Tuesday, 18 May 2021

പൂമ്പാറ്റ,

സമയക്കിളിചിലച്ചു.. കൗതുകത്തോടെ ചുറ്റിലുംനോക്കി കുസൃതി കണ്ണുകളും സ്നേഹോദ്യാനവും വർണ്ണങ്ങൾ ചാലിച്ച ശലഭ കുഞ്ഞുമാത്രം. ഉണര്‍ന്നെഴുന്നേറ്റത് പുതിയ ഒരു ലോകത്തിലേക്കായിരുന്നു. പുതിയ വാസന , വര്‍ണങ്ങള്‍, രൂപങ്ങള്‍, ഭാഷ, ഒക്കെ പുതിയത്...അനന്തമായി നീണ്ടുകിടക്കുന്ന, ഏതോ കലാകാരന്‍ ചാര്‍ത്തിയതുപോലെ, പലവിധ വര്‍ണങ്ങള്‍ നിറഞ്ഞ വഴി, എന്നെ നയിച്ചു തുടങ്ങി... ചുറ്റിലും മൃദുവായി കേള്‍ക്കുന്ന വാദ്യങ്ങള്‍... കൊമ്പു കുഴല്‍ത്താളങ്ങള്‍, ഇത് വിസ്മയം തന്നെ... ഒരു ശലഭം എന്നെ വന്നു തൊട്ടേച്ചുപോയി, വര്‍ണമനോഹരിയായ ഒരു ചെറിയ പൂമ്പാറ്റ, അത് തന്നിട്ടുപോയ പൂമ്പൊടിയില്‍ മനം മയപ്പിക്കുന്ന ഒരു ഗന്ധം, ഒരു സുഗന്ധം... കാലം മറന്നുവച്ചൊരു ശലഭ കണ്ണുനീര്‍ മുത്തുണ്ട്‌, ത്രേതായുഗത്തില്‍!എനിക്കേറ്റവും പ്രിയപ്പെട്ടവൾ ഊർമ്മിള. സ്ഥാനം കൊണ്ടനുജത്തിയെങ്കിലും ഉത്തമ പുരുഷനായ ശ്രീരാമൻ പോലും കാൽതൊട്ട് വന്ദിച്ചു നന്ദി ചൊല്ലിയ സ്ത്രീരത്നമവൾ....

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...