വിജനമായ വരാന്തയിൽ , ഇളം കാറ്റേറ്റ്
നമുക്ക് ഒന്ന് കൂടെ നില്ക്കണം അന്നു പോലെ
കണ്ണീർ തുടക്കുന്ന സൗഹ്രദങ്ങളിലും
ഒരാളുടെ വേദന എല്ലാവര്വ്രുടെതും ആകുന്ന ചെങ്ങാതികളും
എന്നെണീത് നോക്കാൻ ഇഷ്ടം
എന്റെ ഓർമ്മകളിലെ ...
പ്രണയത്തിന്റെ നോവു നുകരാതെ ,
ഓരോ ഇലയിലും സ്നേഹം പങ്കു വെക്കാൻ കഴിഞ്ഞ
ഒരിക്കൽ കൂടെ ഒന്ന് പോകണം പഠിച്ചിറങ്ങിയ എൻ വിദ്യാലയത്തിൽ
അറിവിന്റെ അമൃത് പകർന്ന ഗുരുകുലത്തിൽ
എത്ര പേര് അവിടെ കാണുമെന്നറിയില്ലെങ്കിലും
നിലാവിന്റെ ഒരു തുള്ളി പോലെ അവർ
കനൽ ചിന്തുന്ന വാക്കിന്റെ തീരത്തു കടൽ കാണുന്ന ബാല്യം
അന്ന് പകർന്ന അറിവിന് ഇന്ന് പ്രകാശമേറെ
പിന്നീടുള്ള വഴികളിൽ അത്രത്തോളം പങ്കുചേരാൻ കണ്ടീല .
തിരികെ വരാത്ത യാത്രപോയവരെ
ഓർക്കാതെ ,കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടൽ കാണുന്ന കുട്ടിയെ പോലെ എനിക്ക് നിൽക്കണം
വാകപ്പൂക്കളും ഗുൽമോഹർപ്പൂക്കളും വീണു കിടക്കുന്ന വഴിത്താരകൾ
നേർത്ത ഈ കുഞ്ഞു വെയിലിലെൻ മുഖം പൊള്ളിക്കാതെ
സ്വച്ഛന്ദമായിരുന്നെൻ മനസ് ഉറ്റു നോക്കിയതെന് ഭാവി സ്വപ്നനങ്ങളായിരുന്നു
ഒന്നിച്ചു വിയർപ്പു പൊലിപ്പിച്ച മോഹങ്ങളും
ഒന്നിച്ചു കളിച്ച പൂമുഖത്തു എത്തിച്ചേരാനായില്ലെങ്കിലും
എൻ ഹൃദയം ഒന്ന് ചേരാൻ തുടിക്കുന്നൊരാ
ഓർമകളിലേക്ക്ണ് ഊളിയിട്ടിറങ്ങണം ഇനി ഒരു വട്ടം
No comments:
Post a Comment