽ കഴിഞ്ഞാൽ, കട്ടൻ ചായയും, ചക്കയോ, കപ്പയോ, നീണ്ടി/കണ്ടിക്കിഴങ്ങോ ( കാച്ചിൽ ), സീസണനുസരിച്ച് ഏതാണൊ അത്, നല്ല പച്ചമുളക് ചതച്ചിട്ട് പുഴുങ്ങിയതും. അപ്പോളഴിച്ച കണ്ണില്ലാത്ത ചിരട്ടയാണു ചിലപ്പോൾ cup/പ്ലേറ്റ്. ഒടുവിൽ കൊപ്ര തരം തിരിച്ച് ഉണക്കം നോക്കി ചാക്കിലാക്കി, തിരിച്ചറിയാനായി, ചതച്ച തണ്ട് ഉജാലയിലോ, നീലത്തിലോ മുക്കി, ചാക്കിനു പുറത്ത് പേരിന്റെ ചുരുക്കെഴുതി, പിന്നെ അടുത്തമാസം.
പിന്നെ ചേവിന്റെ വാതിൽ ആയ ' നിരകൾ ( വാതിൽ പാളികൾ )'മേൽ ഇരുന്നു നിരങ്ങികളിച്ചതും പിന്നെ തേങ്ങ ഉണ്ടാകുമ്പോൾ പഴയ കാസെറ്റിലെ റീല് തലങ്ങും വിലങ്ങുo വച്ചിട്ടു കാത്തിരിക്കും പക്ഷെ (കാക്കയെ ഒഴിവാക്കാൻ ) ബുദ്ധിമാൻ ആയ കാക്ക ആ റീലിന്റെ മേലിരുന്നു വലയുടെ ഇടയിലൂടെ തേങ്ങ പൂൾ അടിച്ചോണ്ട് പോകും. അങ്ങനെ എത്ര എത്ര കഥകൾ!വെയിൽ പോയാൽ അപ്പോൾ കടിയു ള്ള ചുവന്ന ഉറുമ്പ് കയറി/ മഴ കൊണ്ടാൽ തേങ്ങ കേടാവും (ചീത്തയാവും ).
ഒരു കാലത്തെ ഒരു സമൂഹം മൊത്തം തേങ്ങയെ ആശ്രയിച്ചായിരുന്നു ജീവിച്ചത് അങ്ങനെ മറക്കാത്ത ഓർമ്മകളാണു. ഇന്ന് ഇത്തരം ചെറിയ ചേവുകളൊന്നുമില്ല, ആരും തേങ്ങ വെട്ടാറുമില്ല, കൊപ്രാ നിർമ്മാ ണത്തിന് ആളുകൾ താൽപ്പര്യപ്പെടുന്നില്ല ... ദേഹാധ്വാനം കൂടുതൽ ആണ് മാത്രം അല്ല അതിനു അനുസരിച്ചു വിപണി വിലയും ഇല്ല ഇപ്പോൾ തേങ്ങ ഉല്പാദനവും കൂലി ചെലവിലും ഉള്ള അന്തരം ചേവുകളെ ഇല്ലാതാക്കി. (തിരക്കുകളാണല്ലോ എല്ലാവർക്കും, അന്യം നിന്നു പോകുന്നത് ? )അതു കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലെ ചേവുകൾ അപ്രത്യക്ഷമയി.
.എപ്പോളും എന്തൊക്കെ വാസനകളാണീ ഓർമകൾക്ക് ഒക്കെ
അല്ലേ ?
നടന്ന് തീർത്ത ദൂരങ്ങൾ അളന്നാൽ , ... കാൽനടയാത്രകൾക്ക് വെയിലെന്നോ മഴയെന്നോ വ്യത്യാസമില്ല.. പത്തു മുപ്പതു കൊല്ലം നീണ്ട നടത്തം ,.എനിക്കോര്മയുള്ള കാലം മുതൽ അച്ഛൻ രാവിലെ 3 -4 മണിക്ക് ദൂരെ 5 km നടന്നാണ് ( ഏകദേശം 18 വര്ഷത്തോളം )ശാന്തിക്ക് പോയിരുന്നത് ആദ്യം പുതുക്കോട്ടു ശാല -ദുര്ഗ ഭഗവതി ക്ഷേത്രം , അത് ആദ്യം കഴിഞ്ഞു അത്തോളികാവ് ശിവക്ഷേത്രത്തിലും , പിന്നെ ചാലിയ തെരുവ് ഗണപതി ക്ഷേത്രത്തിലും ആയിരുന്നു പൂജ , ഉപനയനം കഴിയുന്നത് വരെ ഇടയ്ക്കു അച്ചനെ സഹായിക്കാൻ വേണ്ടി പോയിരുന്നു , ആ സമയങ്ങളിൽ ആണ് നേദ്യം വക്കുന്നത് മുതലായ കാര്യങ്ങളും അമ്പലത്തിലെ ചിട്ടകളും പറഞ്ഞു തന്നിരുന്നത് . പനയനം കഴിഞ്ഞു പൂജ പഠിച്ചു തുടങ്ങിയശേഷം ഇടക്ക് അമ്പലത്തിൽ അച്ഛന്റെ കൂടെ സഹായിക്കാനും പോകും , അതെ പോലെ അപ്ഫൻ പൂജ കഴിച്ചിരുന്ന പുത്തഞ്ചേരി ,കുന്നത്തറ ഭാഗത്തുള്ള അമ്ബലങ്ങളിലും പോകുമായിരുന്നു.,
അപ്പുവിന്റെയും മുത്തുവിന്റെയും ഉപനയനം നടന്നത് ഒരു സ്കൂൾ അവധിക്കാലത്തു ഇല്ലത്തു വച്ച് ( ഒരാൾ 5 കഴിഞ്ഞു 6 ലേക്കു മറ്റെയാൾ 3 ക്ലാസ്സിലേക്കും ). ഒരുമിച്ചായിരുന്നു നടത്തിയിരുന്നത് .കാതു തുളക്കാൻ കൂട്ടകാത്തതു കാരണം കമ്മൽ ചെവിയിൽ നൂൽ കെട്ടി തൂക്കിക്കിയിടാൻ അച്ഛന് പുതുശ്ശേരി ത്രിവിക്രമ മുത്തശ്ശന് അനുമതി നൽകി . ആദ്യമായി പുണ്യാഹം കാണുന്നത് അടുത്ത് നിന്ന് അന്നാണ്
ആദ്യമായി കോണകം മാത്രം ധരിച്ചു ആവണ പലക യിൽ ഇരിക്കുന്ന രംഗം എല്ലാവരും അപൂർവജീവിയെപോലെ നോക്കുമ്പോൾ വർഷകാലം പോലായി .കരഞ്ഞു തളർന്നിട്ടുണ്ട് !ആൾക്കാരുടെ .
കളിയാക്കി പറയാൻ ഉള്ള ഭാവം കാണുമ്പോലെ കൂടുതൽ പറയാനുണ്ടോ !
കൃഷ്ണാജിനം മേഖല . ഒക്കെ ആണ് വ്യത്യസ്തമായ പേരുകൾ "മൗഞ്ജീബന്ധന-" മുഞ്ജപ്പുല്ലോ കുശപ്പുല്ലോ പിരിച്ചുണ്ടാക്കിയതാണ്.· …മേഖല കെട്ടി കൃഷ്ണാജിനം ധരിപ്പിക്കുന്നു
നിലവിളക്കുകൊളുത്തി ഗണപതിക്ക് വയ്ക്കുന്നു. പിന്നെ അച്ഛനും അമ്മാവനും ചേർന്ന് പ്രായശ്ചിത്തവും 4 നാന്ദീമുഖവും ചെയ്യുന്നു. അച്ഛൻ പുണ്യാഹമുണ്ടാക്കി “ഓം ഇന്ദ്രപ്രീയതാം” ജപിച്ച് തളിച്ച് അക്ഷതം വിതറുന്നു. ഉരുളിയിൽ ഉണക്കലരി നിറച്ച് പിരിച്ച പൂണൂലും കൂർച്ചവും അതിൽ വച്ച് അത് ഗായത്രി ജപിക്കുന്നതിന് ബാക്കി ആൾക്കാരെ /ക്രിയക്കാരെ ഏല്പിക്കുന്നു.
അതിനു ശേഷം അല്ലെ വിചാരിക്കാതെ സംഭവങ്ങൾ നടക്കുന്നന്തു കിഴക്കോട്ടിരുത്തി ക്ഷൗരം ചെയ്യിക്കുന്നു.!
അപ്പോൾ പിന്നെയും വര്ഷമേഘ ബാഷ്പങ്ങൾ പൂർവ ശക്തിയിലായി ! പിന്നെ കുളിച്ചു ഈറൻ മാറ്റി കണ്ണെഴുതുകയോ, ഹരിചന്ദനം തൊടുകയോ ഒക്കെ ചെയ്തത് പോലെ ഓർമയുണ്ട് . പിന്നെ നിലം മെഴുകി നെല്ലും അരിയും കുറുമ്പുല്ലും ഇട്ടിരിക്കുന്നതിൽ അച്ഛൻ വലതുകാൽ കയറ്റി നിർത്തിയ ശേഷം പൂണുനൂൽ പിടിപ്പിച്ച് വലതുകൈ . അതിനു് ശേഷം ഓo ചൊല്ലി യജ്ഞോപവീതമന്ത്രം ചൊല്ലുന്നു.
(പരബ്രഹ്മ ഋഷിഃ, തിഷ്ടുപ് ഛന്ദഃ, പരമാത്മാ ദേവതാ)
ഓംയജ്ഞോപവീതം പരമം പവിത്രം..................)..
.. അതു കഴിഞ്ഞു ബ്രഹ്മചാരി അനുഷ്ഠിക്കേണ്ട ധർമങ്ങൾ, ആചമനം, നിത്യകർമങ്ങൾ തുടങ്ങിയവയും ഉപദേസങ്കൽ ഹോമ കർമങ്ങൾ പിന്നെ സ്വ ർണവും കൂർച്ചവും വച്ച് ദണ്ഡും പാത്രവുമായി അമ്മയുടെ അടുത്തുചെന്ന് പാത്രം വച്ച് അഭിവാദ്യം ചെയ്യുന്നു. അമ്മ പാത്രമെടുത്ത് “ഭവതി ഭിക്ഷാം ദേഹി” പറഞ്ഞപ്പോൾ അമ്മ ഉണക്കലരി വാരി മൂന്നുവട്ടം ഉരുളിയിൽ ഇട്ടു , അത് കഴിഞ്ഞു എള്ള അമ്മമാർക്കും അഭിവാദ്യം അത് കഴിഞ്ഞു കായ്ച്ചിലായി എന്ന് വിചാരിക്കുമ്പോൾ ദാ കിടക്കുന്നു പുനരുപനയനം ബാക്കിയുണ്ട് പോലും ! "ഉപവീതം ഭിന്നതന്തും ജീർണം ... ഒന്നൊക്കെ അറിയാവുന്ന ഉച്ചാരണത്തിൽ പറഞ്ഞു നോക്കി ഹോമാദികളും നാണക്കേതും കാരണം ! കരഞ്ഞു കണ്ണീർ വറ്റിപ്പോയ 2 ബാലകർ
..... .അന്ന് ആറാം ക്‌ളാസിലാണ്. അവധിക്കാല ത്തു അമ്മാത്ത് താമസിച്ചാണ് നേദ്യം കഴിക്കാൻ പഠനം. ഉപനയനം കഴിഞ്ഞ് ഇടയ്ക്കു മുത്തശ്ശന്റെ വരവിൽ ,കീഴൂർ ബാണാസുരന്റെ കോട്ട കാവൽ അമ്ബലത്തിലെ ശാന്തിയുള്ള മുത്തശ്ശന്. . എന്നും ശിവന്റെ അമ്ബലത്തിൽ മാത്രം കഴിച്ചത് കാരണം അല്ലെങ്കിൽ ദേഹണ്ഡവും അറിയുന്നത് കൊണ്ടാണോ , പരമശിവന്റെ പ്രതിപുരുഷനെ പോലെ എപ്പോളും മൂക്കത്തു ശു ണ്ടിയുള്ള അന്നും ഇന്നും ഇഷ്ട്ടപെടാതെ സ്വഭാവം !അശ്രീകരം എന്ന പദം ഏറ്റവും കൂടുതൽ ദിവസേന കേൾക്കേണ്ടി വന്ന നാളുകൾ എന്ന് തോന്നുന്ന പ്രകൃതം , അമ്ബലത്തിലെ ശാന്തിയുള്ള മുത്തശ്ശന് . എന്നും ശിവന്റെ അമ്ബലത്തിൽ മാത്രം കഴിച്ചത് കാരണം അല്ലെങ്കിൽ ദേഹണ്ഡവും അറിയുന്നത് കൊണ്ടാണോ , പരമശിവന്റെ പ്രതിപുരുഷനെ പോലെ എപ്പോളും മൂ ക്കത്തെ ശുണ്ഠിയുള്ള അന്നും ഇന്നും ഇഷ്ട്ടപെടാതെ സ്വഭാവം !അശ്രീകരം എന്ന പദം ഏറ്റവും കൂടുതൽ ദിവസേന കേൾക്കേണ്ടി വന്ന നാളുകൾ വേണ്ടതിനും വേണ്ടാത്തതിനും ചീത്ത കേള്‍ക്കലാണ് ദിനചര്യ. മേഖലയുടെ മുകളില്‍ കോണകമുടുത്തതിന്.. വഴിയില്‍ കിടന്ന നൂല് ചവിട്ടിയിട്ടും കുളിക്കാത്തതിന്. മുത്തശ്ശന്റെ പലകയിലേക്കുള്ള ദര്‍ഭയുടെ വയേർഡ് നെറ്റ്‌വർക്ക് കണക്ഷന്‍ വിട്ടു പോയതിന്. നഖം കടിച്ചതിന്,ചോദ്യങ്ങൾ പൂണൂൽ പി രിക്കാൻ നൂല് ചുറ്റിയ കിണ്ടി പിടിക്കാത്ത ത്തിനു, വെള്ളം മറിഞ്ഞതിനു .ക്രിക്കറ്റ് കളിയ്ക്കാൻ കസിൻസു ഉണ്ടാകും അതൊക്കെ കാരണം ആണ് അമ്മാത് നിൽക്കൻ താല്പര്യം ഉണ്ടായതു .
ഈ പൂണൂൽ cricket കളിക്കിടയിൽ പൊട്ടിപ്പോകും ! പകരം പിരിക്കാൻ നിൽക്കാൻ എന്ന് വച്ചാൽ ഇത്രയും ശപിക്കപ്പെട്ട നിമിഷങ്ങള എന്ന് തോന്നിക്കുന്ന മുത്തശ്ശന്റെ അശ്രീകരം മുതലുള്ള സഭ്യമായ എല്ലാ ചീത്തകളും ... അമ്മാതു മുത്തശ്ശിയെ അമ്മമ്മ എന്നും വിളിക്കാറുണ്ട് ! നടുവിl മുത്തശ്ശി ഉള്ളത് കൊണ്ട് മാത്രം രക്ത ചൊറിച്ചിൽ ഒഴിവാകും പോലെ തോന്നാറുണ്ട് ! മിക്കവാറും ദിവസങ്ങളായിൽ 3 മണിക്ക് എഴുന്നേറ്റാൽ മുത്തശ്ശന്റെ ദേഹണ്ഡം അത് കഴിഞ്ഞാൽ ശുണ്ഠി ഏറിയാൽ കിണറിനും മേലെ കൂടി കിഴക്കേ ഭാഗത്തു കുള ത്തിൽ എത്തും പാ ത്രങ്ങൾ !
, മുത്തശ്ശൻ പുലി പോലെ ഗർജ്ജിച്ചാണ് മിക്ക സമയവും ആ പരമേശ്വര തപം തീർക്കാൻ അധികം ഒന്നും മിനക്കെടില്ലാതെ അമ്മമ്മക്ക് മാത്രമേ സാധിക്കൂ അതായതു " പാക്കം" മുത്തശ്ശന് മാത്രമേ "താമരക്കുള ത്തു" നിന്നുള്ള മുത്തശ്ശി "ചേരുമായിരുന്നുള്ളൂ എന്നതാണ് സത്യം,
അവർ തമ്മിലുള്ള ആശയപരമോ, തൊഴിൽപരമോ ആയ ചേർച്ചകളല്ലെങ്കിലും ശങ്കരാടി പറയുന്ന പോലെ ഏതോ ഒരർധാര അവർക്കിടയിൽ സജീവമായിരുന്നു..
എന്തിനാ പുണ്യാഹം കഴിക്കണത് ന്ന് ധരിച്ചിട്ട് ണ്ടോ? ' . മറുപടി ഉത്തരം പറയാൻ
ശുദ്ധാവനല്ലേ? ചോദ്യരൂപത്തില്‍ തന്നെയാക്കി മറുപടി. അങ്ങനെയാണ് ധരിച്ചത്. കുളിക്കുമ്പോള്‍ ജപിച്ച് തളിക്കുന്നത് അതിനാണെന്നും വെറുതെക്കുളിച്ചാല്‍ ശുദ്ധാവില്ലെന്നും അറിയാം. നേദിക്കുമ്പോള്‍ ഈശ്വരന്മാരെ ശുദ്ധമാക്കുന്നതും മന്ത്രം ജപിച്ചു തളിച്ചാണ്.
ആശാരി മാധവിയും മറ്റും 'പുണ്യെള്ളം' വാങ്ങാന്‍ കുപ്പിയും കൊണ്ട് വരാറുണ്ട്. അവരുടെ വീടിനടുത്തായി കോമരം ഉണ്ടാകാറുണ്ട് . വീട് അശുദ്ധമായാല്‍ പുണ്യാഹം കൊണ്ടു പോയി തളിക്കണം. അതിനാണ് അവര്‍ക്ക് പോലും ശുദ്ധാവാന്‍ പുണ്യാഹം വേണം. തൂക്കു പാത്രം പടിക്കല്‍ വച്ച് അവര്‍ മാറി നില്‍ക്കും. ചിലപ്പോൾ 2 രൂപ ദക്ഷിണയായി. പുണ്യാഹമുണ്ടാക്കി തൂക്കു പാത്രത്തില്‍ ഒഴിച്ചു കൊടുത്താല്‍ ആ പൈസയെടുക്കാം. അതു കൊണ്ട് വിഷുവിനു നിലച്ചക്രം മേടിക്കാം , പൊട്ടാസു പൊട്ടിക്കാം .
ചെറുതായി നേദിക്കാന്‍ പഠിച്ചു. നേദിക്കാന്‍ അത് വേറെ ഒരു അമ്മാവൻ ആണ് പഠിപ്പിച്ചത്. അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു. ഇനി വേണ്ടത് പുണ്യാഹം പഠിക്കലാണ്. അപ്പോളേക്കും സ്കൂൾ തുറന്നു
എവിടെ പോവുമ്പോഴും കൃഷ്ണാജിനം കരുതണം!
പിന്നെ നേരെ വാരാന്ത്യങ്ങളിൽ ചെറിയമ്മയുടെ ഇല്ലമായ " പന്ന്യം വള്ളി" ക്കു യാത്ര , അവിടെ മുക്കം ഭാഗ ത്തുള്ള ഒരു ഓതിക്കൻ വരും "ഇളമന " .അത്യാവശ്യം കുoഭയും മുറുക്കുള്ള ഉയരം കുറഞ്ഞ ഓതി ക്ക നാണ് , ആദ്യ ഭാവം തന്നെ നമ്മളെ ഒതുക്കാനാണ് !എന്ന രീതിയിൽ. അങ്ങോട്ട് പോകുമ്പോൾ ചാലോറ ഉണ്ണിയേട്ടനും കൂടെ കാണും അവിടെ പന്നിയംവള്ളിയിക്കാർ പൊതുവെ കിരാതമൂർത്തിയുടെ ആൾക്കാരാണെന്നു താന്ത്രികഅവകാശ പ്രകാരം പറയാം എന്നാലും , അമ്മാ ത്തു മുത്തശ്ശനെ പോലെ പരമശിവന്റെ ശുണ്ഠി അവതാരങ്ങൾ ഇല്ല . എന്നുള്ള സമാധാനം .കൂടെ ചിലപ്പോൾ ഇളമനക്കു സബ്സ്ടിട്യൂറ്റ് ആയി പുല്ലങ്കോട്ടു വിഷ്ണു മാഷും കാണും. പഠിക്കാൻ പന്ന്യം വള്ളിക്കാരും അവിടുത്തെ മരുമകൾ പുല്ലങ്കോട് ഇത്യാദി ഇലങ്ങളിൽ നിന്നുള്ള ഉണ്ണികൾ കാണ്മായിരുന്നു
'അഭിവാദയേ ...XYZ ....ശര്‍മ്മാ നാമ അഹമസ്മിഭോഃ'
ഭാഗ്യം!
ദധിക്രാവിണ്ണോ അകാരിഷം....
"ക്രാ " ദീർഘിക്കുമ്പോൾ ചിലപ്പോൾ വെറ്റില മുറുക്കാന് ബാക്കി മുന്നിൽ നിരയിൽ പൂജ പഠിക്കാൻ ഇരുന്ന ഹത ഭാഗ്യന്റെ മേലെ ആയിരുന്നു.
ഏറ്റ് ചൊല്ലിയാല്‍ മതി.
ദധിക്രാവിണ്ണോ അകാരിഷം.... പൂർണമായി , ഒരു ദിവസം നേരെ മുഖം കഴുകി ,അന്ന് മുതൽ പൂജ ക്ലാസിനു വൈകി പോവുമ്പോൾ പുറകിൽ സ്ഥാനം കിട്ടും
അങ്ങനെയങ്ങനെ... യസ്യ ക്ഷയായ ജിന്വഥ ആപോജന യഥാചനഃ' അത്രയും കഴിഞ്ഞപ്പോള്‍ ഹൃദിസ്ഥമാക്കിയ പതിവ് ഭാഗം അവസാനിച്ചു. തപ്പിത്തടയലുകള്‍ തുടങ്ങി. അവിടന്നങ്ങോട്ട് ഗുരുജി സൂക്ഷ്മമായി ശ്രദ്ധിക്കാന്‍ തുടങ്ങി. പൂജ പഠനം പുണ്യാഹത്തോടെ തത്കാലത്തേക്ക് നിർത്തി , ബാക്കി പരീക്ഷ കാലം കഴിഞ്ഞു
ഏകദേശം 7 ക്ലാസിന്റെ മധ്യകാലഘട്ടത്തിൽ ആണ് ആദ്യ ശാന്തികാനായി അത്തോളി കാവിലെ ശിവ ക്ഷേത്രത്തിൽ പോയിത്തുടങ്ങിയത്. രാവിലെ സുമാർ 1 1/ 2 KM ദൂരം നടന്നു പോകും , വലിയ അമ്ബലകുളം ഉണ്ട് പിന്നെ ഒരു വട്ട ശ്രീ കോവിൽ , തിടപ്പള്ളി എന്നൊക്കെ പറയാനാകില്ല ഒരു ഓല ഷെഡ് അതാണ് തിടപ്പള്ളി , ഒരു കുഞ്ഞു ഇരുമ്പു പെട്ടി കാണും അതിൽ റെസിപ്റ് ബുക്ക് മുതലായവ ഉണ്ടാകും' , പിന്നെ അടുപ്പു കത്തിക്കാൻ ആണെങ്കിൽ വിറകു എല്ലാം പെറുക്കി കൊണ്ടു വരണം . മഴക്കാലത്തു ഇടക്ക് ചോർന്നൊലിക്കുന്ന കൂടി യാകുമ്പോൾ അടുപ്പിൽ വിറകിലൂതി സമയം പോകും . അക്കാഘട്ടാത്തിൽ ചില സമയങ്ങളിൽ പാ ട്ടു വക്കുന്ന ജോലി മുതൽ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട് . ചുറ്റമ്പലം അന്നില്ല !അകെ ഒരു നമസ്കാര മണ്ഡപം കാണും !
, ആ അമ്പലത്തിന്റെ മാനേജ്മന്റ് റോൾ കൂടി ( ആദ്യത്തെ മാനേജ്മെന്റ് പ്രാക്ടിക്കൽ പഠനം! എന്ന് പറയാം )ഏറ്റെടുക്കേണ്ട സ്ഥിതി വഴിപാടുകൾ ശീട്ടാക്കിയാൽ പ്രസാദo ചിലരുടെ വീട്ടിൽ എത്തിച്ചാലേ അന്നൊക്കെ വഴിപാട് പൈസ കിട്ടുള്ളൂ ആ പൈസ കൊണ്ട് നിവേദ്യ സാധനങ്ങൾ വാങ്ങണം , അമ്പലത്തിലെ നിത്യ ചിലവുകളും അതൊക്കെ കഴിഞ്ഞു അടിച്ചു തളിക്കാരിക്ക് ശമ്പളം കൊടുക്കണം എല്ലാം കഴിഞ്ഞു ബാക്കി 500 രൂപ പോലും ശമ്പളം എടുക്കാൻ കാണില്ല . മിക്കവാറും 8.30 -9 മണി ആകുമ്പോൾ അവിടുന്ന് നേരെ സ്കൂളിലേക്ക് ഓട്ടം ആണ് ! 8 ക്ലാസ് എത്തുമ്പോൾ ട്യൂഷൻ സെന്റർ വരെ നേരത്തെ നടന്നെത്തണം 1 - 1/ 2 വര്ഷം അങ്ങനെ കഴിഞ്ഞു ! ജീവിക്കാൻ ഉള്ള ആദ്യ പാ ഠ ങ്ങൾ അവിടെ നിന്ന് തുടങ്ങി , അക്കാലത്തു കാര്യമായികമ്മിറ്റിയും മറ്റും നിലവിൽ ഉണ്ടായിരുന്നില്ല .
പിന്നീട് ചാലിയ സമുദായത്തിൻെറ ( നെയ്തു പാരമ്പര്യമാക്കിയവർ) ചാലിയ തെരു ഗണപതി ക്ഷേത്രത്തിൽ ( കുനിയിൽ തെരു )പൂജക്ക് പോയിരുന്നു , ഒരീസം ഇങ്ങനെ ഇല്ലത്തു നിന്ന് ഇൻസ്‌ട്രുക്ഷൻ കിട്ടി " ഇയാൾ അവിടെ പോയ ഉടന്‍ കിണറില്‍ നിന്ന് രണ്ടു ബക്കറ്റ് വെള്ളം കോരുക ....അരീം ശർക്കരയും തേങ്ങയും അയാള്‍ കൊണ്ട് തരും ..അരി വേവിച്ചു ശർക്കര ചേര്‍ത്തു തേങ്ങയും ചേര്‍ത്തു ഒരു പായസം ഉണ്ടാക്കണം ..ശ്രീകോവിലില്‍ മെയിൻ നേരെ ഗണപതി ആണ് ..സോപാനത്തിനു ഇടതും വലതും10-12 ദേവതകള്‍ ഉണ്ട് . അത് കൂടാതെ 1 /2 km ദൂരത്തു ഒരു ഭഗവതി പിന്നെ അവിടെ 4 ഉപദേവന്മാര ഉണ്ട് എന്തൊക്കെ ആണെന്ന് എനിക്ക് തന്നെ അറിയില്ല ..എല്ലാറ്റിനും അഭിഷേകം ചെയ്തു നേദ്യം ചെയ്യുക . അധികം സമയം എടുക്കരുത് ( വരോടി ഇല്ലാതെ പുരുഷോത്തമൻ മാഷ്ടെ ട്യൂഷൻ സെന്ററിലാണ് പിന്നെ ട്യൂഷൻ ക്ലാസ്സ് ട്യൂഷൻ സ്കൂൾസമയം തെറ്റിപ്പോകും )
അങ്ങനെ ഞാന്‍ ശാന്തി ഏറ്റെടുത്തു .. ആദ്യം വിസ്തരിച്ചു ( അറിയും പോലെ !) ഒക്കെ പൂജ ..എങ്ങനെ പോയാലും. ... മുക്കാ മണിക്കൂര്‍ ... ഇനി മലർ നേദ്യത്തെ/ ശർക്കര പഴം അവിടെ വച്ച് തിടപ്പളിയിൽ പോയി വരുമ്പോൾ ചെലപ്പോൾ വിഗ്നേശ്വരനറെ വാഹനം ( എലി ) ശരിക്കും നേദ്യം കഴിഞ്ഞു പോയിട്ടുണ്ടാവുകയും ചെയ്യും നറുക്കില മാത്ര൦ കാണാം ഈ തെരുവിന്റെ ഒരറ്റത്ത് മറ്റേ അറ്റത്തേക്ക് എണ്ണ കുപ്പിയും, നേദ്യവും കിണ്ടിയുമായി പോകുമ്പോൾ 1/ 2 km ദൂരം കാണും ഭഗവതിയമ്പലത്തിലെത്തി അഭിഷേകവും നേദ്യവും കഴിഞ്ഞെത്തി.. തിരിച്ചു ഗണപതിയുടെ അടുത്ത് തന്നെ . 10 ക്ലാസ് വരെ അങ്ങനെ തന്നെ ,
ആയിടക്ക് തറവാട്ടിൽ നിന്ന്നും പുതിയ വീട്ടിലേക്കു ( ഇല്ല പറമ്പിൽ ) തന്നെഅധികം താമസിയാതെ ഓപ്പോളുടെ വേളി കഴിഞ്ഞു , കറന്റ് വേണമെങ്കിൽ 3 പോസ്റ്റ് വേണമായിരുന്നു ആ സമയത്തെ സാമ്പത്തിക മാന്ദ്യം ! മണ്ണെണ്ണ വിളക്കിൽ ആയി SSLC timel study ! എക്സാം സമയത്തു തല്കാലത്തെ കറന്റ് എടുത്തു ! (ണ്ട് തറവാട്ടിൽ ഉള്ളപ്പോൾ ( Till 1998 ) കറന്റ് പോകുമ്പോൾ പടിഞ്ഞാറേ അകത്തും , ( വടക്കിനിയിൽ നിലവിളക്കുളള്ളത് കാരണം അവിടെ വേണ്ടി വരാറില്ല ) , കിഴക്കേ അകത്തും കത്തിച്പു പു സ്‌തകങ്ങൾ വായിച്ചിട്ടുണ്ട് ,
. തറവാട്ടിൽ നിന്നും
പുതിയ ഇല്ല ത്തെക്കു മാറിയ കാലഘത്തിൽ 10 +2 ( 2000-02 ) കാലഘട്ടം വരെ മിക്കവാറും ദിവസങ്ങളിലും , അവസാന൦ അച്ഛന്റെ ആദര്ശത്തെ (ആദർശം ആ സാമ്പത്തിക ബുദ്ധിമുട്ടുള്ള കാലഘട്ടറ്റം ഓപ്പോളുടെ വേളി കഴിഞ്ഞതും കൂടി ആയപ്പോൾ കടം വാങ്ങേണ്ട എന്ന് വച്ചാണ് എന്ന് കുറച്ചു കാലം കഴിഞ്ഞപ്പോൾ തിരിച്ചറിവുണ്ടായി ! )
. എക്സാം സമയത്തു തല്ക്കാലം പമ്ബ് ഹൌസ്സില് നിന്നും പെര്മിഷനോട് കൂടി നേരെ അറിയുന്ന രീതിയിൽ വയറിങ് വച്ച് ലൈൻ വലിച്ചു പിന്നെയും ഈ മണ്ണെണ്ണ വിളക്കും എന്ന വിളക്കും എമർജൻസി ലാമ്പും ശരണം .
ആ വാശിക്ക് കുറുവാളൂരാപ്പന്റെ ( വിഷ്ണു ക്ഷേത്രം - കൂമുള്ളി -+2 time ) മുന്നിൽ ശാന്തിയുടെയും എൻട്രൻസ് പരിശീലനവുമായി കൂടെ കുറച്ചു കാലം കൂടി . ഉള്ള സമ്പാദ്യം വച്ച് ഇലക്ട്രിക്ക് കണക്ഷൻ കേബിൾ വഴി എടുത്തു
ശേഷം പാനീസ് തട്ടിൻ പുറത്തായി! ഇലക്ട്രിക്ക് കണക്ഷൻ കിട്ടിയപ്പോൾ ആദ്യം തന്നെ ടീവി വാങ്ങി . ആ വേൾഡ് കപ്പ് 2003 പോണ്ടിങ് (ഓസ്‌ട്രെലിയൻ) ഫൈനലിൽ ഇന്ത്യയെ തകർത്താടിയപ്പോൾ ഇലകട്രിക് കണക്ഷൻ direct കിട്ടിയ ഷോക്ക് പോലായി !
ചെലപ്പോൾ ആലോചിച്ചിട്ടുണ്ട് കൃഷി ശരിക്കും ഒരു പാഠ്യ വിഷയ ആയിരുന്നേൽ സസ്യ ശാസ് ത്രത്തിനോട് ഇത്തിരി താല്പര്യ വന്നേനെ ! . ഒരു താൽപര്യ മില്ലാതെ സസ്യശാസ്ത്രം വിഷയം പഠിച്ചു അന്നൊന്നും മണ്ണിലേക്കിറങ്ങിയിട്ടു നോക്കി പഠിക്കാൻ ഉള്ള താല്പര്യ വന്നില്ല ( അറിഞ്ഞു പഠിക്കാൻ ശ്രമം നടത്തിയില്ല ! അന്ന് കൃഷി വേറെ ശാസ്ത്രം വേറെ എന്നുള്ള ലൈൻ ) അതായതുത്തമ കിങ്ഡം ,ക്ലാസ്,ഫയ്‌ലo , വർഗ്ഗീകരണം (ടാക്സോണമി) എല്ലാ നോക്കി വെറുതെ ഹൃദിസ്ഥമാക്കി .പക്ഷി മൃഗാദികളോടും ,അനാട്ടമി , ഫിസിയോളജി താൽപര്യം ഉണ്ടായിരുന്നു. റെക്കോർഡ് ബുക്കിൽ കുറെ പടങ്ങൾ വരയ്ക്കാൻ ( അത് കാരണം ഇതെങ്ങു ഒഴിവാക്കിയാലോ എന്ന് വിചാരിച്ചിരുന്നു .
അതുകൊണ്ടു തന്നെ ഹയർ സെക്കൻഡറി കാലഘട്ടത്തിൽ ഫിസിയോളജി അനുബന്ധ വിഷയങ്ങൾ ,ഇന്നും ജന്തുശാസ്ത്രം കുറച്ചൊക്കെ ഇഷ്ടമുള്ള വിഷയം തന്നെയാണ്.... എന്ട്രൻസ് പരീക്ഷയ്ക്കുവരെ അങ്ങനെയാണ് എന്നുമുള്ള ഞെട്ടിക്കുന്ന സത്യം ഞാൻ മനസിലാക്കി..പാഠ്യ പദ്ധതിയിൽ ജന്തുശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും തുല്യ പ്രാധാന്യമാണുള്ളതെന്ന്. അത് സ്വപ്നങ്ങളെ നിർത്തി പൊരിപ്പിച്ചു.
ഈ കമ്പ്യൂട്ടർ --എടുത്താ .....കൊഴപ്പണ്ടൊ . ഡിഗ്രി ? ശാസ്ത്രം ? ഗവേഷണം .?" അതൊക്കെ പോയില്ലേ ങ.പാഷനാ ണോ ?""അല്ല "റിസെർച്ചോക്കെ ?"വിക്കി വിക്കി പറഞ്ഞു നോക്കി .
അതിനെന്താ ? പിജി കഴിഞ്ഞ് റിസർച്ച് എടുക്കാല്ലോ ? അങ്ങനെ പല സാധ്യതകളും ഉണ്ട്
"ചെറുക്കന് ഒന്നും അറിഞ്ഞൂടാ . നമ്മൾ ഒക്കെ പറഞ്ഞു കൊടുക്കണം ."
എന്നാൽ ഒന്ന് നോക്കിയിട്ട് തന്നെ കാര്യം . പിന്നെ എൻജിനീയർ - മോശമില്ല . ഗ്ലാമർ ഉണ്ട് . നന്നായി ജീവിക്കാൻ പറ്റിയേക്കും . പിന്നെ വേണേൽ ഇത്തിരി സേവനവും ചെയ്യാമല്ലോ . ഐസ് ക്രീമിന്റെ പുറത്ത് flavours ഉള്ളത് പോലെ . ഇങ്ങനെ ആണ് സുഹൃത്തുക്കളെ , എൻട്രൻസ് എഴുതാൻ തീരുമാനിക്കുന്നത് . ബഹുമാനം മൊത്തം പോയില്ലേ ?ഇതാണ് ഞാൻ പറഞ്ഞത് - സത്യത്തിന്റെ കറുത്ത മുഖം . ഹ്രസ്വ കോഴ്സ് (3 മാസം ബാക്കി കാലങ്ങളിൽ ദിനേഷ് ബുക്സ് ( ടി .ബി .സ് കോഴിക്കോട് ) വച്ച് പഠിച്ചെടുത്തു ) ചേർന്ന് മാസം അത്രയേ പണമുള്ളൂ അന്നൊക്കെ , ശാന്തി കഴിഞ്ഞു നേരെ ക്ലാസിനു പോവുക വൈകീട്ടു കുറുവാളൂർ, മാ ട്ടകുളങ്ങര - കുളത്തൂർ കൂമുള്ളി ഭാഗത്തെ ക്ക് ( അക്കാലത്തു പൂജക്ക് പോയിരുന്ന അമ്പലങ്ങൾ ) തിരിച്ചെത്തണം .
രാത്രി ഇല്ലത്തെത്തി ഒറങ്ങുമ്പോ ഇക്വേഷനുകൾ ഭയങ്കര ശബ്ദത്തിൽ സ്വപ്നങ്ങളിൽ തായമ്പക കളിച്ചു . ബെൻസിൻ റിങ്ങുകൾ വട്ടത്തിൽ തിരുവാതിരയും കഥകളി ,( kekule structure ). ഒരിക്കൽ പുരുഷോത്തമൻ മാഷ് ബ്രെക് ഡാൻസ് കളിക്കുന്ന സ്വപ്നവും കണ്ടു . ഹോ . ജീവിതം വെറുത്തു പോകുന്ന നിമിഷങ്ങൾ !
CCTV ഇല്ല രാത്രി വരെ വീട്ടിൽ പഠിത്തം . ഇന്റഗ്രേഷൻ , ഡിഫറൻസിയേഷൻ , മാങ്ങാത്തൊലി . ഫ്രിക്ഷൻ , സക്ഷൻ , ലോസ് ഓഫ് മോഷൻ . തല ഒക്കെ ഹൈ ഗിയറിൽ ഓടി ഒരു തലവേദന പോലെ.സ്വപ്നങ്ങളിൽ നിന്ന് സമവാക്യങ്ങൾ ഓടി പെട്ടന്ന് , അത് വരെ മുഖം വീർപ്പിച്ചിരുന്ന കിളികൾ എന്നും പാടി തുടങ്ങി .
നമ്മടെ മിഷൻ സിമെട്രി ലൈനിലൂടെ ആക്കി . പുസ്തകങ്ങളിലേക്ക് ആണ്ടു . പ്രോബ്ലെംസ് ചെയ്ത കൈ കഴച്ചു . പൈ , ഈറ്റ , തീറ്റ എന്നിവ ധരിച്ച ഇക്വേഷനുകൾ സ്വപ്നങ്ങളിലേക്ക് മടങ്ങി വന്നു . കെമിക്കൽ ഫോർമുലകൾ അത് കുടിച്ചു കുറെ എൻട്രൻസുകൾ എഴുതി .
കൗമാര അവസാന കാലത്തിനു ചില ഗുണങ്ങൾ ഉണ്ടായില്ല എന്ന് പറഞ്ഞു കൂടാ ,ടെസ്റ്റോസ്റ്റിറോൺ പ്രവർത്തിച്ചു തുടങ്ങിയതോടെ വട്ടമുഖത്തിന് എന്തൊക്കെയോ ചെറുമാറ്റങ്ങൾ സംഭവിച്ചു . (aah) അങ്ങനെ എന്നാലാവുന്ന വിധം പരിശ്രമിച്ചു, എന്നിട്ടും സസ്യശാസ്ത്രം ഒട്ടും പിടി തന്നിരുന്നില്ല. ജന്തുശാസ്ത്രം കെമിസ്ട്രി ഫിസിക്കൽ സയൻസ് അതായതവസാനം സ്കോർ ചെയ്തു ,
ഒന്നും മോശമായില്ല എന്ന് വിശ്വസിക്കുന്നു ശാസ്ത്രത്തിl ഉള്ള intest കൊണ്ടു , മെഡിക്കൽ എൻട്രൻസും വഴങ്ങി , എഞ്ചിനീയറിംഗ് അപ്ലൈ ചെയ്തു മാത്‍സ് എക്സാം എഴുതിയില്ല ( മെഡിക്കൽ കിട്ടണം എന്ന് വിചാരിച്ചു കേരള എൻട്രൻസ് എഴുതാൻ പറ്റിയില്ല എന്തോ അസുഖമായി കിടപ്പായിലായി , ഓൾ ഇന്ത്യ ടെസ്റ്റിൽ ഷോർട്ലിസ്റ് ആയെങ്കിലും പോകാൻ ദൈവം അനുഗ്രഹിച്ചില്ല ! ഒരു ഹർത്താൽ കാരണംമാറ്റി വച്ച കണക്കു പരീക്ഷ (എൻട്രൻസ് ) രണ്ടാമത് വെറുതെ പോയി എഴുതി , എഞ്ചിനീയറിംഗ് തന്നെ എടുത്തു, എല്ലാ കാര്യ ങ്ങളും നമ്മുടെ കയ്യിൽ ൽഅല്ലാലോ എന്ന് ആ യാത്രയിലൂടെ മനസിലായി !പരദേവത ചേട്ടനും ഭഗവതി ചേച്ചിയും വിചാരിച്ച റൂട്ട് മാപ്പു ചെലപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടു പോയ മതി എന്നുള്ള സ്റ്റാൻഡ് ആയിരുന്നിരിക്കാം ( കുഞ്ഞു നാള്ൽ അങ്ങനെ തോന്നിട്ടുണ്ട് ) ,അതിനിടക്ക് ഇല്ലത്തേക്ക് കേബിൾ വഴി കറന്റ് , ടീവീ മേടിച്ചു 2003 വേൾഡ് കപ്പ് ക്രിക്കറ്റു ഇല്ലത്തു നിന്ന് കാണണം എന്ന വാശി ! ലക്സയം സാധിച്ചു , എഞ്ചിനീയറിംഗ് ചേർന്ന് ആദ്യത്തെ കൊല്ലാതെ പൈസ കുറച്ചു സമ്പാദ്യവും അച്ഛൻ തന്നതും കടം മേടിക്കാത്തതും ആയി അടച്ചു ബാക്കി എഡ്യൂക്കേഷൻ ലോൺ എടുത്തു.
ഹയർ ഓപ്ഷൻ കിട്ടിയത് അനുസരിച്ചു കടത്തനാട്ടിലേക്കു CUSAT (കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജി ) കീഴിൽ ഉള്ള എഞ്ചിനീയറിംഗ് കോളേജിൽ 2004 -3rd സെമസ്റ്റർ പഠിക്കുമ്പോൾ മറ്റോ ആയിരുന്നു ഇരിങ്ങൽ അയ്യപ്പ ക്ഷേത്രത്തിൽ പൂജക്ക് നിന്നതു - പൂർണ പുഷ്കല സമേതനായ ശാസ്താവ് പ്രതിഷ്ഠ . രാവിലെ 4 .45- 5 മണി മുതൽ കുറച്ചു നേരം പഠനം , പിന്നെ കുളിച്ചു നടതുറന്നു മലർനേദ്യം കഴിഞ്ഞു വരുമ്പോളേക്കും അയ്യപ്പന്മാർ എത്തിയിട്ടുണ്ടാകും , ഉരുളിയിൽ നേദ്യവും ഇടക്ക് മാലകൾ പൂജിക്കാനില്ലെങ്കിൽ Tanenbaum മുതൽ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് , ഓപ്പറേറ്റിംഗ് സിസ്റ്റം , മുതൽ (race around condition , critical path, ) നിരവധി സങ്കീർണമായ അൽഗോരിതങ്ങളിലൂടെയും ഊളിയിട്ടു പായുന്ന മനസ്സു് !അതിനിടക്ക് പ്രസാദം കൊടുക്കാനും ( multi tasks )ഓട്ട പ്രദക്ഷിണങ്ങൾ
വിദ്യ എന്ന ധനം എല്ലാ ധനത്തെക്കാളും പ്രധാനമായ ധനമാകുന്നു ഇടയ്ക്കു ഉപദേശങ്ങൾ ഒന്നുടെ മനസ്സിരുത്തി മുന്നോട്ടു പോകാൻ .
രാവിലെ 8 മണി ആകുമ്പോളെക്കും നേദ്യം പായസം പൂജ കഴിക്കണം , പിന്നെ പ്രസാദ൦ നിരത്തി ഇലയിൽ വച്ച് പോകും , ഉപ്പുമാവ് ഉണ്ടാക്കാൻ time കിട്ടീ ച്ചാൽ അങ്ങനെ , ഇല്ല എങ്കിൽ നേദ്യച്ചോറിൽ അഭയം . . അതിനോട് ചേർന്ന വിഷ്ണുവും ക്ഷേത്രത്തിലെ ശാന്തികാരനെ ( മണി നമ്പൂതിരി )നട അടക്കാൻ ഏൽപ്പിക്കും ( വൈകിട്ട് എങ്ങാനും താമസിച്ചാൽ നട തുറന്നു വിളക്കു വക്കാനും ) പിന്നെ നേരെ ബസ്റ്റോപ്പിലേക്ക് പയ്യോളി മുതൽ 9 മണിക്ക് ഉള്ള "ഫ്രണ്ട്‌സ് " നാമധേയത്തിൽ ബസ് പിടിച്ചു കിട്ടണം മിസ്സായാൽ അട്ടക്കുണ്ട് കടവ് പാലം ( കുറ്റ്യാടി പുഴ ) വരെ പോയി അവിടുന്ന് ഓട്ടോ അല്ലെങ്കിൽ ജീപ്പിനു പോണം പിന്നെ അവിടെ നിന്നിറങ്ങി മല കേറണം കുറുന്തോടി ,( തൊട്ടപ്പുറത്തെ മലയിൽ ആണ് നവോദയ വിദ്യാലയം ) പിന്നെ ക്ലാസുകൾ സെമിനാർസ് അത് സാദാ എഞ്ചിനീയറിംഗ് കോളജ് പോലെ ! . "അരിമണി ഒന്ന് കൊറിക്കാനില്ല തരിവളഇട്ടു നടക്കാൻ മോഹം " എല്ലാവരും വിനോദ യാത്രകളും മറ്റോ പോകുമ്പോൾ , അവധിയില്ലാതെ ജോലിയുമായി സമരസപ്പട്ട നാളുകൾ , അത്യാവശ്യം ഇരിങ്ങലിലെ അമ്ബലത്തിൽ വന്നിരുന്ന നാട്ടുകാരുടെയും , സുഹൃത്തുക്കളുടെയും സപ്പോർട്ട് . ദീപാരാധന കഴിഞ്ഞു , പഠിത്തത്തിലേക്കു തന്നെ , ഇടയ്ക്കു അമ്പലത്തിൽ നിന്ന് തന്നെ പ്രോഗ്രാമിങ് പഠനത്തിനിടക്ക് CD writing , ഒരു ഡിജിറ്റൽ അമ്പലം ആയിരുന്നു അത് എന്ന് കൂട്ടുകാരുടെ കമന്റ് കാരണം സ്റ്റഡി ലീവ് സമയങ്ങളിൽ അമ്പലത്തിനോട് ചേർന്ന മുറിയിൽ ഒരുമിച്ചുള്ള study discussions ആയിരുന്നല്ലോ ! മണ്ഡലമാസമായാൽ ആ സമയത്തായിരിക്കും (സെമസ്റ്റർ എക്സാം ) morning ഉള്ളമിമാർ നേരത്തെ എത്തും (ലേറ്റ് നൈറ്റ് assignemnt ഒന്നും അറിയണ്ടല്ലോ ആർക്കും ! നേരത്തെ എഴുന്നേൽക്കണ്ടേ )
. വടക്കോട്ടു മലബാറിൽ വടകര /തലശ്ശേരി വരെ "ഭിക്ഷ " ഉണ്ടാകും ( അയ്യപ്പന്മാർക്കു ഭക്ഷണം എന്നാണ് ഉദ്ദേശിക്കുന്നത് ) ഉപ്പുമാവ് , ഇഷ്ട് ,കപ്പ/പൂള ഇത്യാദി വിഭവമാണ് 41 ദിവസം രാത്രി കുശാൽ , ഫുഡ് ഉണ്ടാക്കി നേരം കളയണ്ട ! അത്താഴ പൂജക്ക് ഒറ്റനിവേദ്യം ഒണ്ടാക്കണം , അതിനിടക്കാന് എ ക്സാമിന്റെ പ്രീപെറേഷൻ ! "നട.. നട ... നടായോ നടപ്പെ!" വിളിച്ചോതുന്ന അയ്യപ്പ സ്വാമികളും കീർത്തങ്ങളൂം !മാരാരുടെ ചെണ്ടക്കൊപ്പം വാളും പിടിച്ചു 3 റൌണ്ട് എഴുന്നള്ളത്തു പ്രദക്ഷിണം , ദിവസേന പ്രദക്ഷിണം എല്ലാം കഴിഞ്ഞു വരുമ്പോളേക്കും time 9 മണി കഴിയും. അങ്ങനെ 3 മണ്ഡല കാലം കഴിച്ചൂട്ടി ,
6/ 7 ക്ലാസ്സു മുതൽ തുടർന്ന അത്തോളിക്കാവ്, കുനിയിൽ തെരു , കുറുവാളൂർ , പിന്നീടിടക്കും തലക്കും ഭഗവതി കാവ ൽ , കരിമ്പാ ത്തു , കോട്ടക്കൽ (കൂമുള്ളി - പുത്തഞ്ചേരി ) etc അച്ഛന്റേം അഫൻറേം കൂടെയും സഹായത്തിനും അല്ലാതെയും ശാന്തി/പൂജകൾക്കു വിട കേരളത്തിലെ അവസാന ശാന്തിപൂജ ! . 2007 -08 കൃത്യം കോഴ്സ് കഴിഞ്ഞു ഇനി എന്ത്! എങ്ങനെ education ലോൺ അടക്കണം ജോലി എപ്പോൾ കിട്ടും ഒരു ചോദ്യ ചിഹ്നം ആയി മുന്നിൽ !അത്യാവശ്യം കഴിഞ്ഞുകൂടാമായിരുന്നിട്ടും അച്ഛന്റെ ആദര്ശം ! ഒറ്റയ്ക്ക് അധ്വാനിച്ചു ജീവിച്ചു കഴിവ് തെളിയിക്കണം ! കടം വാങ്ങിയിന്ടെകിൽ നീ തന്നെ വീട്ടണം മക്കളോടുള്ള സമീപനം അങ്ങനെ !
. 2008 മണ്ഡലത്തിന് മുമ്പേ നേരെ ബാംഗ്ലൂർക്കു വച്ച് പിടിച്ചു search for a IT job ( which was exist in dream ) ! അവിടെ മണ്ഡല മാസം ഹെല്പിന് നിന്ന് വിജയനഗര അയ്യപ്പ ക്ഷേത്രം ! അത്യാവശ്യം കന്നഡ പ ടിച്ചു വരുന്ന മുറക്ക് നേരെ ഒരു NIT ചേർന്ന് . ജാവ പഠിക്കാൻസിമ്പിൾ ആണ് ഡയലോഗിൽ മാത്രം !പ്ലാറ്റഫോം ഇൻഡിപെൻഡന്റ് ആണ് !2018 ഓണകാലം ആയപ്പോൾ കുറെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങി ബിഎംടിസി ബസ് no ഓരോന്നും direction നോക്കി ബൈ ഹാർട്ട് ആയി തുടങ്ങിയാതും ഒരു ആദ്യ പഠനം ! ഇരുമുടി കെട്ടികൊടുക്കുവാൻ പഠിച്ചത് അവിടുന്ന് തന്നെ ! . അക്കാലത്തു സാമ്പത്തിക മാന്ദ്യം ( റിസഷൻ ) ആർക്കും ഡിമാൻഡ് ഇല്ലത്രെ അവസരങ്ങൾ കുറവു എന്നുള്ള പഴികൾ മാത്രം ! കിർലോസ്കർ , മെക്കാനിക്കൽ ഫിർമിൽ വരെ ഇന്റെവ്യൂ പോയിട്ടുണ്ട് ! പഠിച്ച മേഖലയിൽ ജോലി വേണം എന്ന് വിചാരിച്ചു നിരസിച്ചു ! കുറെ ഇന്റർവ്യൂ മറ്റുമായി , നേരെ 30 രൂപ ഡെയിലി പാസ് എടുത്തു രാവിലെ ബാംഗ്ലൂർ നഗരം ഓരോ ഭാഗത്തായി പ്രദക്ഷിണം ! . . 3 മഞ്ഞ വരകൾ മാർക്ക് ചെയ്ത അമ്പലം എന്താണ് അങ്ങനെ ഒരു മഞ്ഞ വര എന്ന് വച്ചാൽ , "നമ്മ മെട്രോ" main metrostation ആയ കെമ്പഗൗഡ സിറ്റി റെയിൽവേ കോമ്പൗണ്ട് അടുത്തുള്ള അയ്യപ്പ ക്ഷേത്രം , ആ വര ആണ് മെട്രോക്ക് വേണ്ടി നിർമിക്കാൻ വച്ച പരിധി , ആയിടക്കാണ് മുട്ടുശാന്തിക്കായി മജെസ്റ്റിക് റെയിൽവേ അമ്ബലത്തിൽ ഓണത്തിനുമുമ്പേ പോയത് . 2008 - ഓണക്കാല ശേഷം മുതൽ 2009 ഓണകാലം വരെ ഒരു പാട് കഥാപാത്രങ്ങൾ കണ്ടു പരിചയപ്പെട്ട ഉദ്യാന നഗരിയിലെ തുടക്കക്കാരന്റെ പകർന്നാട്ടം. . രാവിലെ എഴുനേറ്റു വരുമ്പോൾ തലകുത്തി നിൽക്കുന്ന 65 വയസിലും നിത്യാഭ്യാസി പറയെടുക്കും പോലെ ഒരു കന്നഡിഗ മുത്തച്ഛൻ അവിടെ പണി കുക്കിംഗ് , മൊത്തം ക്ലീനിങ് രഘു ( പ്ലസ്ടു ) പഠിക്കുന്ന ഇംഗ്ലീഷ് ഒരക്ഷരം കഷ്ടിച്ച് പറയാൻ അറിയാത്ത വിദ്യാർത്ഥി . അമ്പല പൂജകൾക്കു ശേഷം പുറത്തുള്ള ആൾക്കാർക്ക് ഭക്ഷണത്തെ അത് പുലാവു ( എന്നാണ് അവർ അവക്ഷ പെടുന്നത് ) ഒരു വിധപ്പെട്ട ചോറും കുറെ നാരങ്ങയും മഞ്ഞപ്പൊടിയും ഒക്കെ മിക്സ് ചെയ്ത നിമ്മൺ ബാത്തുകൾ ( ലെമൺ റൈസ് ) ,
..... ഇടക്ക് തക്കാളി,മുളകു ഇടുന്ന ഖാര ബാത്ത് , ഒന്നും പിടിക്കില്ലെങ്കിലും വരക്കുന്ന ആൾക്കാർ ,ഭിക്ഷക്കാർ മുതൽ വഴിയോര കച്ചവടക്കാർ വരെ വന്നു ക്യൂ നിന്ന് വാങ്ങുന്ന നിരവധി. സാധുക്കൾ . . നിലമ്പൂരിന്റെ മഹൻ എന്ന് സ്വയമാവകാശപ്പെടുന്ന ബലേ പേട്ടു മുതൽ അക്കി പ്പെട്ടു വരെ കച്ചവടം നടത്തി തിളങ്ങാ നായി ശ്രമിച്ചു കലങ്ങിപ്പോയ നാറാണയാൻജി! - രാവിലെ വർക്ക് ചെയ്യാത്ത ഹീറ്ററിൽ ചിലപ്പോൾ സമയമില്ലാത്ത നാളിൽ ആ തണുപ്പിൽ കുളിയും, ആയി സഹായ ഹസ്തം ചെയ്യുന്ന, .
. നിരവധി പ്രതീക്ഷകളുമായി ഒരു പാട് ജന്മങ്ങൾ ഉദ്യാന നഗറിൽ എത്തി പെറ്റു പുത്തൻ പ്രതീക്ഷകളുമായി നിരവധി ജന്മങ്ങൾ ! . . മണ്ഡലമാസായാ ൽ നൂറിൽ നിന്നും ആയിരങ്ങളിലേക്കു വരെ നീളുന്ന പ്രസാദം പ്രസാദത്തിനും /അന്നദാനത്തിനും നീളുന്ന വരികൾ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു വിധം സ്ഥിരക്കാർ/സാധുക്കൾ മുതൽ ഒക്കെ വരുന്ന സീസൺ , കെട്ട് നിറച്ചു കൊടുക്കാൻ മാത്രം 2000 വരെ സ്വാമികൾ ഒരു സീസണിൽ കാണും . സാധാ ജനങ്ങൾ മുതൽ മുൻ പ്രധാനമന്ത്രി വരെ (ദേവഗൗഡ ) മുതലായ ഔദ്യോഗികമായി ( വി .ഐ .പി ? ) , റെയിൽവേ ക്വാർട്ടേഴ്സിലേയും റെയ്ൽവേയിലെയും ടോപ് ബ്യൂറോക്രറ്റുകൾ വരെ വന്നിരുന്ന സീസൺ . പക്ഷെ അയ്യപ്പൻറെ മുന്നിൽ എല്ലാവരും ഒരേ പോലെ ! ആദ്യ മണ്ഡല സീസൺ ( അമ്മാവൻ etc സഹായത്തിനും വന്നിരുന്നു ) കഴിഞ്ഞപ്പോളേക്കും എഡ്യൂക്കേഷൻ ലോൺ അടച്ചു തീർന്നു! അടുത്ത കോഴ്സ്. .ആയിടക്കാണ് അച്ഛന്റെ വേർപാട് മിഥുനത്തിലെ രേവതി
.
വളരെ നീളം കൂടിയ യൂണിക് ''ഹലോ..... " കൾ കഴിഞ്ഞു ചിലപ്പോൾ കൂടിയ "ഹാ " കളും കൂടിയൊരാ ശബദം ആയിരുന്നു അച്ഛന്റേതു ,പഠിച്ച ജോലി കിട്ടീ ല്ലാച്ച! ശാന്തി, പറമ്പിലെ കൃഷി ചെയ്താലും ജീവിക്കണം ഒരാളെ പോലും ശുപാര്ശക്കോ , ബുദ്ധിമുട്ടിക്കാനോ പോകരുത് ! നമുക്ക് വരാനുള്ളത് വന്നോളും ! ( എല്ലാ ജോലിക്കായലും അതിന്റെതായ വില ഉണ്ട് എന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ! ഫോർമൽ എഡ്യൂക്കേഷൻ കൊണ്ട് എല്ലാം ആയി എന്നുള്ള എന്റെ ധാരണകൾ തിരുത്താനുള്ള കാരണങ്ങൾ അച്ഛന്റെ ജീവിതം കൊണ്ട് കാട്ടി തന്നിരുന്നു !മാസം ആയിരം രൂപയെ കിട്ടുള്ളൂ ച്ചാ അത് മതി, പക്ഷേ വീട്ടിലിരിക്കരുത്, പഠിച്ച പണി ചെയ്യണം, ആ പണി കിട്ടിയില്ലെങ്കിൽ വെറുതെ ഇരിക്കരുത് " : കണ്ടു പഠിക്കണം,കേട്ട് പഠിക്കണം, കൊണ്ട് പഠിക്കണം , ഒട്ടനവധി തവണ കേട്ട് ചെവിയിൽ ഇന്നും പ്രതിധ്വനിക്കുന്ന ജീവിതത്തെ നേരിടാന്‍ അന്നേ പറഞ്ഞ് വെച്ച് പോയതിൽ ചിലത്. സ്കൂളിൽ study timel തന്നെ ജോലി ചെയ്യാനും (ശാന്തിക്കായാലും ) പോകാന് പ്രേരിപ്പിച്ച വാക്കുകൾ !കൃഷി ആയാലും , ശാന്തി ആയാലും റിയൽ ഹാർഡ്‌വർക്കർ , ആരുടെയും ഒരു 1 രൂപ പോലും അധികം ആയി കൈപറ്റരുത് അങ്ങനെ നിരവധി ആദർശങ്ങൾ ചിലതു പകരുന്ന വഴികൾ ! കുഴഞ്ഞു മറിഞ്ഞുകിടന്നിരുന്ന ഇമോഷനുകളെ ആദ്യം പതറിപോയാലും ശക്തമായി യാഥാർഥ്യ ബോധത്തോടെ തിരിച്ചുവരാനും നേരിടാൻ പഠിപ്പിച്ചതിന്, നല്ലൊരു listener എന്നതിനോളം സമ്പന്നമായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം പുറത്ത് തട്ടി "പോട്ടെ '' ന്ന് പറഞ്ഞ് അച്ഛൻ്റെ മാജിക് ..!!
ക്ഷമ സത്യം ധമ ശൗചം
ദാനം ഇന്ദ്രിയ സമ്യവഹ
അഹിംസ ഗുരു ശുശ്രൂഷ
തീര്‍ത്ഥനുസരണം ദയ...
എന്തും ക്ഷമിക്കാനുള്ള കഴിവുണ്ടായിരിക്കണം... പരമമായ സത്യത്തെ അറിഞ്ഞിരിക്കണം.. മനസ്സും ശരീരവും ശൗചമായിരിക്കണം... ഇന്ദ്രിയങ്ങൾക്ക് നിയന്ത്രണം വേണം... ഇല്ലായ്മയിലും ഉള്ളത് ദാനം ചെയ്യണം.. ഒരു ബ്രാഹ്മണന് വേണ്ട ഗുണങ്ങൾ.... "
അച്ഛൻ തന്ന പുസ്തകങ്ങളിലെ ചില വരികൾ എപ്പോഴും മുഴങ്ങുന്നു
പൂവിനേയും പുല്ലിനെയും.. തന്നെ പോലെ അല്ലെങ്കിലും ഇത്തിരി സ്നേഹിക്കാൻ.... ദ്രോഹിക്കുന്നവരോട് പോലും കഴിയുന്നതും വെറുപ്പ് സൂക്ഷിക്കാതിരിക്കാൻ... ക്ഷമിക്കാൻ.! ദൈവത്തോട് എന്നും ചേർന്നിരിക്കാൻ... നന്മയുള്ള കുട്ടികളായിരിക്കാൻ. വിനയം ആണ് ഏറ്റവും സമൂഹത്തിൽ വിലയുള്ള വസ്തു ( intangible asset) പറഞ്ഞു തന്നതിന്... മനുഷ്യരായി കാണാൻ ഒക്കെ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയായിരുന്നു .നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യം നേരിട്ട് പറയുക, ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ല അങ്ങനെ ചില ഓർമ്മകൾ മാത്രം
. ഗുരുസ്വാമി ആയില്ലെങ്കിലും 500 ഓളം പേർക്ക് ഇരുമുടി നിറച്ചു കൊടുത്തിട്ടുണ്ട് . ഇന്നോ ആ മഞ്ഞ വരകൾ മാറി ഒന്നാന്തരം മെട്രോ സ്റ്റേഷൻ !അമ്പലം ഒരു മൂലയിലുംതിരിച്ചെത്തി ബാംഗ്ലൂർ നേരെ 6D ജോലിക്കു കയറിയ വരെ !
. ആധുനിക ശാസ്ത്രത്തോട് അത്യാവശ്യം താല്പര്യമുള്ളതു കൊണ്ട് ഇന്നും വായന തുടരുന്നു ഇതാണ് ബ്രാഹ്മണന്റെ സ്വഭാവകർമ്മങ്ങൾ എന്ന് വിചാരിക്കുന്നു
.
തുടർന്ന് എംടെക് ഫസ്റ്റ് ഇയർ വരെ ജോലിക്കിടയിൽ വിജയനഗറിൽ അയ്യപ്പന്റെ അമ്പലത്തിൽ ഉണ്ടായിരുന്നു.
അന്ന് തുടങ്ങിയതാണ് പഠിത്തം തുടരാനുള്ള മോഹം അതിന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു. കവി പാടിയ പോലെ പഠിക്കണം നാമോരോന്നും ,ബാല്യം തൊട്ടു നിരന്തരം, പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ!
എന്ന് കവി പാടിയ പോലെ എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും 2 വർഷത്തിൽ മേലെ അതിനുപേക്ഷിച്ചു ,മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യമായിട്ടു പിജി എഞ്ചിനീയറിംഗ് കഴിഞ്ഞു (2014 ) ,
അതിനിടക്ക് ഇല്ലത്തെ സർപ്പക്കാവ് (20 -25 - സെന്റോളം അപ്പ്രോക്സിമറ്റലി )അമ്മയുടെ വാക്കനുസരിച്ചു, നന്നാക്കാൻ ശ്രമിച്ചു , കുറച്ചു അനിയന്റെ പരിശ്രമവും , അതെ സമയം അഫന് വേട്ടക്കാരന്റെ ഭാഗം പുനഃപ്രതിഷ്ഠ ചെയ്യാൻ മുന്നിട്ടിറങ്ങി ! 2 ഇല്ലക്കാരും യോജിച്ചു അന്ന് മുതൽ ഉത്സവം ( വേട്ടക്കാരൻ പാട്ടു,സർപ്പബലി പിന്നെ തിറയും നടത്താൻ ശ്രമിക്ക്ന്നു.
ഇൻഫർമേഷൻ ടെക്നോളജിയും ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് മുതൽ ഡാറ്റ അനാലിസിസിൽ വരെ അനന്തമായി പര ന്നു കിടക്കുന്ന ആർക്കിടെക്ചർ മുതൽ 3G ,4g,5g വരെ ഉള്ള ടെക്നോളജി , ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് മുതൽ ഡാറ്റ അനാലിസിസിൽ വരെ അനന്തമായി പര ന്നു കിടക്കുന്ന സാങ്കേതിക വിദ്യ !
മുഴുവൻ അർഥം അറിയില്ലെങ്കിലും രാവിലെ സഹസ്രനാമം അത്യാവശ്യം ഗായത്രിയും രാവിലെ കൊണ്ടാവും ! ചില സമയത്തു ഡാ റ്റ സെന്ററിൽ തണുപ്പിൽ 40 മണിക്കൂർ വരെ തുടർച്ചയായി പണിയെടുത്തു പഠിച്ചിട്ടുണ്ട് (ട്രിച്ചിയിലെ BSNL )ഒരു സന്ദർഭത്തിൽ ഡാറ്റ സെർവർ ക്രഷ് ആയപ്പോൾ'
അറിഞ്ഞിരിക്കനാം ! Iot,ക്‌ളൗഡ് , ബിഗ് ഡാ റ്റ മുതൽ എന്നും അപ്ഡേറ്റഡ് ടെക്നോളജി ആയിരിക്കനം ! ജോലി കിടീട് ലീവ് എടുക്കന്മ എന്ന് വിചാരം ഉള്ളവർ ഈ വഴിക്കു വരേണ്ട!! ജോലി അത്രയും കോംപ്ലക്സ് ആണ് സമയവും വളരെ തിരക്കേറിയ ജീവിതം .
NIT കാലിക്കറ്റ് PHD ( പാർട്ട് ടൈം engineering ) അപ്ലൈ ചെയ്തു ഇന്റർവ്യൂ ഷോർട്ലിസ്റ് ചെയ്തതിനിടക്കാണ് IIM Kozhikode എംബിഎ നോട്ടിഫിക്കേഷൻ കണ്ടത് എനിക്കെന്ത് ചെയ്യാനാവും എന്റെയീ ഓർമ്മകളിലൂടെ അച്ഛനെ തിരയുകയല്ലാതെ... " എന്ന് എവിടെയോ വായിച്ചാ പോലെ നേരെ കുറെ കളായി വിചാരിച്ചിരുന്ന ഒരു കടമ ( അതൊരിക്കലും തീരില്ല എന്നാലും )
ഹൈ വോവാതമേത്ഥാ ദേവയാനസ്യ
വാ പഥ: പ്രതിപദം പിതൃയാനസ്യ വാ ''
ഒരാളുടെ കർമ്മം ഫലം കൊണ്ട് മരണ ശേഷം ദേവയാന മാർഗ്ഗത്തേയോ പിതൃയാനമാർഗ്ഗത്തേയോ നേടുമെന്ന്
പൂർവ ജന്മത്തിൽ ധർമ്മിഷ്ഠരായ മക്കളെ (പുത്രന്മാരെ )സൃഷ്ടിച്ച് അവരിൽ നിന്ന് കിട്ടുന്ന ശ്രാദ്ധാന്നം, അഥവാ ശ്രദ്ധയോടു കൂടി തരുന്ന അന്നമാണ് ഇന്നത്തെ നമ്മളുടെ ഭക്ഷണമായി നമ്മുടെ മുന്നിലെത്തുന്നത് എന്നാണ് വിശ്വാസം എന്ന് അവിടത്തെ ഒരു കണ്ട പുരോഹിതൻ ( പറഞ്ഞു തന്നു )
ഗയ ശ്രാദ്ധം കഴിഞ്ഞു സെപ്തംബര് -10 കഴിഞ്ഞു.
" പിറ്റേ ഞായറാഴ്ച (16-09-2017 ആയിരുന്നു IIMK രണ്ടാമതൊരു ശ്രമത്തിനു ഇന്റർവ്യൂനു കിട്ടിയതും എംബിഎ ക്കു ചേർന്നതും
;കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ പോട്ടെ എന്ന് വച്ച് ഒന്നുടെ നേരെ കോഴിക്കോട് നിന്നും
10 ലക്ഷ ത്തിനു മുകളിൽ ഫീസ് 7 തവണ ആയി അടച്ചു ലോൺ ഇല്ലാതെ തന്നെ ! ജോലി ചെയ്യുക പഠിക്കുക! അത് അടുത്ത പഠനത്തിന് ഇൻവെസ്ററ് ചെയ്യുക ! )വള്ളിക്കുടിലുകളും മരങ്ങളും പുൽത്തകിടകളും നിറഞ്ഞ ക്യാമ്പസ് ശരിക്കും ഒരു റിസോർട് പോലെന്നെ
നവംബറിൽ 27 മുതൽ ഒരാഴ്ച ഇൻക്യാമ്പ്സ് മൊഡ്യൂൾ തുടങ്ങി .
മനോഹരമായ ക്യാമ്പസ് സർപ്പക്കാവുകൾ പോലെ കാടും ( മരങ്ങൾ ) ചുറ്റുമുള്ള വഴികൾ മലയുടെ ഒത്ത മുകളിൽ ആണ് ക്യാമ്പസ് "gods own campus " (ദൈവത്തിന്റെ സ്വന്തം ക്യാമ്പസ് ) ഒരു ബിസിസിനെസ്സ് മാനേജ്മന്റ് സ്ഥാപനം ഇന്ത്യയിലെ ആദ്യ 10 ടോപ് ബി സ്കൂളുകളിൽ ഒന്ന് ( കഴിഞ്ഞ വര്ഷം 6 സ്‌ഥാനം ) , classes തുടങ്ങി morning 8 മണി മുതൽ രാത്രി 8 മണി വരെ ആദ്യ ദിവസം റെജിസ്സ്ട്രറേഷൻ കഴിഞ്ഞു , രാവിലെ ഫോട്ടോ സെഷൻ കഴിഞ്ഞു പ്രിയ മാഡം ആയിരുന്നു "ഓർഗനൈസഷൻ ബിഹേവിയർ " ഒബി മോഡൽ , ഹ്യൂമൻ ബിഹേവിയർ , പെർസെപ്ഷൻ ഇത്യാദി കാര്യങ്ങളാണ് ആദ്യ ക്ലാസ്സുകളിൽ , പിന്നെ ഉച്ചക്ക് ശേഷം മാനേജീരിയൽ കമ്മ്യൂണിക്കേഷൻ , വൈകീട് ശ്രിമതി Dr സുധ രഞ്ജിത്ത് & ടീമിന്റെ കച്ചേരി കുറച്ചു assignemnt വർക്കുകളുമായി ആദ്യ ദിവസം കടന്നു പോയി , പിറ്റേ ദിവസം പ്രൊഫസ്സർ രംഗരാജൻ സർ
ലോകത്തിലെ എല്ലാ എക്കണോമിക്സ് പ്രാധമിക പുസ്തകത്തിലെയും ആദ്യ പാഠം ഡിമാൻഡ് സപ്ലൈ കർവ് ആണ് (demand supply curve ).
സപ്ലൈ കുറഞ്ഞാൽ ഡിമാൻഡ് കൂടും. സിംപിൾ എക്കണോമിക്സ്. ജിയോ മുതൽ വെജിറ്റൽ മാർക്കറ്റ് , ഓല ഓട്ടോറിക്ഷ് അങ്ങനെ നിരവധി ഡിമാൻഡ് സപ്ലൈ കർവ്
ഇക്കണോമിക് തത്വം ആയ ഡിമാൻഡ് Vs സപ്ലൈ -യിൽ അധിഷ്ടിതമാണ് എല്ലാ ബിസിനസ്സുകളും. ഡിമാൻഡ് കൂടുകയും, സപ്ലൈ കുറയുകയും ചെയ്‌താൽ അധിക വില ഈടാക്കുന്നത് സ്വാഭാവികമാണ്. അധികവില നൽകി സേവനം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം എല്ലാ കൺസ്യൂമർക്കും
ഒരു goods വില നിർണ്ണയിക്കുന്നത് ഒരു വിപണിയിലെ വിതരണത്തിന്റെയും, ചരക്കിന്റെ (goods)ആവശ്യകതയുടെയും ഇടപെടലാണ്. തത്ഫലമായുണ്ടാകുന്ന വിലസന്തുലിത വില .നിർമ്മാതാക്കൾ വിതരണം ചെയ്യുന്ന ഒരു ഉപഭോഗ വസ്തുവിന്റെ അളവ് ഉപയോക്താക്കൾ ആവശ്യപ്പെടുന്ന അളവിന് തുല്യമാവുമ്പോഴാണ് സന്തുലിതാവസ്ഥ കൈവരിക്കുക, വിലയിലെ മാറ്റങ്ങളോടുള്ള സപ്ലൈയുടെയും ഡിമാന്റിന്റെയും പ്രതികരണശേഷിയുടെ അളവിനെ പ്രൈസ് ഇലാസ്റ്റിസിറ്റി ഒരു അവശ്യ വസ്തുവിന്റെ ആവശ്യക്കാര്‍ കൂടുകയും വിപണിയില്‍ ഇതിന്റെ ലഭ്യത കുറയുകയും ചെയ്യുമ്പോൾ ഈ വസ്തുവിന്റെ വില വര്‍ധിക്കുന്നു. വസ്തുവിന്റെ ലഭ്യത കൂടുകയും ആവശ്യക്കാർ കുറയുകയും ചെയ്‌താൽ ഈ വസ്തുവിന്റെ വില ഇടിയുന്നതാണ്. ഈ രണ്ടു അവസ്ഥയും ജനങ്ങളെ ബാധിക്കുന്നു. ആയതിനാൽ ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ സിദ്ധാന്തത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ വളരെ അധികം സ്ഥാനം ഉണ്ട്. തുടങ്ങിയ സിദ്ധാദ്ധങ്ങൾ ഘോരഘോരം അറഞ്ചം പുറഞ്ചം തള്ളിക്കൊണ്ടിരുന്നു , ആദ്യം നക്ഷത്രമെണ്ണി !
പിന്നെ സുദർശൻ സാറിന്റെ അക്കൗണ്ടൻസി ഭീകരനാണിവൻ,കൊടുംഭീകരൻ വൻ നമുക്ക് ശരിയാവില്ലെന്നു ആദ്യമേ മനസിലായൊണ്ട് അക്കൗണ്ടൻസി ക്ലാസ്സിലൊക്കെ ഞാൻ ഭയങ്കരമായിട്ടു ശ്രദ്ധിച്ചായിരുന്നു,പ്രോബ്ലം ചെയ്യൽ പരിപാടിയാണ് ഈ ക്ലാസ്സുകളിലെ മുഖ്യ പരിപാടി;ഡെബിറ്റ് കാരെ പിടിച്ചു ഒരു ഗ്രൂപ്പിലും ക്രെഡിറ്റ് കാരെ പിടിച്ചു മറ്റൊരു ഗ്രൂപ്പിലുമാക്കി അവസാനം രണ്ടു പേരെയും സന്തോഷിപ്പിച്ചു തുല്യരാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ പണി;(അതിനു ഡെബിറ്റ് കാർ ആരെന്നോ, ക്രെഡിറ്റ്കാർ ആരെന്നോ തിരിച്ചറിയാത്ത ഞങ്ങൾ പാവങ്ങള് ).3 മാസം കഴിയുമ്പോൾ അവസാനിക്കുന്ന ഓരോ Quarteril പരീക്ഷ എന്ന ചേട്ടായി വരുമ്പോൾ മാത്രമാണ് ഞങ്ങൾക്കു അപ്രിയം; സുദർശൻ സർ വാട്ട് ഈസ് ബാഡ് ഡെബിറ്റ് "(കിട്ടാക്കടം), ഇർരിക്കവറബിൾ ഡെബിറ്റ് ആണ് കക്ഷി. അ ങ്ങനെ മൈക്രോ മുതൽ മാക്രോ എക്കണോമിക്സ് വരെ 40 അധികം വിഷയങ്ങൾ (ഫിനാൻസ് , എൻവിറോണ്മെന്റല് , മാർക്കറ്റിംഗ് Strategy ,IT ,ഓപ്പറേഷൻ etc)
. രാവിലെ 10 മണിക്ക് ഓഫീസിൽ രാത്രി 8 വരെ മിക്കവാറും ദിവസം കാണും ജോലി ചിലപ്പോൾ പാതിരാ വരെയും , അതിനിടക്ക് 6 മണിക്ക് ഓഫീസിൽ നിന്നിറങ്ങിയാൽ 10 മണി വരെ ഉള്ള വർക്കിംഗ് ഡേ ക്ലാസ് അറ്റെൻഡ് ചെയ്യണം , രാവിലെ ആകുമ്പോളെക്കും assignemnt submit വിന്ഡോ വന്നിട്ടുണ്ടാകും അന്നേക്കു , ആ മണിക്കൂർ കഴിഞ്ഞാൽ പിന്നെ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല , വളരെ ചില പ്രൊഫസർസ് മാത്രം കരുണ തോന്നിയാ ൽ ഭാഗ്യം , വീക്കെൻഡ് ബാക്കി ക്ലാസും രാത്രി 4 -5 മണികൂർ മാക്സിമം ഉറങ്ങാൻ പറ്റിയാൽ ഭാഗ്യം അങ്ങനെ 2 വർഷം 5 മാസം, 8 സെമസ്റ്റർ, 40 + കോഴ്സുകൾ, 250+ മണിക്കൂർ പ്രഭാഷണങ്ങൾ, 70+ അസൈൻമെന്റുകൾ, 40 + പരീക്ഷകളും 100+ ക്വിസുകളും, 100+ വാരാന്ത്യ ക്ലാസുകളും, രാത്രി ക്ലാസുകളും പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതിനുള്ള nightouts
അടുത്ത പഠനം തുടങ്ങി "പ്രോഡക്റ്റ് മാനേജ്മന്റ് " .തിരിഞ്ഞു നോക്കുമ്പോൾ വലിയ കാര്യങ്ങൾ മുന്നോട്ടു ചെയ്യാനുണ്ട് ,ആകെ ഇത് വരെ ചെയ്യാൻ പറ്റീത് എന്താച്ചാൽ വീട്ടിൽ ബുദ്ധിമുട്ടിക്കാതെ ( സാമ്പത്തികമായും അല്ലാതെയും ) 7 ക്ലാസ് മുതൽ ജീവിക്കാൻ പഠിച്ചു (ശ്രമിച്ചു ) കുറച്ചൊക്കെ സെൽഫ് ഇൻഡിപെൻഡന്റ് ആയിട്ടുണ്ട് എന്ന് തോന്നീട്ടുണ്ട്
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment