Saturday, 20 November 2021
**മഴനൂൽകനവുകളായി ഒരമ്മ**
....................ദീർഘ നാളുകളായി ഒറ്റയ്ക്കായിരുന്ന് താമസം മക്കൾ 4 പേരും പല സ്ഥലങ്ങളിൽ താമസമുറപ്പിച്ചവർ....
എന്നും വീട്ടിൽ നിന്നു രാവിലെ വരും വഴി
കുട്ടികൾ ഞങ്ങൾ കുറച്ചു പേര് ഉറക്കെ വിളിച്ച് ഒച്ച വച്ചിട്ടാകും അതു വഴി കടന്നു പോവുക ..അമ്മമ്മ അതിനു സ്നേഹ ത്തോടെ ഒരു മറുവിളി നൽകും.....
രാജേഷ് തന്റെ ബാല്യകാലം ഓർത്തു
കുറച്ചു നാൾ മുൻപ്‌ഈ അമ്മയ്ക്കു വയ്യണ്ടായ അവസ്ഥയിൽ മക്കൾ അഹമ്മദാബാദ് ,മുംബൈ പൂർവ ഭാരതത്തിന്റെ അടുത്തേക്ക് അവരോടൊപ്പം കൊണ്ടു പോയി...
അവരു പോയ ശേഷം ആ വഴി വരുമ്പൊ
അങ്ങോട്ട് വീട്ടിലേയ്ക്കു വെറുതെ നോക്കും...
അടഞ്ഞു കിടക്കുന്ന ആ വീടു കാണുമ്പൊ
ഉള്ളിലെവിടെയോ ഒരു നൊമ്പരമുണ്ടാകും...
അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നു ഈ അമ്മ...
പണ്ടു കുട്ടിക്കാലത്ത് മിക്കപ്പോഴും ആ വീടിന്റെ പരിസരങ്ങളിലായിരുന്നു ഞങ്ങൾ പിള്ളേരൊക്കെ...
തുള്ളിക്കൊരു കുടം പെയ്യുന്ന തുലാമഴയുടെ താളാത്മക ശബ്ദം കാതിൽ അലയടിക്കവെ ജീവിത നൗകയുടെ അസ്തമത്തിലെത്താൻ നിൽക്കുന്ന മനസ്സിൽ ഓർമ്മകൾ പലതും
മിന്നി തെളിയുന്നു. ഒരുപാട് അനുഭവങ്ങളുടെ കലവറയാണീ മഴക്കാലം.
ഓടിട്ട വീടിനു മുകളിൽ ആദ്യം പതിക്കുന്ന ആലിപ്പഴ മഴ, പുറത്തു നിന്നാരോ കല്ലെറിയും പോലെ തോന്നും. കൂടെ കാറ്റിൻ്റെ ഇരമ്പലുമെല്ലാം ഭീതി നിറച്ച കുട്ടിക്കാല സ്മരണകൾ. ഓടിലൂടെ ഒലിച്ചു മുറ്റത്തേക്ക് വരിവരിയായി വീഴുന്ന മഴത്തുള്ളികളുടെ രസം, മഴ കനക്കുമ്പോൾ താഴേക്കു വേഗത്തിൽ പതിക്കുന്ന മഴത്തുള്ളികളെ ഇമ വെട്ടാതെ നോക്കിയിരിക്കുമ്പോൾ മുകളിലോട്ട് ഉയർന്നുയർന്നു പൊങ്ങി പോകുന്ന അനുഭൂതി !
പ്രകൃതിയെ, കാലാവസ്ഥയെ എല്ലാം ഓരോ അവസ്ഥാന്തരങ്ങളിലും അനുഭവിച്ച് ജീവിതത്തോട് ചേർത്തുവെച്ച കുട്ടിക്കാലം. മഴയത്തു വാങ്ങുന്ന പുള്ളിക്കുടയ്ക്കു മഴ നനഞ്ഞ് പനി വരുമോ എന്നു ശങ്കിച്ച നന്നേ ചെറു ബാല്യം. എത്ര തന്നെ വളർന്നാലും മനസ്സിൽ മായാതെ കിടക്കുന്ന ഒരായിരം മഴയോർമ്മകൾ...
പെയ്തൊഴിഞ്ഞ്, കുറച്ചു നേരം ശാന്തമായി നിൽക്കുന്ന മാനത്തേക്ക് നോക്കുമ്പോൾ മനസ്സിനൊരു തെളിച്ചം വരും. മുറ്റയ്ത്തേക്കോടിയിറങ്ങി മഴവെള്ളം പുതഞ്ഞ മണ്ണിൽ കാലിൻ്റെ ഉപ്പൂറ്റി വെച്ചൊന്നു വട്ടം കറങ്ങി , ഉപ്പൂറ്റി അളവിൽ കുഴികളുണ്ടാക്കും. മുറ്റത്തുള്ള
മഴവെളളം അതിലേക്ക് ഒഴുകിയിറങ്ങുന്നത് കാണുന്നതും കണ്ണിനാനന്ദം. മഴ തോർന്ന മുറ്റത്തെ നനഞ്ഞ മണ്ണിൽ കാൽപ്പാട് പതിപ്പിച്ച് ഓടി നടന്ന്, കുഞ്ഞു വിരലിൻ്റെ പാടെന്താ
മണ്ണിൽ പതിയാത്തതെന്ന് പലവുരു ചിന്തിച്ച ബാല്യം. ചേമ്പിലിയൽ തങ്ങിനിൽക്കുന്ന മഴത്തുള്ളിയുടെ ചന്തം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന മനോഹരക്കാഴ്ച !
മഴയത്തു നിറഞ്ഞു കവിഞ്ഞ കോരപ്പുഴയിലൂടെ പൂക്കാട്ടു നിന്നും എലത്തൂർ വഴി കോഴിക്കോട് അല്ലെങ്കിൽ
ബപ്പൻകാട് റെയിൽവേ ക്രോസ് നടന്നു പന്തലായനി ( കൊയിലാണ്ടി ) വരെ കുട പിടിച്ചുള്ള തോണിയാത്രയിൽ, വിശാലമായ പുഴയുടെ അക്കരെ എത്തിയ ശേഷമാണ് ശ്വാസം നേരെ വീണത്. അത്രയേറെ ഭീതിയിലായിരുന്നു യാത്ര.
അന്നെല്ലാം മഴയേയും സ്നേഹത്തോടെ എതിരേറ്റിരുന്നു. പല പല രൂപത്തിലുള്ള മഴകൾ, നിർത്താതെ പെയ്യുന്ന മഴ, ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ, മഴയും വെയിലുമായി ഒളിച്ചുകളിക്കുന്ന മഴ...വെയിലിനെ
പ്രതീക്ഷിച്ച് തുണിയുണക്കാൻ കാത്തിരിക്കുന്ന അമ്മമാർ. നല്ല വെയിലത്തു പെയ്യുന്ന മഴ; കുറുക്കൻ്റെ കല്യാണ മഴ!
മഴയും സ്കൂൾ തുറക്കലും ഒരുമിച്ചാവും. പുതിയ യൂണിഫോമും ബാഗും കുടയുമായി പുതുമഴയുടെ അകമ്പടിയോടെ നടന്ന് സ്കൂളിലെത്തുമ്പോൾ പാതി നനഞ്ഞ ക്ലാസ്സ് മുറിയും, തണുത്ത ബെഞ്ചും ഡെസ്കുമെല്ലാം മായാ സ്മരണകൾ.
ഉച്ചയ്ക്ക് സ്കൂളിൽ വെച്ച് ചോറുണ്ട പാത്രം മഴയത്തേക്കു നീട്ടി മഴവെള്ളത്തിൽ കഴുകാൻ മത്സരിക്കുന്ന
കൂട്ടുകാർ, ടിക് ടിക് ശബ്ദത്തോടെ പാത്രങ്ങളിൽ പതിക്കുന്ന മഴത്തുള്ളികൾ !
ഇന്നിലെ ബാല്യങ്ങൾക്ക് പലതും നഷ്ടങ്ങളാണ്. മഴയത്ത് ചാടി വരുന്ന പലതരം തവളകൾ; പച്ചത്തവള , പുള്ളിത്തവള, മരത്തവള ! തവളകളുടെ കരച്ചിലാണ് മഴക്കാല രാത്രിയുടെ മറ്റൊരോർമ്മ. ഒറ്റയ്ക്കും കൂട്ടായുമുള്ള ശബ്ദം പാതിരാത്രിയിൽ ഉറക്കത്തെ നഷ്ടപ്പെടുത്തിയിരുന്നു. ചീവീടും തവളകളും രാത്രിയിലെ ഗാനസന്ധ്യക്ക് മത്സസരിച്ചിരുന്ന കാലം. അവറ്റകൾക്ക് ഉറങ്ങിക്കൂടെ എന്ന് ചിന്തിച്ചു ഉറങ്ങാതെ കിടന്ന രാവുകൾ
കത്തുന്ന അടുപ്പിൽ ഉണങ്ങിയ വിറക് വച്ചാലുള്ളതുപോലെയാണ് കുട്ടികളുടെ പ്രായം''.
ഒരു ജോലിക്കാരി സ്ത്രീയാണത് പറഞ്ഞത്.
ഉറവു വരുന്ന മുറ്റവും , കാലുകൾ മണ്ണിലേക്ക് പുതഞ്ഞു പോകുന്ന പറമ്പും,
നടവഴിയായ ഇടവഴി ചെറു തോടായി
മാറിയതും, അതിലൂടെ പരൽമീൻ ഒഴുകി വരുന്നതുമെല്ലാം ഓർക്കാൻ ഏറെ ഇഷ്ടം. കാറ്റിൻ്റെയും, ഇടിയുടെയും അകമ്പടിയോടെ പെയ്യുന്ന
കനത്ത മഴയും, നിവർത്തിയ കുട മുകളിലോട്ട് മറിഞ്ഞു പോവുന്നതു കണ്ട് പൊട്ടിച്ചിരിക്കുന്ന കൂട്ടുകാരും, കാറ്റിനെതിരിൽ കുട പിടിച്ച് കാറ്റിനെ ചെറുക്കുന്ന രസവുമെല്ലാം സ്കൂൾ വിട്ട് വരുന്ന സമയത്തെ മഴയോർമ്മകൾ.
അന്നത്തെ കാലം അയല്വക്കക്കാർക്കിടയിലെ സ്നേഹം പങ്കു വയ്ക്കലുകളുടേതായിരുന്നു.. ഇന്റെർനെയും
ബ്ലൂ ചിപ്പും ,മൊബൈൽ ഫോൺ , ഇലക്‌ട്രിസിറ്റിയും ഒന്നുമില്ലാതെ ചക്കയും മാങ്ങയും തിന്നും മരം കയറിയും വയലിൽ കളിച്ചും ആറ്റിൽ കുളിച്ചും ചാമ്പയ്ക്കയും പേരക്കയും ശീമനെല്ലിക്കയുമൊക്കെ പറിച്ചു തിന്നും
നാട്ടാരുടെ പറങ്കിമാവ്‌ൽ നിന്നു പറങ്കിമഴയും കശുവണ്ടിയും എറിഞ്ഞിട്ടു ചാറു വലിച്ചു കുടിച്ചുമൊക്കെ നടന്ന പഴയ കാലങ്ങളിലെ
സ്നേഹമാണതൊക്കെ...അവരെയൊന്നും അങ്ങനങ്ങു മറന്നു കളയാൻ പറ്റുല്ല...
ഈയിടെ അമ്മ താമസിച്ചിരുന്ന ആ വീട്ടിൽ തീർത്തും അപരിചിതരായ ഒരു കൂട്ടർ വാടകയ്ക്കു വന്നിരിയ്ക്കുന്നു....
ആ വീട്ടു വാതിക്കൽ കണ്ടു പരിചയമില്ലാത്ത മുഖങ്ങൾ....
ഇന്നലെ മകളുടെ ഫോണിൽ നിന്നും ആ അമ്മ വിളിച്ചു...നാട്ടു വിശേഷങ്ങളും
വീട്ടുകാര്യങ്ങളുമൊക്കെ
ചോദിച്ചറിഞ്ഞിട്ടൊടുവിൽ പറഞു ..
"കുഞോ ന്റെ വീടിനെ നോക്കിക്കോണേ...ഞാനിനി തിരിച്ചു വരവുണ്ടാകില്ല...ഇനി നാട്ടിലേയ്ക്കു വരാൻ ന്റെ മക്കൾ വിടുമെന്നും തോന്നുന്നില്ല...
അവരാരും നാട്ടിലേയ്ക്കു വരുന്നില്ല..."
ഫോൺ വച്ചു കഴിഞ്ഞപ്പോ നെഞ്ചിലെവിടെയോ ഒരു വിങ്ങൽ കൊളുത്തി വലിച്ചു...
കണ്ണു നിറഞ്ഞു...
ഇടി വെട്ടി മഴ പെയ്തൊരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ ആ വരാന്തയിൽ പുസ്തക സഞ്ചിയും നെഞ്ചിൽ ചേർത്തു പിടിച്ചു നിന്നൊരു വൈകുന്നേരത്ത് തോട്ടത്തിൽ കെട്ടിയിരുന്ന
ആടിനെ അഴിച്ചു കൊണ്ടു മഴയിലൂടെ നടന്നു വരുന്ന അമ്മയെ ഓർമ്മ വന്നു...
ഇനിയൊരിയ്ക്കലും കാണൻ പറ്റിയില്ലെങ്കിലോ എന്ന സങ്കടം ശ്വാസം മുട്ടിച്ചു ...
എത്ര ധൈര്യവാനാണു ഞാനെന്നു സ്വയം വിശ്വസിപ്പിച്ചാലും സ്നേഹം നിറച്ചു
തലോടിയിരുന്ന കൈകളുടെ ചൂട്
നഷ്ടമാകുമ്പോൾ ഈ നഷ്ടങ്ങൾക്കൊന്നും പകരം വയ്ക്കാൻ ഇനിയാരും വരാനില്ല എന്ന തിരിച്ചറിവ് വല്ലാതെ വേദനിപ്പിയ്ക്കും ...
ഒറ്റയ്ക്കാവുമ്പോൾ . പിന്നെ ....കരയിപ്പിക്കും.
#MotivationalStories #Nostalgicstories #shortstories
#വൈഖരി
Subscribe to:
Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള് തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള് ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...