Wednesday, 31 October 2018

എൻ മധുരം മലയാളം

കൈരളി പുത്രി മലയാളമേ മാവേലി നാട്ടിൽ മധുരം തുളുമ്പും
മലയാളം ,മാനവികതയുടെ മധുരിമ നുകരുമെൻ മാതൃഭാഷ
അമ്മ തൻ മാറോടണയും , മുലപ്പാലിനൊപ്പം നുകർന്നൊരെൻ ഭാഷ
എഴുത്തച്ഛൻ ജനകീയമാക്കിയോരെൻ ഭാഷ മിനുക്കിയെടുത്തു നമ്മൾ
ആദിത്യ കിരണങ്ങളെന്ന പോലെ പാരി ലെങ്ങും പരന്നിതെൻ പെറ്റമ്മയെന്നു
വിളിച്ചിടുമ്പോള്, നന്മ മലയാളമെന്നു മുണ്മതന് വാരിധിയെന്റെ ഭാഷ
പ ലതുണ്ട് ഭാഷയും വേഷവുമെന്നാലു മെന്നു മയിരോളം പ്രിയമെന് മാതൃഭാഷ,
മുത്തുകള് വാരിയെന്നാകിലും ആ ഴി തന്നാഴമളവുകള് മാറിടുമോ രത്നങ്ങള്
എത്ര ചീകിയെടുത്താലുമെന്നും തിളങ്ങീടുമെന്റെ ഭാഷ !നന്മതന് വിത്തുകള് പാകിയെന്
അകതാരിൽ സുഗന്ധം പരത്തില വിടെല്ലാം അക്ഷരസാഗരം തീര്ക്കും അറിവിന് വിശപ്പല്ലോ മാറ്റീടുന്നു.
മ ലയാളമണ്ണില് ജനിച്ച നമ്മൾ മലയാളമെ പരീക്ഷയിൽ റാങ്കുനേടാൻ നമിച്ചിടുമ്പോൾ
ഇംഗ്ലീഷു മീഡിയം മതിയെന്നാകിലും , മലയാളി നാവിന്റെ തുമ്പിലിന്നു മലയാല"മെന്ന ഭാഷയായി മാറിടുന്നു ഇന്നത്തെപ്പോലെയീ പോക്കുപോയാല് ഇനി എത്ര നാളുണ്ടാമെന്നറിവീലയെൻ പൊന്നമ്മ

-കൃഷ്ണപ്രസാദ്‌








No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...