നവംബർലെ മുടങ്ങിപ്പോയ വിവാഹദിനത്തിൽ അയാൾ ആ കത്തു എടുത്തു വീണ്ടും വായിച്ചു ,,പുതുമ നഷ്ടപ്പെട്ട താളുകള്‍ അടര്‍ന്നു തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കണം...നമുക്ക് മുന്നെ വായിച്ചവരുടെ അടയാളപ്പെടുത്തലുകള്‍, പ്രണയാര്‍ദ്രമാം ഇണക്കവും പിണക്കവും,സൗഹൃദത്തണലിലെ കുസൃതികള്‍, നെടുവീര്‍പ്പുകള്‍ ഇവയിലൂടെ കടന്നുപോകവേ ഒരുപക്ഷേ താളുകള്‍ക്കിടയില്‍ നിന്ന് കണ്ടുകിട്ടിയേക്കാം വായിക്കാന്‍ മറന്നുപോയൊരു പ്രണയലേഖനം....ചില ഓർമ്മകളിങ്ങനെ എവിടേക്കെയോ കൂട്ടികൊണ്ടുപോകും എന്നിട്ട് പുതിയ ചെറിയ ചെറിയ സന്തോഷങ്ങളെ കൂടെ കൂട്ടും
ശബ്ദത്തിലൂടെ മാത്രമാണ് ഞാൻ ആദ്യം അവളെ സ്നേഹിച്ചത് .. രണ്ടേ രണ്ടു തവണ ആദ്യം നിന്റ്റെ വീട്ടിൽ പെണ്ണ് കനൽ ചടങ്ങിലും പിനേൻ നിശ്ചയത്തിനും.അതൊരു അവസാനക്കാഴ്ച്ചയായിരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയില്ല..
മുഖപുസ്തകത്തിലെ സരസമായ ചര്ച്ചകളില് ടെലെഫോൺളുടെയൊക്കെയോ വാട്സപ്പ് ,ടെലിഫോൺ കാൾ എപ്പോഴോ പ്രണയമായി രൂപാന്തരപ്പെട്ട ത് അവൻ തിരിച്ചറിഞ്ഞിരുന്നില്ല .ഒന്നിനോടും ആഗ്രഹമില്ലാത്തവന് എല്ലാത്തിനോടും പ്രണയമെന്ന് പറയാമെങ്കിലും എപ്പോളോ ആ കണ്ണടക്കാരി റിബൽ സ്റ്റാർ മനസ്സിന്റെ തെക്കു വടക്കേ കോണിൽ കെടാവി ളക്കായി നിന്ന് കത്തി.
..അകലങ്ങള്അവര്ക്കൊരു അതിര്വരമ്പുകള് ആയില്ല ...പാട്ടുകള് പാടിയും ,കഥകള് കവിതകളുമായി പറഞ്ഞും ,ഇണങ്ങിയും ,പിണങ്ങിയും ,ദിനങ്ങള്കൊഴിഞ്ഞുപോയ് ...ഇടിയും ,മിന്നലും ,നിറഞ്ഞതുലാവര്ഷ മഴ പോലെ യായിരുന്നു,ജോലി തിരക്കില്വ്യാപ്രിതനായ അവനുമിക്കപ്പോഴും അവളോടൊപ്പം എത്താന് കഴിഞ്ഞിരുന്നില്ല . അതൈണ്ടാക്കു നിശ്ചയം എന്ൻ ചടങ്ങും കഴിഞ്ഞു അന്നും പതിവുപോലെ അതിരാവിലെ അവള്അവനു ശുഭദിന സന്നേശംഅയച്ചു ...മറുപടി വന്നില്ല ..അവൻ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേയിരുന്നു .ഒരു പകലിനു രാത്രി അവആളുടെ മറുപടി വന്നു ...ഹായ് ....ആസ്വരം കേട്ടതും ആദ്യം ആശ്വസിച്ചു .
പിന്നെ പൊട്ടിത്തെറിച്ചു ...എവിടാരുന്നു നീ ??അവന് താന്തിരക്കിനിടയില്ഫോണ് എടുക്കാ ന്മ റന്നകാര്യം സൂചിപ്പിച്ചെങ്കിലും അവളതു ചെവിക്കൊണ്ടില്ല അവനും നിനക്ക് ഭ്രാന്താ " കൊച്ചിയിലെ കോളേജ് ഹോസ്റ്റലിൽ ഫിൻല പ്രൊജക്റ്റ് തിരക്കിളർന്നു .വിളിച്ചപ്പോൾ ഫോണ് സ്വിച്ച് ഓഫ്
. ..പിറ്റേന്ന്അവധി ദിവസം !പതിവുപോലെ ഉച്ചവരെ കിടന്നുറങ്ങിയ അവന് എണീറ്റപ്പോഴാണ് തലേന്ന് ഫോണ്സ്വി ച്ച് ഓഫ് ചെയ്തിരുന്ന കാര്യം ഓര്മിച്ചത് .നോക്കുമ്പോള് അവളുടെ പത്തിലധികം മേസജുകള് ഉണ്ടായിരുന്നു ...എല്ലാം സോറി പറഞ്ഞു കൊണ്ടും ,തന്നെ വിളിച്ചു കൊണ്ടും .ഓ പിന്നെയും മേസേജുകളുടെ ഒരു പെരുമഴ .വിവാഹ ദിവസ സ്വപ്നം കണ്ടവൻ ഒരുക്കങ്ങളുമായി ചിന്തിച്ചു തുടങ്ങിയെ ഉള്ളൂ അവനും കുടുംബവും.
നിന്റെ അച്ഛന്റെയോ അമ്മയുടെയോ കൂടപ്പിറപ്പിന്റെയോ മരണമോ അതിനു തുല്യമായ അവസ്ഥയോ അവർക്കുണ്ടായാൽ,നിന്നെ മറന്ന് ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുകയോ നിന്നെ അവഗണിച്ചു അവളോടു കൂടുതൽ കരുതൽ കാണിക്കുകയോ ചെയ്യുന്നുണ്ടെന്നു നിനക്ക് നേരിട്ട് ബോധ്യപ്പെട്ടാൽ.,എന്റെ മരണമോ അതിനു തുല്യമായ അവസ്ഥയോ എനിക്ക് സംഭവിച്ചാൽ അതെല്ലാം അവഗണിച്ചു നീ ഇറങ്ങി വന്നാലും ഞാൻ നിന്നെ സ്വീകരിക്കില്ല-പകരം ഇത് അല്ലാതെ മറ്റൊരു കാരണം സൃഷ്ടിച്ചു നീ പോയാൽ അതിനെ വിധിയായല്ല ചതിയായി മാത്രമേ എനിക്കത് കാണാനാവൂ,ഏതു നിമിഷം മുതൽഅവൾ മറ്റൊരു താലി മോഹിച്ചു തുടങ്ങിയോ ആ നിമിഷം മുതൽ അവളുടെ മനസ്സിൽ ഞാൻ മരണപ്പെട്ടു പോയെന്ന്.സ്നേഹിച്ചു വഞ്ചിച്ചവരുടെ ശവവും മനസ്സിലിട്ടു ജീവിതാവസാനം വരെ അതും കൊണ്ടു നടക്കുക എന്നത്ഒന്നു കൂടി നീ ഒാർത്തോ..,കണ്ണീർ വീഴ്ത്തി കെട്ടി പൊക്കുന്നതൊന്നും നിലനിൽക്കില്ല.....!പ്രണയം എന്നത് ഒരു വിശ്വാസമാണ് നീ എന്നെ ചതിക്കില്ല എന്ന എന്റെ വിശ്വാസം
അവസാനം ഇങ്ങനെ എഴുതിയിരിക്കുന്നു ഒരു ഇ-മെയിൽ ആം റീലി സോറി വാട്ട് ഹാപ്പെൻഡ് സോറി ഫ്രം ഹാർട്ട് :ഇനിയും വൈകിയാൽ ശെരിയാവില്ലെന്ന് തോന്നി ... കുറച്ചു കാലം കഴിഞ്ഞു NO പറയുന്നതിലും നല്ലതാണു ഇപ്പൊ പറയുന്നത് ..... ഞാൻ നിങ്ങൾക്ക് ഒരിക്കലും മാച്ച് അല്ല ... പിന്നെ ജീവിത കാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട ആവശ്യം എന്താ ? ..വെറുതെ കഷ്ടപ്പെട്ട് അഡ്ജസ്റ്റ് ചെയ്തത് ജീവിക്കാൻ വയ്യ ...അത് എല്ലാര്ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും .... എനിക്ക് കുറച്ചു സമയം വേണം ..... കാലം മായ്ക്കാത്ത പ്രശ്ങ്ങൾ ഇല്ല .... കുറച് ദിവസം കൊണ്ട് എല്ലാം ശെരിയാവും ....എന്നോട് ക്ഷമിക്കണം,നിങളെ വിഷമിപ്പിക്കണം ന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല ....പക്ഷെ എന്നെ കൊണ്ട് പറ്റുന്നില്ല ..ഞാൻ കൊറേ ശ്രമിച്ചു ....പറ്റില്ല .."
ഒരു ഫോൺ വിളിക്കായി ..കാത്തിരുന്നുമടുത്തു .ഒരാളെ നമ്മള്എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന്അയാള് അകലുംപോഴാണ് മനസ്സിലാവുകഎന്നാരോ പറഞ്ഞത് അവനോര്ത്തു ,എത്ര ശരിയാണത്.. ഇപ്
പോ വെറും വിരസമായ ദിവസങ്ങള് ,ശൂന്യമായമനസ്സ് .
തീരുമാനിച്ചു .. ഇമെയിൽ-ആയി ഒരു കവിത സകലമായി എഴുതിയാല്‍ തന്നെ, ഏതു വിലാസത്തിലാണ് ഈ കത്ത് നിനക്കയച്ചു തരേണ്ടത്, ദൈവത്തിനു വിലാസമുണ്ടോ ! അല്ലെങ്കിലും ഞാനിവിടെ ഒറ്റയ്ക്കാണ് എന്നും നിന്നെക്കുറിച്ചോര്‍ക്കാത്ത നിമിഷങ്ങള്‍ ഇല്ലായെന്നും അദേഹം നിന്നോട് പറയാറുണ്ടോ.ഒറ്റയ്ക്കാകുമ്പോള്‍ ഉള്ള ശൂന്യത എന്തൊരസഹനീയമാണെന്നോ .ഞാനിവിടെ തനിച്ചാണ് ദേവീ. എന്നെക്കൂടി കൊണ്ട് വരുവാന്‍ അദേഹത്തോടു പറയൂ.ഞാനിവിടെ തനിച്ചാണ് സഖീ......, ഒറ്റയ്ക്കിരിക്കാന്‍ എന്തൊരു ബോറാണ് !.
നിന്നെ മാത്രം മറന്നു
പോകുന്നൊരു
രോഗിയാണു ഞാൻ,
ഒരുപുഞ്ചിരി,
എഴുതി തീർന്ന മഷികൾ
വായിച്ചു തീർത്ത കടലാസുകൾ
എഴുതാൻ മറന്ന വാക്കുകൾ,
വരച്ചു തീരാത്ത ചുവരുകൾ,
വറ്റാത്ത ചുണ്ടിലെ നനവുകൾ,
ഉറങ്ങാത്ത രാത്രികൾ,
സ്വപ്നങ്ങൾ,
ആകാശങ്ങൾ,
ഒരേ ചിറകുകൾ.......
ഹേയ് ! നിർത്തൂ
നീ മറവിയുടെ അടിമയാണ്,
അവനെ മാത്രം മറക്കുന്ന
രോഗത്തിനിരയാണ്....
ഒരു കണ്ണുനീരുരുണ്ടുകൂടി
പാത തെളിക്കുന്നു
കടമകൾ എന്നെ
കെട്ടിയിടുന്നു
വരിഞ്ഞുമുറുക്കുന്നു,
നീബാധ്യതകളുടെ
തീച്ചൂളയിൽ
വെന്തുരുകുന്നു..
വാക്കുകൾ
നിശബ്ദരാകുന്നു,
രണ്ട് ചിറകുകൾ
വേരറ്റ് പോകുന്നു
ഇരു വഴിയിലും
ഇരുട്ട് നിറയുന്നു.
മഴ മേഘങ്ങൾ
വിതുമ്പി തുടങ്ങുന്നു.
പൂക്കൾ
കൊഴിഞ്ഞു
മരങ്ങൾ
പെയ്തു തോർന്നു.
കാലങ്ങളുടെ
ഇരു ദ്രുവങ്ങളിൽ
നാം
പൂത്തു തുടങ്ങുന്ന
നോവോർമ്മകളെ
പിഴുതെറിയുന്നു...
ആരുടെയോ
സ്വപ്നങ്ങളെ
കടമെടുക്കുന്നു
വിത്തുപാകുന്നു
നട്ടുവളർത്തുന്നു.
പിന്നീട്,
ഒരു
യാത്രയിൽ
അപരിചിതരായി
അപ്പുറമിപ്പുറവുമിരുന്ന്,
ഞാൻ നിന്നെ മാത്രം
മറന്നു കൊണ്ട്,
നോവിന്റെ
ഗുളികകൾ
നുണഞ്ഞിറക്കും....
അ വീണ്ടും ആമുഖപുസ്തകം തുറന്നു . അവന്റെ അക്കൗണ്ട് ബ്ലോക്ക് അവൾ ചെയ്തിരിക്കുന്നു . ചില കാര്യങ്ങൾ അങ്ങനെയാണ് നടക്കേണ്ടത് പോലെയേ നടക്കു, ശരിയാണ് മറവി മനുഷ്യന് അനുഗ്രഹമാണ് പക്ഷെ മറക്കാൻ ദൈവം സഹായിക്കുമോ ,എന്നെ ക്ഷമിച്ചിരിക്കുന്നു,.!!!!!
പ്രണയം ചിലപ്പോള് അങ്ങനെയാണ്.. നമ്മോടു യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ,ജീവിതത്തില് നിന്നിറങ്ങി പോകും.ഒരാണിന് ഒരു പെണ്ണിനെ സ്നേഹിക്കാൻ മാത്രമേ കഴിയുവെന്ന് എന്നാൽ അവളെ സ്വന്തമാക്കണമെങ്കിൽ അതിനവൾ കൂടി മനസ്സുവെക്കണമെന്ന്!
ഓരോ കാലടിയിലും -
വിരഹചൂടിനാൽ -
പൊള്ളുന്ന ഹൃദയത്തെ -
ശമിപ്പിക്കുവാൻ -
കണ്ണുനീർ പൊഴിക്കണം ...
മഞ്ഞു പൊഴിയുമാ -മലമുകളിൽ -
ഒരു അലമുറയാലെൻ-
പ്രണയത്തെ ദഹിപ്പിക്കണം -
ഒടുവിലൊരു -അട്ടഹാസത്താൽ -
നിൻ ഓർമ്മതൻ -
മാറാപ്പും ദൂരെയെറിയണം ..
ഇനി -
പ്രണയം മറന്നെനിക്കാ -
ശാന്തമായ പുലരികളെ -
തേടണം ...
സ്വന്തമാക്കുമ്പോഴല്ല ദൂരെ നിന്ന് നോക്കിക്കാണുമ്പോഴാണ് ചില ഇഷ്ടങ്ങള്‍ കൂടുതല്‍ മനോഹരമാകുക.....നിന്നോടെനിക്കുള്ള സ്നേഹത്തിനുമുന്നിൽ ജയിക്കുന്നതിനേക്കാൾ എനിക്കിഷ്ടം തോൽക്കുന്നതാണ്...എന്നതാണ് യഥാർത്ഥ പ്രണയം...എന്റെ ഉള്ളിലെ നന്മയാണ് ദൈവം എന്ന അവളുടെ അഭിപ്രായം അവൻ പൂർണമായും വിശ്വസിച്ചിരുന്നു നമ്മളെ വിശ്വാസമില്ലെങ്കിൽ എങ്ങനെയാണു ദൈവത്തെ വിശ്വസിക്കുന്നത് !!
ചില അവഗണനകൾ നല്ലതാണു നാം ആരുടെയും ആരുമായിരുന്നില്ലെന്നു സ്വയം തിരിച്ചറിയാൻ .. തനിച്ചാക്കിയവരോട് വേദനിപ്പിച്ചവരോട് മാറ്റിനിർത്തിയവരോട് നന്ദി മാത്രം.
തെരുവിന്റെ ബാല്യങ്ങൾ ,നിങ്ങളുടെ
കണ്ണുകളിലൂടെ ഞാൻ എന്റെ ലോകം കണ്ടു
വർണങ്ങൾ വാരിവിതറിയില്ലെങ്കിലും ഉള്ള വര്ണങ്ങളാൽ
മനോഹരമാക്കി സ്വന്തം ലോകത്തു നിറമില്ലെങ്കിലും
മനസിന്റെ ഏടുകൾ പറിച്ചു നിറമുള്ള പട്ടം പറത്തുവാൻ
തിടുക്കപെടുന്ന ബാല്യങ്ങൾ ഞാൻ കണ്ടു,
അടിവയറ്റിൽ നിന്നും നെഞ്ചിലേക്ക് വിശപ്പു
എന്ന വിവേകമില്ലാത്ത അവസ്ഥകൾ കണ്ടു ഈ ബാല്യങ്ങൾ
വാരാന്ത്യങ്ങളിൽ കൊടുക്കുന്ന
പൊതിച്ചോറുകൾ തീരാൻ നിമിഷങ്ങൾ മാത്രം
വിരിയുന്ന പാല്പുഞ്ചിരി കണ്ടു എല്ലാം മറന്നു നിൽക്കവേ.
നിഷ്കളങ്കമായ പുഞ്ചിരികൾ കാണുമ്പോൾ എല്ലാം മറന്നു പണ്ട് തുടങ്ങി വച്ച ഇത്തരം കാര്യങ്ങൽ ലോകത്തിനു വേണ്ടി ഇനിയും ഒരുപാടു കാര്യം ചെയാനുണ്ട് എന്ന മട്ടിൽ അവൻ യാത്ര തുടർന്നു...