Tuesday, 25 August 2020
Ray of hopes
Sunday, 23 August 2020
Single window-Flashback
Monday, 3 August 2020
താളിയോല
ചെമന്നു വിളറി വെളുത്ത് നിൽമ്പോൾ രാമകൃഷ്ണ പൊതുവാൾ ഒരു നിമിഷം ചിന്തച്ചതു , മൈസൂർ റോഡിലെ വണ്ടികളുടെ ചീറി പായുന്ന ശബ്ദം ഒന്നും അറിഞ്ഞില്ല !
A2B (അഡയാർ ആനന്ദ് ഭവൻ ) റവ ദോശ പാർസൽ തയ്യാറാക്കുന്നത് നിൽക്കുമ്പോഴാണ് ക്യാഷ് കൗണ്ടറിൽ ബില്ല് പേ ചെയ്യുമ്പോൾ (മാസ്ക് ധരിച്ചിട്ടുള്ളതു കൊണ്ട് പെട്ടെന്ന് മനസ്സിലായില്ല , പുഷ്പന് പരിചയമുള്ള പോലെ തോന്നി അയാൾ തന്നെ വിളിച്ചത് !
തന്റെ ജീവിതം കടപ്പെട്ടിരിക്കുന്നു ആൾ ! ഏതു പ്രകാരത്തിൽ ( കണ്ടറിയാം )എന്തിര്ത്തു കുരിപ്പായാലും കണ്ട സ്ഥിതിയ്ക്ക് വർത്താനം പറയണ്ടെങ്ങനെ പോവുക ?നമസ്കാരം.
പുഷ്പന്റെ ഒച്ച കേട്ട് പൊതുവാൾ തിരിഞ്ഞു നോക്കി. സംശയിച്ചു നിൽക്കുന്ന അയാളോട് പുഷ്പൻ പറഞ്ഞു.
എന്നെ ഓർമ്മയുണ്ടാവാൻ വഴിയില്ല.
ഏകദേശം നാലഞ്ചു വർഷമെങ്കിലുമായിട്ടുണ്ട് തമ്മിൽ കണ്ടിട്ട്. ഇരിങ്ങൽ കളരിപ്പടിയിലെ ഉണ്ണിയമ്മടീച്ചറെ അറിയുല്ലേ ങ്ങൾക്ക് ?
ഓ..അറിയും. ഉണ്ണിയമ്മയുടെ ആര ?
ഞാൻ ടീച്ചറുടെ കൂടെ ങ്ങളുടെ ജ്യോതിഷാലയത്തിൽ വന്നീന് 5 വർഷം മുൻപ്.
ഓ ! ടീച്ചറുടെ മോൾടെ താളിയോല ( ഗ്രഹനില) നോക്കാനായിരുന്നില്ലേ അന്നു വന്നത് ? പാപ സാമ്യം പിന്നെ കുജൻ 8 ,7 ദോഷമുള്ള ജാതകം.
അതും പോരാഞ്ഞ് വൈധവ്യയോഗവും. വിവാഹം കഴിഞ്ഞാൽ മാസമൊന്ന് തികയ്ക്കില്ല എന്ന് കവടിയിൽ തെളിഞ്ഞതല്ലേ. വല്ലാത്തയോഗമായിപ്പോയി ടീച്ചറമ്മയുടെ
ചേരില്ല ഉണ്ണിയമ്മേ ചേരില്ല ! ചേർക്കാൻ പാടില്ല ( കുമ്പിടി സ്റ്റൈൽ )
. ഒരേ ഒരു മോളെ നല്ലൊരാളുടെ കയ്യിലേൽപ്പിക്കാൻ കഴിയില്ലല്ലോ ന്റെ പരദേവതെ ! കരഞ്ഞ teacher മറക്കാൻ പറ്റ്വോ ?
പരിഹാരങ്ങൾക്ക് !അത്യാവശ്യം നല്ലൊരു പൈസ ചെലവാകുമാർന്നു. താങ്ങാനാവാത്തോണ്ടാവും പിന്നെ teacher അങ്ങോട്ട് വന്നുമില്ല ! ഒരു നിമിഷം പുഷ്പൻ കൂടെ ഉണ്ടായിരുന്ന ചിഞ്ചുട്ടിയെ (മോളെ) വിളിച്ചത് കേട്ട് അങ്ങോട്ടു പോയി !
ഒരു നിമിഷം പൊതുവാൾ ചിന്തയിലാണ്ടു !അന്നത്തെ നോട്ടം കഴിഞ്ഞ ശേഷം വേറെ ഗുരുക്കന്മാരുമായി ഒരു ഡിസ്കഷൻ ചെയ്തു ഈ ഒരു ജാതകത്തിലെ കുജന്റെ ഭാവം, പാപ സാമ്യം മുതലായ ഭൂരിപക്ഷം ജ്യോത്സ്യന്മാരും ഇപ്പോഴവലംബിക്കുന്ന പരമ്പരാഗത ശൈലിയിലുളള ജാതകസാമ്യവും നക്ഷത്രപ്പൊരുത്തവും, ആധുനികയുഗത്തില് കാര്യമായ ഗുണം നല്കുവാന് പര്യാപ്തമല്ല എന്നതാണ് സത്യം. പ്രത്യേകിച്ച് നക്ഷത്രപൊരുത്തത്തില് കാര്യമായ യാതൊരു ചലനവും സൃഷ്ടിക്കാനാവില്ല US സംസ്കാരത്തില് ജനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയുടെ ഗ്രഹനില കേരളത്തിലെ തനി ഗ്രാമത്തില് വളര്ന്നു പഠിച്ച ഒരു വ്യക്തിയുടെ ഗ്രഹനിലയുമായി ചേരുമെങ്കിലും (ജ്യോതിഷ പ്രകാരം) അവരുടെ ദാമ്പത്യം, ആശയ - ദര്ശനങ്ങളുടെ മൗലികമായ വിഭിന്നതകള് കൊണ്ടു തന്നെ തകര്ന്നു പോയേക്കാം. അതിനാല് പ്രഗത്ഭനായ ജ്യോതിഷി എല്ലാ വിഷയങ്ങളും പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ നിര്ദ്ദേശങ്ങളാണ് നല്കേണ്ടത്. വ്യക്തിയേയും സമൂഹത്തേയും ബന്ധിപ്പിക്കാതെയുളള ഗ്രഹനില യോജിപ്പിക്കല് ലക്ഷ്യസാക്ഷാത്കാരത്തിന് ഉചിതമല്ല. അതിനാല് പാപസാമ്യം ചിന്തിക്കുന്ന ജ്യോത്സ്യന് നല്ല ഒരു മനഃശാസ്ത്രജ്ഞനും "ഊഹാപോഹപടു" വും ആയിരിക്കണം. എങ്കിലേ ആധുനിക യുഗത്തില് " ജാതകച്ചേര്ച്ച " പ്രയോഗികമായി ഫലപ്രദമാകുവാന് കഴിയൂ.ചൊവ്വയുടെ സ്ഥിതിയെപ്പറ്റി ബൃഹല്പരാശരഹോതശാസ്ത്രം അദ്ധ്യായം ( 82 - ശ്ലോകം 28 - ല് സ്ത്രിക്ക് 8 ല് ചൊവ്വ നിന്നാല് വൈധവ്യം വരും. "യസ്മിന് യോഗേ പതിഹന്തികുമാരികതസ്മിന് യോഗ സമൃത്പന്നോപത്നിം ഹന്തി നരോ പിച സ്ത്രീ ഹന്ത്രാ പരീണിതാചേത് പതിഹന്ത്രി കുമാരി തദാ വൈധവ്യ യോഗ സ്യഭംഗോഭവത് നിശ്ചയാത് "( സ്ത്രീക്ക് വൈധവ്യം വരുത്തുന്ന ഏതു യോഗവും പുരുഷനില് കണ്ടാല് ഭാര്യാനാശം ഫലം. അപ്രകാരമുളള സ്ത്രീപുരുഷന്മാര് വിവാഹം കഴിച്ചാല് അവധവ്യദോഷവും ഭാര്യാനാശവും ഇല്ലാതാകും)
ചൊവ്വയുടെ 8 ലാണ് രണ്ടുപേര്ക്കും ഏറ്റവും ദോഷം. പിന്നീട് 7 ചൊവ്വയ്ക്ക് മറ്റെന്തുതന്നെ ഗുണങ്ങളുണ്ടായാലും ഇവിടെ സ്വക്ഷേത്ര ചൊവ്വയെന്നോ ഉച്ചനെന്നോ യോഗകാരകനെന്നോ, വ്യാഴയോഗമോ ദൃഷ്ടിയോഗമോ ഉളളവനെന്നോ ഒക്കെ പറഞ്ഞ് ചൊവ്വാദോഷത്തെ ഭൂരിപക്ഷം, വ്യക്തിയുടെ സ്വഭാവം, കുടുംബ സംസ്കാരം എന്നിവയ്ക്കുകൂടി പരമമായി പ്രാധാന്യം നല്കി മാത്രമെ വിവാഹത്തിലേര്പ്പെടാവു. ജാതകച്ചേര്ച്ച ഉണ്ടെങ്കിലും കേവലം പദവി, സമ്പത്ത്,വിദ്യാഭ്യാസം, സൗന്ദര്യം എന്നിവ മാത്രം നോക്കി വിവാഹത്തിലേര്പ്പെടരുത്. കുടുംബ സംസ്ക്കാരം, സ്വഭാവം, ബുദ്ധിപരമായ സമാനചിന്താഗതി ഇവ യോജിക്കുമോ എന്ന് കൂടി ചിന്തിക്കണം. ഉദാഹരണത്തിന് രാവിലെ ക്ലബ്ബില് പോകുക, പുതിയ ഫാഷന് കള്ച്ചര് ഇഷ്ടപ്പെടുക, ഇവയുളള സ്ത്രീ രാവിലെ ക്ഷേത്ര ദര്ശനം തുടങ്ങിയ നാടന് രീതികളുളള പുരുഷനെ വിവാഹം കഴിക്കുന്നത് ജാതകചേര്ച്ചയുണ്ടെങ്കിലും കുഴപ്പങ്ങള്ക്ക് കാരണമാകും. ഇതേപോലെ എം.ബി..ബി.എസ്സിന് പഠിക്കുന്ന ധനികയായ പെണ്കുട്ടി 10 ല് തോറ്റ പാവപ്പെട്ടവനെ പ്രേമിച്ച് വിവാഹം കഴിച്ചാലും ജാതകചേര്ച്ചയുണ്ടെങ്കിലും പീന്നീട് വന് പ്രശ്നങ്ങള്ക്കു കാരണമാകും തുടങ്ങിയ മറുപടികൾ കേട്ടതോ ർമവന്നു ! )
ആട്ടെ. ടീച്ചര്ക്ക് സുഖം തന്നെയല്ലേ ? ടൗണിലേയ്ക്ക് ജ്യോതിഷാലയം മാറ്റിയതിൽ പിന്നെ നാട്ടിലേയ്ക്ക്
പൊവ്വല് കുറവായീനെ ,
സുഖം തന്നെ. ഞങ്ങളും ജോലി സംബന്ധമായി ഇവിടടുത്താ താമസം.
അനക്ക് ഇപ്പോളും ങ്ങള് ടീച്ചേർഡ് ആരാന്നങ്ങ്ട് തിരിയുന്നില്ല .ഞാനോ.!
ഹ.ഹ. ഹെലുത്തിനി (പറയാം)
പൊതുവാൾക്കു സുഖിയ്ക്കുമോന്നറിയില്ല. എങ്കിലും ..
ഞാനാണ് ടീച്ചേർടെ മോളുടെ ഭർത്താവ്. കല്യാണം കഴിഞ്ഞാൽ മാസമൊന്ന് തികയും മുൻപ് തട്ടിപ്പോവുമെന്നു താങ്കൾ പ്രവചിച്ച ആ (നിർ) ഭാഗ്യവാൻ. . അവിടുന്ന് മനസ്സു പിടഞ്ഞ് ഇറങ്ങി പോന്ന ആ പാവം ടീച്ചർക്ക് നൽകിയ ഗുരുദക്ഷിണ. ഈ ജാതകത്തിലൊന്നും പണ്ടേ അനക്ക് വിശ്വാസമില്ല. എന്റെ വാശിക്കുമുന്നിൽ അത് കഴിഞ്ഞു 3 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്. ധൂമോർണ്ണയും ചിത്രഗുപ്തനും,യമനും !, ഇതുവരെ ഇങ്ങെത്തീട്ടില്ല. 2 വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഇത് വരെ പാവംഓള്ക്കു ഓള്ഡ് ഉള്ളിലെ താളിയോല സംഹാരശേഷിയെ കുറിച്ച് ഒരു (മിഥ്യ ) ധാരണയുമില്ല കേട്ടോ.
അപ്പോൾ മനസ്സിൽ ചിന്തിച്ച പുഷ്പൻ (മനുഷ്യരെ ചൊവ്വയിലേ ധൈര്യശാലികളെപ്പോലും ചൊവ്വാദോഷം എന്നു പറഞ്ഞു പേടിപ്പിക്കാന് നമ്മുടെ ജ്യോതിഷികള്ക്കറിയാം.
അല്ലാ അപ്പോ എന്താ ചൊവ്വാദോഷം? ചൊവ്വേല്പ്പോയാല് ഈ പ്രശ്നം മാറിക്കിട്ട്വോ?
പ്രാചീനജ്യോതിശ്ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവമാണീ ചൊവ്വാദോഷം. നമ്മുടെ കയ്യൊക്കെ നോക്കി പ്രവചനം നടത്തുന്ന പോലൊരു സംഗതി! എന്തു ചെയ്യാം, അതിനായി ഉപയോഗിക്കുന്നത് ഈ രാശിചക്രം ആണെന്നു മാത്രം!
ലഗ്നം എന്നൊരു സംഗതി നമ്മള് നേരത്തേ കണ്ടതാണല്ലോ. അതിനെ ഒന്നാംഭാവം എന്നു വിളിക്കും. അതില്ത്തൊട്ട് എണ്ണിയെണ്ണി ഏഴാംഭാവത്തിലെത്തുക. ആ കള്ളിയില് എങ്ങാനും 'കു' എന്നു കണ്ടാല് ജാതകോം കൊണ്ടുചെല്ലുന്നയാളുടെ മുഖത്തേക്ക് ജ്യോത്സ്യന് ഒരു പതിമൂന്നാംഭാവത്തില് ഒരു നോക്കുനോക്കിക്കളയും! നിനക്ക് ചൊവ്വാദോഷമാണ് മോനേ! ഇത് പുരുഷന്റെ കാര്യം. സ്ത്രീയുടെ കാര്യത്തില് കൂടുതല് ഉദാരമായിത്തന്നെ ചൊവ്വാദോഷം കൊടുക്കാന് ജ്യോത്സ്യം റെഡിയാണ്.
സ്ത്രീജാതകത്തില് എഴാംഭാവത്തില് 'കു' കണ്ടാലും എട്ടാംഭാവത്തില് 'കു' കണ്ടാലും ജ്യോത്സ്യര് ഒരു നോട്ടം നോക്കൂം. നിന്റെ കാര്യം പോക്കാ, ചൊവ്വാദോഷം, ചൊവ്വാദോഷം എന്നൊരു നോട്ടം!
ജ്യോത്സ്യസംബന്ധമായി ശരിക്കും ഇത്രേയുള്ളൂ 'ചൊവ്വാദോഷം' എന്ന ഈ തമാശ! പാവം ചൊവ്വ. പന്ത്രണ്ടു കളങ്ങളില് ഏതെങ്കിലും ഒരു കളത്തില് ചൊവ്വയ്ക്കു പോയി നിന്നേ പറ്റൂ. സ്ത്രീകളെ സംബന്ധിച്ച് ചൊവ്വ ഇതില് രണ്ടു കളങ്ങളില് നിന്നാലും ചൊവ്വാദോഷം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പന്ത്രണ്ടില് ഒന്നിലും. ചുരുക്കത്തില് ഭൂമിയില് ജനിക്കുന്ന പന്ത്രണ്ടിലൊരു പുരുഷനും ആറിലൊന്നു സ്ത്രീക്കും ജ്യോത്സ്യം 'പണി' കൊടുക്കുമെന്നര്ത്ഥം. (ചുരുക്കം വരുന്ന ട്രാന്സ്ജെന്ഡേഴ്സിന്റെ കാര്യം എന്തായാലും ഇക്കാര്യത്തില് രക്ഷപ്പെട്ടു!)
ചൊവ്വാദോഷമുണ്ടേല് ഭര്ത്താവ് തട്ടിപ്പോകും എന്നാണു വയ്പ്പ്. അല്ലെങ്കിലോ ചൊവ്വാദോഷമുള്ള ആളെത്തന്നെ കല്യാണം കഴിച്ചോളണം. കല്യാണം കഴിഞ്ഞ ഭര്ത്താവിനെ ആരെങ്കിലും കുത്തിക്കൊന്നാലും കുറ്റം ഭാര്യയ്ക്കു തന്നെ! )
അതു പറഞ്ഞപ്പോഴാ ഓർത്തത് . ഈയിടെ ആരോ പറയുന്നത് കേട്ടായിരുന്നല്ലോ. പൊതുവാളുടെ MBA യ്ക്ക് പഠിയ്ക്കാൻ വിട്ട ചെറിയോൾ ഏതോ ചേരിയിലെഅന്യ മതസ്ഥൻ പയ്യന്റെ കൂടെ പോയെന്നോ മറ്റോ! ഇനി കുറുന്തോട്ടിക്ക് വാദം പോലെ അല്ല ങ്ങളുടെ താളിയോല കുറിപ്പ് പ്രകാരം അങ്ങിനെ വല്ലതും കണ്ട്ക്കാ ? പരിഹാര ക്രിയ ചെയ്യഞ്ഞത് കഷ്ടായി തോന്നുന്നു . സാരല്ല്യ ഇപ്പോ
വൈറലായ വീഡിയോ പോലെ . "ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല, ഇന്റത് റെഡിയായില്ല്യ.. എന്തായാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ...’’ എന്ന് അങ്ങ്ട് കരുത്യാ മതി. ന്നാ ശരി ഞാക്ക് കാടടക്കുന്നെന് മുന്നേ (9 പിഎം ) ബന്ദിപ്പൂർ കടക്കണം , പിന്നെ ബത്തേരി എത്തിയാൽ ഒടുക്കത്തെ ക്യുവും എപ്പോളാ ങ്ങടെ എത്തി ക്വാറന്റൈനെ കഴിച്ചുകൂട്ടാൻ ഉള്ളതാ , മുന്നേ ഇ പാസ് ബുക്ക് ചെ യ്തിക്കി
പാഴ്സൽ OK എന്നാൽ ശരി പിന്നീട് കാണാം .നോക്കി ഊറി ചിരിച്ചു കൊണ്ട് പുഷ്പൻ കാറിനടുത്തേക്ക് നടന്നു.
========================================
ആത്മാവിന്നടിത്തട്ടിൽ നിന്ന് സ്വപ്നങ്ങളും സ്വരങ്ങളുംഖനനം ചെയ്ത്
പുരാവസ്തു ഗവേഷക! പൊടികളഞ്ഞെടുത്തു തേച്ച് മിനുക്കി
.പുരാവൃത്തത്തിന്റെ എഴുത്താണി തിരഞ്ഞ്
മനമറിഞ്ഞു ദിശയറിഞ്ഞു ചലിക്കുന്ന
നിൻറെ കഴിവിനെ ഭേദിക്കാൻ. ആർക്കു കഴിയുമീ ഭൂവിൽ.
മനമിന്നു നിൻ തൂലികയിൽ ചലിക്കുമ്പോൾ .
ത ളരുന്നു മര്ത്യന് തളരാതെചിന്തകള് തരളിതമാം
ലോകംകാണുവോര്ക്കെന്നു ഒരു തുള്ളി വെള്ളം തന്നിടേണം
ദേഹി ദേഹം വെടിഞ്ഞിടുമ്പോള് ദേവനിലേക്കെത്താന്
ഒരു മൃദു സഞ്ജീവനി അക്ഷരലോകംകാണിച്ചോര
ആശാനെന്നു ഞങ്ങള് കുട്ടികള് വിളിച്ചു എഴുത്താണി
കയ്യില് തന്നൊരു ദേവനെ ആശാന് മരിച്ചു
ആശാന് പള്ളിക്കൂടവും പോയി
നമ്മില്നിന്നുഞാനിലേക്കെത്തുന്നു
കേവലമനുജ ന്റെ ജീവശാസ്ത്രം
മധുരമാം സ്വപ്നമയിരുന്നെനിക്ക് .
കാലമാം ചക്രതിനടിയിലെപ്പോലോ....
വീണു നിന്റെ സ്വപ്നങ്ങൾ ചിന്നി ചിതറിപ്പോയി.....
ഒര്ര്ക്കാതിരികാന് ശ്രമിച്ചു ഞാനെപ്പോളും...
വീടുവിട്ടിറങ്ങുമ്പോൽ രക്ഷാകവചം തീർക്കാൻ
ചന്ദന കുറിയിടുവാൻ മുത്തശ്ശൻ പുലർകാലത്തു
ഇറയത്തു വയ്ക്കുന്ന ദേവ പ്രസാദമില്ല
നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാൻ
വിധിക്കപ്പെട്ടാ കുടുംബ മഹാസംഭവം
ശാന്തിയില്ല,ചുമട് താങ്ങാൻ പൈതൃകങ്ങളുമില്ല
മുത്തശ്ശിയുടെ തലോടലില്ല!
മുത്തശ്ശന്റെ സാന്ത്വനങ്ങളുമില്ല
രോഗപീഡയിൽ മുങ്ങുന്ന ജനം മാത്രം ചുറ്റിലും
കേഴിടുന്നു എൻ മനം എന്തു വേണമെന്നറിയാതെ
പൈതൃകം ചൊല്ലിത്തരാൻ മുത്തശ്ശന്മാരില്ല
മുത്തശ്ശിമാരില്ല അച്ചടി നവ മാധ്യമങ്ങൾ മാത്രം
കിട്ടിയ താളിയോല ഗ്രന്ഥങ്ങളിലെ അറിവുകൾ
ആർക്കുമേ ചൊല്ലിക്കൊടുക്കാഞ്ഞ നശിപ്പിച്ചു ചില പഴയ
തലമുറകൾ കാലത്തിനനുസരിച്ചു മാറാതോതിടാതെ
ഇന്നീ താളിയോലക്കെട്ടു അഷ്ടമംഗല്യത്തിൽ മാത്രമായൊ
കാലത്തിന്റെ കാവ്യനീതി പോൽ ചിലതു ചിതലരിച്ചു നശിപ്പൂ
ഓർമ്മകൾ ചുരുളഴിയും നേരവും
ഇന്നുമെൻ മനമറിയാതെ മന്ത്രിച്ചു പോകുന്നു
പിന്നിട്ടുപോയോരാ നിമിഷങ്ങളെ
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള് തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള് ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...