Wednesday, 14 February 2018

സുമംഗലിയുടെ പ്രണയം

എന്തൊരു കടുംകൈയ്യാണിന്നത്തെ
സുമംഗലികൾക്കെന്തിനീ പ്രണയം കാട്ടാമെന്നായ് കലിമുഴുത്തു
അടുക്കളമുറി കരി ചുവരുകൾക്കുള്ളിൽ
അവൾ തൻ നിറമുള്ള ചിറകുകൾ മുളച്ചതുo
വറ്റാത്ത ചുണ്ടിലെ നനവെന്നു റങ്ങാത്ത രാത്രികൾ തൻ ,
സ്വപ്നങ്ങൾ,ആകാശങ്ങൾ, താലിചരടിൻ തുമ്പിൽ,
കടമകൾ എന്നിൽ വരിഞ്ഞുമുറുക്കവെ
ബാധ്യതകളുടെതീച്ചൂളയിൽവെന്തുരുകവെ .
കരിയാൻ തുടങ്ങുമ്പോൾ;ചിരവയുടെ അരകല്ലിന്റെ -
അലക്കുകല്ലിന്റെ ചടുലചലനങ്ങലാലെൻ
മനസ്സിന്റെ തേടലുകളെയെൻ ചിന്തകൾ
തളച്ചിടാൻ പഠിക്കുമ്പോൾ; വെന്തൊരാഹാര രുചിനോക്കി -
സ്വയം വെന്തുരുകുന്ന തന്റെ -രുചിയും മറന്നു പോകുന്നുവോ
അവൾ തൻ ദാമ്പത്യവല്ലരി ചിതയിൽ സതിയവില്ലിവൾ ഇനി ഒരുനാളും നിശ്ചയദാർഢ്യത്തിന്റെ ജിഹ്വയൊന്നിപ്പോൾ അനുഭവതീച്ചൂള തൻ നേർവരകളും അറിവിന് കവചവുമുണ്ടിവൾക്കിനി എന്നുമേ

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...