Thursday, 1 July 2021
(2009 ലെ ഒരു ഡയറിക്കുറിപ്പ് -)
2009 ജൂലൈ മാസത്തിലെ ഡയറിക്കുറിപ്പ്
. മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിൽ ശാന്തിയും പിന്നെ ജോലി അന്വേഷണവുമായി റെസെഷന് സമയം ആയിട്ടും ഇന്റർവ്യൂ ആയി മുന്നൂറ് പോയ കാലം വിഷു സമയം 2009 April മാസത്തിൽ എത്തി അവസാനം , കാനറാ ബാങ്കിൽ ഉണ്ടായിരുന്ന എഞ്ചിനീയറിംഗ് പഠനകാലത്തു എടുത്ത ലോൺ ക്ലോസ് ചെയ്യിപ്പിച്ചു , തുടർന്ന് ബാക്കി ഉണ്ടായിരുന്ന ചില്ലറ പണം അച്ഛന്റെ കയ്യിൽ കൊടുത്തു , സ്വതസിദ്ധമായ ആദര്ശവുമായി kdc ബാങ്കിൽ അതു ഫിക്സഡ് ആയി ഇടീപ്പിച്ചു . അവസാനമായി അച്ഛനോടൊത്തു ഞാൻ പൂർണ ആരോഗ്യത്തോടെ ചിലവഴിച്ച ദിനങ്ങൾ .
. . കൃത്യം ഒരു മാസം കഴിഞ്ഞു കാണും മെയ് അവസാനം നടക്കാവിൽ മെഡിക്കൽ കോളേജിലെ ENT പ്രൊഫസർ Dr മുരളീധരൻ നമ്പൂതിരിയേയുടെ അടുത്ത് 'അമ്മ ( കൂടെ അനിയനും ) സ്ഥിരം പോവാറുള്ളതാണെങ്കിലും അത്തവണ അച്ഛനുമായാണ് പോയത്. പ്രൊഫ : മുരളീധരൻ ഡോക്ടർ മെഡിക്കൽ കോളജിലെ , ലാബ് റിസൾട്ടുമായി നോക്കി അരമണിക്കൂർ അമ്മയുടെ മുഖത്ത് നോക്കി ഒന്നും മിണ്ടാതെ നടക്കാവിൽ വീട്ടിലിരുന്നു എന്ന് 'അമ്മ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു ,
. ..പെട്ടെന്നു തൊണ്ടക്കു ഒരു വേദന , തോന്നീ അമ്പലത്തിൽ അപ്പോളും നടന്നു പോകും (4 km ദൂരെ ആണ് രാവിലെ 4 മണിക്ക് ദിവസേന , (മഴയെന്നോ മഞ്ഞെന്നോ ഇല്ലാതെ 15 -18 വർഷത്തോളം ഉള്ള കാല്നട ) , തുടർന്ന് മെയ് അവസാനം ആയപോളെക്കും ശാന്തി ക്കു പോവാൻ വയ്യാതെ ആയി രോഗം മൂർഛിച്ചിരിയ്ക്കുകയണ്. ബാധിച്ച് തുടങ്ങിയ അർബുദം മാക്സിമം സ്റ്റേജിലെത്തിയിരിക്കുന്നു. പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് വൈദ്യസമൂഹം കയ്യൊഴിഞ്ഞ് കഴിഞ്ഞിരിയ്ക്കുന്നു. .
.ആഹാരം വായിലൂടെ കഴിക്കാൻ കഴിയുന്നില്ല. വോക്കൽ കോഡുകളിലേക്ക് വരുന്ന ഞെരമ്പുകൾക്ക് തളർച്ച പറ്റിയതിനാൽ ശബ്ദം ക്ഷീണിച്ചിരിയ്ക്കുന്നു. ആഹാരത്തിനായി മൂക്കിലൂടെ ഇട്ട ട്യൂബ് കഴിഞ്ഞ ദിവസങ്ങളിലെപ്പോഴോ ഞങ്ങളറിയാതെ ബോധപൂർവ്വമോ, അബോധപൂർവ്വമോ അദ്ദേഹം തന്നെ എടുത്തു മാറ്റിയിരിയ്ക്കുന്നു. ഇത്രയും വിവരങ്ങൾ 'അമ്മ ദിവസേന വിളിച്ചു പറഞ്ഞു ,
. . അന്ന് ബാംഗ്ലൂരിൽ ശാന്തിക്ക് ഊഴത്തിനായി ഇളയ അമ്മാവൻ സഹായത്തിനു വന്നതുo
(നാഗർഹൊളെ, മുത്തങ്ങ വഴി രാത്രിയും 24 hrs വാഹങ്ങൾ പോകുന്ന കാലം ), ജൂൺ 15 രാത്രി ഏകദേശം കിട്ടിയ ksrstc വണ്ടിയിൽ കയറി.
"Cancer is such a ruthless adversary because it behaves as if it has its own fiendishly cunning agenda." .ഒരൊറ്റ റൌണ്ട് കൊണ്ടുള്ള ഒരു നോക്ക്ഔട്ട് വിജയം ക്യാന്‍സറിന്റെ കാര്യത്തില്‍ ഒരിക്കലും സാധ്യമല്ല. ചികിത്സക്കിടയില്‍ പലവട്ടം ക്യാന്‍സര്‍ കീഴടങ്ങും. അഥവാ അങ്ങനെ തോന്നും. വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും. വീണ്ടും അതിനെ അടിച്ചു താഴെയിടേണ്ടി വരും. അങ്ങനെ പല തവണ ആവര്‍ത്തിച്ചേക്കാം. എം.ടി യുടെ രണ്ടാമൂഴത്തില്‍ ഭീമന് ലഭിക്കുന്ന ഒരു ഉപദേശമുണ്ട്. ശത്രുവിനോട് ദയ അരുത്. ദയയില്‍ നിന്ന് കരുത്ത് നേടുന്ന ശത്രു വീണ്ടും നേരിടുമ്പോള്‍ അജയനാകും. ആ ഉപദേശം തന്നെയാണ് ക്യാന്‍സറിന്റെ കാര്യത്തിലും പ്രസക്തം. ക്യാന്‍സറിന് വീണ്ടും ശക്തി സംഭരിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ കൊടുക്കരുത്. ക്യാന്‍സര്‍ ഒരിക്കലും മാന്യമായി പൊരുതുന്ന ഒരു ശത്രുവല്ല. അത് വഞ്ചകനാണ്. ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നവനാണ്. വീണുകിടക്കുന്നവന് എഴുന്നേല്‍ക്കാന്‍ അവസരം കൊടുക്കുന്ന മാന്യത അതിനോടു കാട്ടരുത്. ഒരേ സമയം പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി വെടിവച്ചു നിരത്തി, ശത്രുവിന് തല പൊക്കാന്‍ അവസരം കൊടുക്കാതെ അടിച്ചു താഴെയിടുക എന്നതാണ് ഇതിനെ കീഴ്പ്പെടുത്താന്‍ നമ്മുടെ മുന്നിലുള്ള വഴി.
. .കോശങ്ങളെ വിഭജനത്തിനു പ്രേരിപ്പിക്കുന്ന ജീനുകളാണ് ഓങ്കോജീനുകള്‍. അതുപോലെ വിഭജനം നിര്‍ത്താനുള്ള ഉത്തരവ് കൊടുക്കുന്ന ജീനുകളാണ് ട്യൂമര്‍ സപ്രസ്സര്‍ ജീനുകള്‍. അനുസരിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് പ്രശ്നം. നിയന്ത്രണം വിട്ടു കുതിച്ചുകൊണ്ടിരിക്കുന്നതു, അല്ലെങ്കില്‍ ബ്രേക്ക് നഷ്ടപ്പെട്ട ഒരു vehicle പോലെയാണ് oncogene's വരുന്നതു മിക്കവാറും നിര്‍ഭാഗ്യം കൊണ്ടാണ് എന്നതാണ് സത്യം. ശ്വേതാ രക്ത കോശങ്ങൾ ക്രമാധീതമായി വളരുന്ന ഒരു തരാം കാര്സിനോജൻ ആണ് ഹോഡ്കിൻ ലി൦ഫോമ , ഇവ ഉല്പാദിപ്പിക്കപ്പെടുന്ന ആസ്തി മജ്ജയിൽ (bone marrow ) നിന്ന് ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യുകയും പോഷകസാധങ്ങൾ കോശങ്ങളിൽ എത്തിക്കുകയും ചയ്യുന്നതു ലിoഫ് എന്ന ദ്രാവകം എത്തിക്കുന്നതും ലിoഫ്നോയ്ഡ് കോശങ്ങളാണ് , ഇവയിൽ ഈ രോഗം വന്നാൽ കഴുത്തു (( അല്ലെങ്കിൽ കക്ഷം ), ) ഇടങ്ങളിലുള്ള ലിoഫ്നോയ്ഡ്കൾ വീർക്കലാണ് . ,
. ...... .. അവശ്യമെങ്കിൽ വെൻ്റിലേറ്റർ സപ്പോർട്ടിലേയ്ക്ക് മാറ്റുക, അല്ലെങ്കിൽ ഓക്സിജൻ സപ്പോർട്ടോടുകൂടി നിങ്ങളുടെ റിസ്ക്കിൽ വീട്ടിലേയ്ക്ക് തിരിച്ച് പോവുക. ഞങ്ങൾ അഛനോടു തന്നെ ചോദിച്ചു ഇവിടെ കിടക്കണോ അതോ ഇല്ലത്തെ ക്കു തിരിച്ചു പോണോ എന്ന്? മുരളീധരൻ നമ്പൂതിരി റൌണ്ട്സിനായി എത്തി . തുടർന്ന് ഡിസ്ടചാർജ് ചെയ്തോളുട്ടോ , ഇല്ലത്തു പോകുന്നതാണ് നല്ലതു .കുറചു ദിവസം കഴിഞ്ഞു ' സർജറി നോക്കാം ( വേണമെങ്കിൽ എന്ന് അദ്ദേഹം വിചാരിച്ചിരുന്നുവോ ആവോ )! "
ഇവിടെ അഡ്മിറ്റായാൽ നിങ്ങൾക്ക് എന്നെ രക്ഷിയ്ക്കാനാവുമോ? ഇല്ലല്ലോ? എനിക്ക് ഇവിടെ കിടക്കണ്ട ".. എന്ന് ആമുഖത്തു നിന്ന് വായിച്ചെടുത്ത പോലെ അങ്ങനെ ഡിസ്ചാർജ് ചെയ്തു ഇല്ലത്തെത്തി ഒരാഴ്ച്ച മുന്നേ വരെ തന്നെ സന്ദർശിക്കാൻ വന്ന കമ്മറ്റിക്കാരോടും അമ്പലത്തിലെ നിത്യം തൊഴാൻ വരുന്ന ചില സന്ദർശകർക്കും അതിനു മുന്നേ അച്ഛൻ തന്നെ മാവിൽ കയറി പറിചു വച്ചിരുന്ന ഏളോർ / സേലൻ മാങ്ങകൾ കൊടുത്തു വിട്ട ശേഷമേ എല്ലാവരെയും യാത്രയാക്കിയിരുന്നുള്ളൂ !
. .അവസാനം ഇല്ലത്തെത്തുമ്പോളേക്കും വളരെ ശുഷ്കിച്ച് തുടങ്ങിയ ശരീരം ആഴ്ചകളോളം ആഹാരം കഴിക്കാനാവാതെ lymphoid പ്രോജക്റ്റ് ചെയ്തു കഴുത്തു bulge ആയ അവസ്ഥ. അച്ഛൻ തെന്നെ നാട്ടു വളർത്തിയിരുന്ന ചില തെങ്ങിൻ തൈകളിൽ നിന്ന് ഏറെ പണിപ്പെട്ടു അടുത്തുള്ള മരത്തിൽ കയറുന്ന ആളുടെ സഹായത്താൽ ഇളന്നീർ പരിപ്പിച്ചു ശേഷം ഇളനീർ വെള്ളം അവസാനമായി 17 തീയതി കൊടുക്കാനായി എന്ന് മാത്രം . എനിക്ക് ഇവിടെ കിടക്കണ്ട.. എനിക്ക് ഇല്ലത്തെത്തിയാൽ മതി മുറിയിലെത്തിയ ഉടൻ 'രാത്രി ഇളനീർ , കഞ്ഞി ' എന്ന് പറഞ്ഞ് ആവശ്യപ്പെട്ട് കിടന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ സ്ഥിതി മോശമായി.
അമ്പലത്തിനടുത്തു നിന്നും തന്നെ കാണാൻ വന്നവർക്കെല്ലാംഅക്കൊല്ലം ഉണ്ടായ മാങ്ങാ സുലഭമായിരുന്നു കട്ടിലിനടിയിൽ നിന്ന് എടുത്തു കൊണ്ട് പോയ്‌ക്കോള്ളാൻ പറയുമായിരുന്നു കൈകാണിച്ച് വിളിച്ചു കൊണ്ട് അടുത്തിരുത്തി വിറയ്ക്കുന്ന കൈകൾ കൊണ്ട് തലയിൽ തൊട്ടനുഗ്രഹിച്ചു. കൈകളിൽ മുറുകെ പിടിച്ച് പലതും പറഞ്ഞേൽപ്പിച്ചു. പറയാൻ കഴിയാതെ പോയ ഒരു പാട് വാക്കുകൾ ആ മുഖത്തു നിന്ന് ആ നിമിഷങ്ങളിൽ വായിച്ചെടുത്തു അവസാന നിമിഷങ്ങളിൽ വെള്ളം കഷ്ടി ഇറക്കുവാൻ കഴിഞ്ഞു , രാവിലെ വെള്ളം കൊടുത്തു, ഗംഗ തീർത്ഥവും മറ്റും കഇറ്റിച്ചു കൊടുത്തു സ്പൂണിൽ കഷ്ടി . ക ഴുത്തിൽ കയറിട്ട് വലിക്കുന്നത് പോലെ ശ്വാസം മുറുകുമ്പോഴും അദ്ദേഹം ഞങ്ങളോരോരുത്തരേയും കൈകാണിച്ച് വിളിച്ചു കൊണ്ട് അടുത്തിരുത്തി വിറയ്ക്കുന്ന കൈകൾ കൊണ്ട് അനുഗ്രഹിച്ച പോലെ തോന്നിപ്പിച്ചു !
. .കൈകളിൽ മുറുകെ പിടിച്ച് പലതും പറഞ്ഞേൽപ്പിച്ചു. പറയാൻ കഴിയാതെ പോയ ഒരു പാട് വാക്കുകൾ മുഖത്തു നിന്ന് ആ നിമിഷങ്ങളിൽ വായിച്ചെടുത്തു. , , 'അമ്മ പറഞ്ഞു" ഇനി അധികം ഇല്ല അപ്പൂ വെള്ളം കൊടുത്തോളൂട്ടോ ", തുടർന്ന് കുറേശേ അനിയനും വെള്ളം സ്പൂണിൽ കൊടുത്തു കൊണ്ടിരുന്നു, മനസ്സിൽ , സഹസ്രനാമങ്ങളും ആയി മുഖരിതമായ രീതിയിൽ June 18 / (1184 മിഥുനം രേവതി ) രാവിലെ 7 മണി കഴിഞ്ഞപ്പോളേക്കും പതുക്കെ പതുക്കെ ശരീരത്തിൻ്റെ ചലനം കുറയുന്നതും ശ്വാസം നേർത്തു പോവുന്നതായും ഞാനറിഞ്ഞു. ഏതോ ഒരഭിശപ്ത നിമിഷത്തിൽ ശരീരം പൂർണമായി നിശ്ചലമായി, ആ ജീവൻ പൂർണതയിൽ ലയിച്ചു ചേർന്നു. നമ്മുടെ കയ്യിലുള്ള ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ജീവനും ജീവിതവും ആണെന്ന് അനുഭവങ്ങളിലൂടെ പഠിച്ച സത്യം മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ്.. ആയുസ്സിൽ നിഴല് വീഴുമ്പോൾ ജീവന്‍റെയും ഒപ്പം ജീവിതത്തിന്റെയും മിഴിവും ഭംഗിയും കൂടി വരും !! അന്ന് വരെ നാം കണ്ട പനിനീർ പൂവുകളെക്കാൾ ഭംഗിയാകും പിന്നീട് കാണുന്നവയ്ക്ക്...എന്നൊക്കെ ഓർമ്മപ്പെടുത്തലുകൾ ആ ദിവസങ്ങളിൽ എനിക്കും തോന്നി തുടങ്ങി . അച്ഛന് മാത്രം കയറിയിരുന്ന അമ്ബലത്തിന്റെ ചിറകിലെ ആ വലിയ നാട്ടു മാവിൻ ന്റെ ഏറ്റവും വലിയ ശാഖാ മുറിക്കാൻ തന്നെ സമയം എടുത്തു !
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment