Tuesday, 26 September 2023
ലഡാക്ക് _ഡയറി പാർട്ട് -1 #ഉയർന്നചുരങ്ങളുടെനാട്
#ഉയർന്നചുരങ്ങളുടെനാട്
#യാത്രാവിവരണo
#ലെ _ ലഡാക്ക് _ഡയറി പാർട്ട് -1
കുറച്ചു കാലായി വിചാരിക്കുന്നു ഏതാണ്ട് 3 വര്ഷായി ഒന്ന് കത്രയിൽ വരെ പോയിട്ടു നടന്നു വൈഷ്ണോദേവി പോയി വരുവാൻ
"നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ അത് സാധിക്കുന്നതിലേക്കായി ഈ പ്രപഞ്ചം മുഴുവൻ ഗൂഡാലോചന നടത്തും".-ന്നൊക്കെ പൗലോകൊയ്‌ലോ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ
എ ന്നാൽ അങ്ങനെ ഈയിടെ ഇന്റർ ഐഐഎം അലുമ്‌നി സിറ്റി ഗ്രൂപ്പിൽ വന്ന മെസ്സേജ് കണ്ണിലുടക്കി , ഒരുവൻ സ്റ്റാർട്ട് അപ്പ് തു ടങ്ങീണ്ട് , ട്രെക്കിങ്ങ് മാത്രമായിട്ടു . ലഡാക്ക് അടുത്ത് ട്രക്കിങ് ട്രിപ്പ് അത് വരെ പോയി വരാൻ, കൃത്യമായാ പ്ലാൻ ഒന്നുമില്ലാതിരുന്നപ്പോൾ പെട്ടെന്നെങ്ങനെ തീരുമാനിച്ചു . ട്രെക്കിങ്ങ്നു അത്യാവശ്യം വേണ്ട ബാഗ് പാക്കി നു വേണ്ട സാധനങ്ങൾ ശേഖരിക്കാനായി ആദ്യ ശ്രമം , ബൂട്സ് , തെർമൽ വെയേഴ്സ് തുടങ്ങിയവ 1 മാസത്തിനു മുന്നേ മുന്നേ ഡെക്കത്തലോൺ പോയി റെഡിയാക്കാനായി തുടർന്ന് നാട്ടിലേക്കു ഓണത്തിന്. ഇടയ്ക്കു അപ്പാർട്മെന്റിലെ ഓണാഘോഷത്തിന് (16 സെപ്തംബര് ) മുൻപേ എന്നു വച്ചാൽ സെപ്തംബര് 2 നു പോയി 11 നു വരണല്ലോ ,
വയനാട് വഴി ബാംഗ്ലൂര്‍ ആണ് ലക്ഷ്യം.ചെറിയചാറ്റല്‍മഴയുടെ അകമ്പടിയോടെ വണ്ടിചുരം കയറി.......
പലയിടത്തും തലേദിവസത്തെ കനത്തമഴയില്‍ മണ്ണിടിഞ്ഞിട്ടുണ്ട്.......
ബന്ദിപ്പൂര്‍ വനത്തിലൂടെ കര്‍ണാടകത്തിലേക്ക് പ്രവേശിച്ചു....ഓണക്കാലം ആയതിനാൽ കൊണ്ട് മുകളില്‍ ജ്വലിച്ചുനില്‍ക്കുന്ന സൂര്യനെനോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആയിരക്കണക്കിന് സൂര്യകാന്തിപ്പൂക്കളുള്ള പാടങ്ങള്‍ കൂടെ ചെണ്ടുമല്ലിയും ചെട്ടിപ്പൂക്കളും നമ്മുടെ കണ്ണും കരളും കുുളിര്‍പ്പിക്കും........പാടത്തിറങ്ങി ഫോട്ടോ എടുക്കാന്‍ ചിലര്‍ പണവും വാങ്ങുന്നുണ്ട്....
അരമണിക്കൂര്‍ അവിടെ ചിലവഴിച്ചശേഷം യാത്രതുടര്‍ന്നു..
വിശാലമായ പാടങ്ങൾക്ക് നടുവിലൂടെ ഗുണ്ടൽപേട്ടും പിന്നിട്ട് വൈകീട്ടോടെ മൈസൂരില്‍ എത്തിച്ചേര്‍ന്നു........ഭഭക്ഷണത്തിന് ശേഷം യാത്ര തുടരവെ റോഡില്‍ നിറയെ ആളുകളും വണ്ടികളും........
.മഴപെയ്ത് റോഡില്‍ ഉയരത്തില്‍ വെള്ളം കയറിയതാണ്.അത് കാണാന്‍ വന്നവരാണ് റോഡുമുഴുവന്‍
ഓണം കഴിഞ്ഞു ബാക്കി എമര്ജൻസി മെഡിക്കൽ ബാക്കി യാത്രക്ക് വേണ്ട അത്യാവശ്യം സാധങ്ങളും ഒരുക്കി നേരെ ഡൽഹി വഴിയുള്ള ഫ്ലൈറ്റിൽ
സെപ്തംബര്‍ 2
രാത്രി 1130 ന് ബെംഗളൂരുവിൽ നിന്ന് ലേയിലേക്കുള്ള യാത്ര ആരംഭിച്ച് 130 അതിരാവിലെ ദില്ലിയിലെത്തി, ഉറക്കമില്ലാത്ത രാത്രി എയർപോർട്ടിൽ കഴിച്ചുകൂട്ടി. രാത്രി ഉറങ്ങാൻ കഴിയാത്തതിനാൽ 6 മണിക്കുള്ള വിമാനത്തിൽ കയറി ഞാൻ മയങ്ങിപ്പോയി. എയർ ഹോസ്റ്റസിന്റെ അന്നൗൺസ്‌മെന്റ് കേട്ടു ഞാൻ ഉറക്കമുണർന്നു.. വാച്ചിലേക്ക് നോക്കി. രാവിലെ 7 മണിആയിരിക്കുന്നു. ഞാൻ ജനാലയിലൂടെ നോക്കി. മഞ്ഞുമൂടിയ ഹിമാലയൻ ശ്രേണി എനിക്ക് കാണാൻ കഴിഞ്ഞു.ചുറ്റും ചുരുണ്ടു കിടക്കുന്ന ഒരു വെളുത്ത പുതപ്പ് പോലെ. മലകളുടെ ശിഖരങ്ങൾക്കു സൂര്യരശ്മികൾ ഒരു സ്വർണ്ണ നിറം നൽകി. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അത്ഭുതകരമായ കാഴ്ചയായിരുന്നു അത്.
ലേ സന്ദർശിക്കാനുള്ള എന്റെ ദീർഘകാല ആഗ്രഹത്തിന്റെ പൂർത്തീകരണത്തിന്റെ തുടക്കമാണിത്.
ലേ എയർപോർട്ടിൽ (കുഷോക് ബകുല റിംപോച്ചി എയർപോർട്ട്, ഒരു വലിയ ലാമയുടെ പേരിലാണ്) വന്നിറങ്ങിയപ്പോൾ സൂര്യപ്രകാശം ഇല്ലായിരുന്നു, തണുത്ത കാറ്റ് വീശുന്നു. കേന്ദ്ര സുരക്ഷാ സേനക്കാണ് വിമാനത്താവളത്തിന്റെ സുരക്ഷ ചുമതല .
550 മീറ്റർ ഉയരമുള്ള ഹിമാലയൻ പട്ടണത്തിൽ ഞങ്ങളുടെ ശരീരത്തെ (മനസ്സും!) മെരുക്കി എടുക്കാൻ ഏകദേശം 3 ദിവസത്തോളം ഹോട്ടലിനുള്ളിൽ തന്നെ തുടർന്നു. ഫലത്തിൽ ശാരീരികമായി ചില വ്യായാമങ്ങൾ ചെയ്തു. ധാരാളം ശ്വസന വ്യായാമങ്ങൾ ചെയ്തു
ലഡാക്ക് എന്നാൽ Land of high passes അഥവാ ഉയർന്ന ചുരങ്ങളുടെ നാട് എന്നർത്ഥം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമിയാണ് ലഡാക്ക്. ശിവാലിക്ക്, മിഡിൽ ഹിമാലയം, ഗ്രേറ്റർ ഹിമാലയം,
ലഡാക്ക്,സാൻസ്‌കർ, കാരകോരം തുടങ്ങിയ പർവതനിരകൾക്ക് മുകളിലൂടെയുള്ള യാത്ര മലനിരകളുടെ ഗാഭീരവും, വൈവിധ്യവും അനുഭവഭേദ്യമാകുന്നു.
സമുദ്രനിരപ്പിൽനിന്നും 300 മീറ്റർ ഉയരത്തിലുള്ള ഡൽഹിയിൽ നിന്നും 3500 മീറ്റർ ഉയരത്തിലേക്കുള്ള യാത്രയിൽ ചിനാബ്, സത്ലജ്, രവി, ഭ്യാസ്, സാൻസ്‌കർ, സിന്ധു തുടങ്ങിയ നദികളും കാണാം.ഇടത്ത്നിന്ന് വലത്തോട്ട് ഒഴുകുന്ന സിന്ധു നദിയും, മുകളിൽനിന്ന് വരുന്ന സാൻസ്‌കർ നന്ദിയും ചെങ്കുത്തായ ഹിമാലയം-കാരകോരം മലനിരകൾക്കിടയിലൂടെ നീരിച്ചാലുപോലെ ഒഴുകുന്നു.
സംസ്കാരികമായി ബുദ്ധ സംസ്കൃതിയോടും, ഭൂമിശാസ്ത്രപരമായി ടിബറ്റിനോടും ചേർന്ന് നിൽക്കുന്ന ലഡാക്ക് ഇന്ത്യയിലെ majestic landscape ആണ്.
സമുദ്ര നിരപ്പിൽ നിന്നും 11500 അടി ഉയരത്തിൽ കാരക്കോറം ഹിമാലയന് മേഖലകളുടെ മധ്യത്തിലായി, സിന്ധു നദിയുടെ തീരത്താണ് ലദ്ദാക്കിലെ ‘ലെ’ എന്ന നഗരം സ്ഥിതി ചെയ്യുന്നത്. ടിബറ്റിൽ നിന്നും ഉദ്ഭവിക്കുന്ന സിന്ധു നദി ലദ്ദാക്കിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്നു. ബഹുഭൂരിപക്ഷം ജനതയും ബുദ്ധമത വിശ്വാസികളാണ്. പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലെ ബുദ്ധസ്മാരകങ്ങളാൽ സമ്പന്നമാണ് ലേ. ശീതകാലത്ത് താപനില -28 ഡിഗ്രി വരെ താഴാറുണ്ട്. മഞ്ഞുകാലം കഠിനമായാൽ സഞ്ചാരികള് കുറയും, ആ സമയം മിക്കവാറും കടകളും ഹോട്ടലുകളും അടച്ച് ഉടമകള് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുമത്രേ. ലേയില് പിന്നീട് അവശേഷിക്കുന്നത് കുറച്ച് കടകളും ഇന്ത്യന് ആർമിയും മാത്രം.
ടിബറ്റൻ ഭാഷയിൽ ‘ഗോംപ’ എന്ന പദത്തിനർത്ഥം ബുദ്ധമത വിഹാരം എന്നാണ്. പണ്ട് ടിബറ്റില് നിന്നും ലഡാക്കിലേക്ക് വന്ന ബുദ്ധ സന്യാസിമാർ ആദ്യകാലങ്ങളിൽ താമസിച്ചിരുന്നത് ഗുഹകളായിരുന്നു. പിന്നീട് ബുദ്ധമതം വളർന്നപ്പോൾ വലിയ കുന്നുകൾക്കു മുകളിൽ അവർ ഗോംപ എന്ന മൊണാസ്ട്രികൾ സ്ഥാപിച്ചു.
ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളുടെ താമസം ഡെൽഹിയിലെ 292 മീറ്ററിൽ നിന്ന് ലേയിൽ 3550 മീറ്ററിലേക്ക് ഉയർത്തിയതിനാൽ, അക്യൂട്ട് മഔ ണ്ടെയ്ൻ അസുഖം (എഎംഎസ്) തടയുന്നതിന് ഉയർന്ന ഉയരത്തിൽ പരിചയം നേടേണ്ടത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു. അതിനാൽ അടുത്ത 48 മണിക്കൂർ കഠിനാധ്വാനം ചെയ്യാതെ ഞങ്ങൾക്ക് പൂർണ്ണ വിശ്രമമായിരുന്നു. ഉയർന്ന ഉയരത്തിലുള്ള ഏതൊരു വ്യക്തിക്കും എഎംഎസ് ആരംഭിക്കുന്നത് സ്ഥലത്ത് എത്തി 4 മണിക്കൂർ മുതൽ 24 മണിക്കൂറിനുള്ളിൽ നടക്കുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും മന്ദഗതിയിലുള്ള ചലനങ്ങളോടെ ഞങ്ങൾ ഹ്രസ്വകാലത്തേക്ക് ഹോട്ടൽ സമുച്ചയത്തിൽ ചുറ്റിനടന്നു,
പ്രഭാതഭക്ഷണത്തിന് ശേഷം, ഓരോ മുറിയിലും 4 ലിറ്റർ മിനറൽ വാട്ടർ വെച്ചിട്ടുണ്ട്. രണ്ട് ലിറ്റർ വൈകുന്നേരത്തോടെ കഴിക്കാൻ ഞാൻ തീർച്ചപ്പെടുത്തി.. യാത്രയിലുടനീളം ഞങ്ങൾ കുടിവെള്ളത്തിന്റെ ക്വാട്ട കൃത്യമായി പിന്തുടർന്നു
വീട്ടുപറമ്പിൽ ആപ്പിളും അപ്രിക്കോട്ടും വിളഞ്ഞ് വിളങ്ങി നിൽക്കുന്നു.....
ലഡാക് ചുറ്റിക്കാണണമെങ്കിൽ ലെയിൽ നിന്ന് പെർമിഷൻ എടുക്കണം..
ചെറിയ ഒരു പട്ടണമാണ് ലെഹ്... 'പ്രധാനമായും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ് അവിടുത്തെ താമസക്കാർ.....
മറ്റൊരു എടുത്തു പറയേണ്ട കാര്യം ആ പട്ടണം വൃത്തിയുടെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നു എന്നുള്ളതാണ്.... എല്ലായിടത്തും ആവശ്യത്തിന് ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്...
നിലവധി ടിബറ്റൻ മാർക്കറ്റുകളിൽ ഞങ്ങൾ കയറിയിറങ്ങി.ഒരു മാർക്കറ്റിന്റെ അടുത്തായി വഴിയരികിൽ സ്ഥാപിച്ചിരിക്കുന്ന ബുദ്ധ മന്ത്രങ്ങൾ ആലേഖനം ചെയ്ത വലിയ കറക്കൽ യന്ത്രങ്ങൾ ഞങ്ങളെ ആകർഷിച്ചു.. അത് കറക്കുന്നതോടൊപ്പം അതിലെ മന്ത്രങ്ങളും അന്തരീക്ഷത്തിൽ അലയടിക്കുന്നു എന്നും ലോകസമാധാനം കൈവരുന്നു എന്നുമാണ് അവരുടെ വിശ്വാസം... വഴിയിലൂടെ പോകുന്നവർ ആ യന്ത്രം കൈ കൊണ്ട് കറക്കിക്കൊണ്ടാണ് സഞ്ചരിക്കുന്നത്.... ഇതിന്റെ ചെറിയ രൂപങ്ങൾ മാർക്കറ്റിലെ കടകളിൽ ധാരാളമായി ലഭിക്കും...
ലോഹങ്ങളിൽ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ കമനീയ ശേഖരം തന്നെയുണ്ട് ഈ മാർക്കറ്റുകളിൽ...
വിലക്കുറവ് നമ്മൾ പ്രതീക്ഷിക്കുകയേ വേണ്ട.....
കാരണം ആറു മാസം മാത്രമെ ടൂറിസത്തിൽ നിന്ന് അവർക്ക് വരുമാനമുള്ളു.... മഞ്ഞുവീഴ്ച തുടങ്ങിയാൽ അവർ വീട്ടിലിരിക്കേണ്ടി വരും...
ആ സമയത്തേക്കുള്ള പണം കൂടി ഈ വിൽപ്പനയിലൂടെ അവർ കണ്ടെത്തണം....
കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാതെ ഒരു കാരണവശാലും ഇവിടങ്ങളിൽ വാഹനമോടിക്കരുത്...
കണ്ണിന് ഹാനികരമായ സൂര്യകിരണങ്ങൾ കൂടുതലായി നേരിട്ട് പതിക്കാൻ സാധ്യത കൂടുതലാണത്രെ!
ചുറ്റും ചെമ്മൺ കൂനകൾ പോലെയുള്ള പർവ്വതനിരകൾ തലയുയർത്തി നിൽക്കുന്നു....
പഞ്ഞി മേഘങ്ങൾ ഒഴുകി നടക്കുന്ന നീലാകാശത്തിന് താഴെ മലഞ്ചരിവുകളികളിലൂടെ കൈരേഖ പോലെ റോഡുകൾ വളഞ്ഞ് പുളഞ്ഞ് കിടക്കുന്നു....
തണുപ്പിന് പാർക്കാൻ ഏറ്റവും ഇഷ്ടം ഉയരങ്ങളിലാണെന്ന് തോന്നത്തക്കവണ്ണം മുകളിലെത്തുന്തോറും തണുപ്പ് അരിച്ചരിച്ച് കയറി.....
റ്റൊരു എടുത്തു പറയേണ്ട കാര്യം ആ പട്ടണം വൃത്തിയുടെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നു എന്നുള്ളതാണ്.... എല്ലായിടത്തും ആവശ്യത്തിന് ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്...
മഞ്ഞ കോൺക്രീറ്റ് സ്ലാബിൽ ചുരത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് ...
ബോർഡർ റോഡ് ഓർഗനൈസേഷനാണ് ഇവിടുത്തെ റോഡുകളുടെ ചുമതല......
ഏതു നിമിഷവും പലതരത്തിൽ തകരുന്ന ഹിമാലയൻ റോഡുകൾ പെട്ടന്ന് തന്നെ നല്ല രീതിൽ റിപ്പയർ ചെയ്ത് ശരിയാക്കുന്ന ഇവരെ സമ്മതിച്ചേ മതിയാകൂ......
ഇന്ത്യാ പാക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട പട്ടാളക്കാരുടെ സ്മരണക്കായി ഇന്ത്യൻ ആർമി നിർമ്മിച്ച് പരിപാലിച്ച് പോരുന്ന ലെ എയർപോർട്ടിനടുത്തുള്ള ഒരു മ്യൂസിയമാണ് ഹാൾ ഓഫ് ഫെയീം. യുദ്ധത്തിൽ ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധസമയത്തെ ചിത്രങ്ങൾ, വീഡിയോകൾ എല്ലാം ഇവിടെ പ്രദർശിപ്പിക്കുന്നു. ശത്രു സൈനികരേക്കാൾ ഇന്ത്യൻ ജവാന്മാർക്ക് ഈ സ്ഥലങ്ങളിൽ നേരിടുവാനുള്ളത് പ്രതികൂല കാലാവസ്ഥയാണ്. 'സ്നോ വാരിയേഴ്സ്' അല്ലെങ്കിൽ 'സ്നോ ടൈഗേഴ്സ്' എന്നറിയപ്പെടുന്ന ലദ്ദാക്കികളുടെ ഒരു സൈനിക വ്യൂഹം തന്നെ ഇന്ത്യൻ ആർമിയ്ക്കുണ്ട്. ശ്വാസവായു ലഭിക്കാത്ത, ഐസ് മൂടിയ, ഹിമാലയത്തിന്റെ ഉയരങ്ങളിൽ പട നയിക്കുവാൻ പോന്നവർ. ഇന്ത്യയുടെ യുദ്ധ വിജയങ്ങളിൽ ഇവരുടെ പങ്ക് ചെറുതല്ല.
സമയപരിമിതിക്കുള്ളിൽ കാണുവാൻ പറ്റുന്നത്ര സ്ഥലങ്ങൾ സന്ദർശിച്ച്വിമാനത്താവളത്തിന് തൊട്ടരികിലായിട്ടാണ് ഹാൾ ഓഫ് ഫെയിം മ്യൂസിയം സ്ഥിതി ചെയ്യുന്നത്.....
ഇന്ത്യ - പാക് യുദ്ധത്തിൽ ജീവൻ ത്യജിച്ച വീര ജവാൻമാരുടെ സ്മരണാർത്ഥമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്...
മുകളിലെ നിലയിലെ ഓപ്പറേഷൻ വിജയ് സ്മാരകത്തിൽ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളം ഉപയോഗിച്ച ആയുധങ്ങൾ, സിയാച്ചിൻ മലനിരകളിൽ അവർ ഉപയോഗിച്ച വസ്ത്രങ്ങൾ ,ഫോട്ടോകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.....
മ്യൂസിയത്തിന് തൊട്ടടുത്തായി ചെറിയ സാഹസിക വിനോദങ്ങൾക്കായുള്ള ഒരു പാർക്കുമുണ്ട്.....
യുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന ഒരു ബുള്ളറ്റ് വണ്ടി ഇപ്പോഴും തലയുയർത്തി രാജാവിനെ പോലെ അവിടെ നില കൊള്ളുന്നു. അജയ് പട്ടേൽ വണ്ടിയുടെ ജാതിയും മതവും പരിശോധിക്കുന്നുണ്ടായിരുന്നു....
മദ്യ മൊഴികെ എന്ത് സാധനവും സാധാരണക്കാർക്ക് അവിടെ നിന്ന് ലഭിക്കും.....
ഞങ്ങൾ സാധനങ്ങൾപർച്ചേസ് ചെയ്യാൻ അവിടെക്കയറി..
ചെറിയ ഹാൾ നിറയെ കരകൗശല വസ്തുക്കളാണ്.... തൊട്ടടുത്ത വലിയ മുറിയിൽ മഞ്ഞുകാല വസ്ത്രങ്ങളുടെയും മറ്റും വലിയൊരു ശേഖരം തന്നെയുണ്ട്....
സാധനങ്ങൾ പരിശോധിച്ചും മറ്റും കുറച്ചു സമയം അവിടെ ചുറ്റിക്കറങ്ങി....
പലയിടങ്ങളിൽ നിന്നായി ഡ്യൂട്ടികഴിഞ്ഞ് വരുന്ന പട്ടാളക്കാരെയും കൊണ്ട് ഇടക്കിടെ ട്രക്കുകൾ അവിടേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ദീർഘനാളത്തെ ഡ്യൂട്ടിക്ക് ശേഷം വരുന്ന പട്ടാളക്കാർ പലരും വളരെ ക്ഷീണിതരായിരുന്നു.
മഞ്ഞിനോട് പടവെട്ടി ഓക്സിജൻ വിരള പ്രദേശങ്ങളിൽ മാതൃരാജ്യത്തിന് വേണ്ടി ത്യാഗമനുഷ്ടിക്കുന്ന ആ ധീര ജവാൻമാരെ ആദരവോടെ അഭിവാദനം ചെയ്തു..
കരകൗശല വസ്തുക്കൾ വിൽക്കുന്ന സ്റ്റാൾ ടിബറ്റൻ ഫ്ലാഗുകളും ബുദ്ധപ്രതിമകളും വ്യത്യസ്തമായ ആഭരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കടക്കാരൻ കൗതുകമേറിയ നിരവധി ടിബറ്റൻ ആഭരണങ്ങളും മറ്റും ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു കൊണ്ടേയിരുന്നു..
കൂടാതെ ഒരു മിലിട്ടറി ട്രക്കും പ്രദർശന നഗരിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്....
റോഡിന് മറുവശത്ത് ഒരു മിലിട്ടറി കാന്റീനുണ്ട്.....
"Fire or Fury"
വിങ്ങുന്ന മനസോടെ പടിയിറങ്ങുമ്പോൾ മുന്നിലെ ഫലകത്തിൽ ആലേഖനം ചെയ്ത വാക്കുകൾ വീണ്ടുമൊരിക്കൽ കൂടി എന്റെ കണ്ണുകൾ ഈറനണിയിച്ചു....
അത് ഇങ്ങനെയായിരുന്നു....
"നിങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഞങ്ങളെപറ്റി അവരോട് പറയുക....
നിങ്ങളുടെ നാളേയ്‌ക്കായി ഞങ്ങള്‍ ഞങ്ങളുടെ ഇന്നിനെ നല്‍കി"
My Big salute to you Brave warriors...... മനസിൽ പറഞ്ഞ് കൊണ്ട് ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു....
അടുത്ത ദിവസം കാർഗിൽ കാരനായ സാദിഖലി ഷാ എന്ന ഹോട്ടലിലെ വിശ്വസ്തനായ ഡ്രൈവറെ കിട്ടി , September 6 രാവിലെ ഹോട്ടൽ റഫീക്കയിൽ നിന്നും ക്യാമെറയുമായി ഇറങ്ങി ടാക്സി വഴി
പ്രതീക്ഷിക്കാത്ത സൗഹൃദങ്ങള്‍ ആയിരിക്കും പലപ്പോഴും തനിച്ചുള്ള യാത്രകളിലെ ഏറ്റവും നല്ല സമ്മാനം"
ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണല്ലൊ ലഡാക്കിൽ നിന്നും ടിബറ്റൺ ഫ്ലാഗ് വാങ്ങി, നാട്ടിലെത്തിയാൽ വീട്ടിലോ അല്ലെങ്കിൽ വണ്ടിക്ക് അലങ്കാരമായി കെട്ടുക എന്നത്.....
അതിന്റെ കയറിലെ വിവിധ വർണങ്ങളുള്ള ചെറിയ ചെറിയ കൊടികൾ കാറ്റിൽ പറക്കുന്നത് കാണാൻ നല്ല രസമാണ്......
അത് പറക്കുന്നതോടൊപ്പം ലോകസമാധാനത്തിന് വേണ്ടി അതിൽ ആലേഖനം ചെയ്ത മന്ത്രങ്ങൾ വായുവിൽ അലയടിച്ച് എല്ലാവർക്കും നല്ലത് വരുമെന്നാണ് ടിബറ്റൻ ബുദ്ധമത വിശ്വാസം.... അതിനാൽ നല്ല കാറ്റുള്ള ഉയർന്ന പ്രദേശങ്ങളിലും, വീടുകൾക്ക് മുകളിലും ,ഇത്തരം പതാകകൾ ലോകസമാധാനത്തിന് വേണ്ടി എപ്പോഴും പാറിക്കൊണ്ടേയിരിക്കുന്നു...
മലമുകളിൽ തട്ടുതട്ടായി കിടക്കുന്ന ലാമയൂരുവിലെ ആ ഗ്രാമം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്....... ടിബറ്റൻ ബുദ്ധമത വിശ്വാസികൾ മാത്രമാണ് അവിടെ താമസിക്കുന്നത്....
മലമുകളിലെ മോണസ്ട്രി ഏറെ പ്രശസ്തവുമാണ് ഇന്നത്തെ പ്രധാന ലക്ഷ്യസ്ഥാനം അണ്
https://www.treknomads.com/blog/ladakh-trek-to-lasermo-la-leh-to-nubra-valley/
Subscribe to:
Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...

